visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
P A Muhammad Riyas and Jayasurya  ( പിഎ മുഹമ്മദ് റിയാസ്,  ജയസൂര്യ   )
P A Muhammad Riyas and Jayasurya ( പിഎ മുഹമ്മദ് റിയാസ്, ജയസൂര്യ )Photo Credit : From Jayasurya FB account

മഴയാണ് പ്രശ്‌നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്ന് ജയസൂര്യ; മന്ത്രിയുള്ള (പിഎ മുഹമ്മദ് റിയാസ്) വേദിയില്‍ ജയസൂര്യയുടെ വിമര്‍ശനം

By - Siju Kuriyedam Sreekumar -- Sunday, December 05, 2021 , 07:51 PM


സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി കാര്യക്ഷമമല്ലാത്തതിനെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത പരിപാടിയിലാണ് താരത്തിന്റെ വിമര്‍ശനം. 
റോഡ് നന്നാക്കാന്‍ മഴക്കാലമാണ് തടസ്സമെങ്കില്‍ ചിറാപുഞ്ചിയില്‍ പിന്നെ റോഡേയുണ്ടാവില്ല, റോഡ് നികുതി അടക്കുന്നവര്‍ക്ക് നല്ല റോഡുവേണമെന്നും മറ്റൊന്നും ജനങ്ങള്‍ക്ക് അറിയേണ്ടതില്ലെന്നും ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് റോഡുകളുടെ പരിപാലനകാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് വിമര്‍ശനം



റോഡുകളുടെ ശോചനീയ അവസ്ഥയില്‍ മഴയെ പഴിച്ചാല്‍ ചിറാപുഞ്ചിയില്‍ റോഡുകളേ ഉണ്ടാകില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ. മന്ത്രി മുഹമ്മദ് റിയാസ് ക്ഷണിച്ച പരിപാടിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ പരാമര്‍ശം. എന്നാല്‍ മനസ്സില്‍ തോന്നുന്നത് വേദിയില്‍ പറയട്ടേ എന്ന് മന്ത്രിയോട് ചോദിച്ച ശേഷമാണ് താന്‍ അഭിപ്രായം പറഞ്ഞതെന്ന് ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ജീവിതത്തിലെ നല്ലൊരു ശതമാനം റോഡില്‍ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോള്‍ നമ്മള്‍ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഒരു പൗരന്‍ എന്ന നിലയില്‍ സ്വാഭാവികമായും നമ്മുടെ ഉള്ളില്‍നിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും ഞാന്‍ സമൂഹത്തില്‍നിന്ന് കേട്ടിട്ടുണ്ട്. 

ചിറാപുഞ്ചി എന്നത് ഒരു ടൌൺ മാത്രമാണ് എന്നും ,കൊല്ലത്തിൽ ഏതാനും സമയം  മഴ പെയ്യുന്ന സ്ഥലമാണ് ചിറാപുഞ്ചി അത്രയും ചെറിയ സ്ഥലത്തു   10000 കിലോമീറ്റര് റോഡ് മഴയത്തും ഉണ്ടാക്കുന്നുണ്ട് എങ്കിൽ കേരളത്തെ അപേക്ഷിച്ചു എത്രയോ മുന്നിലാണ് ചിറാപുഞ്ചി എന്നും സോഷ്യൽ മീഡിയയിൽ ആളുകൾ മന്ത്രിയോട് ചോദിക്കുന്നത് .

സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണിയില്‍ പ്രതികരിച്ച നടന്‍ ജയസൂര്യയ്ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മറുപടി. റോഡു പണിക്ക് തടസം മഴ തന്നെയാണെന്ന് നടനെ വേദിയിലിരുത്തി റിയാസ് പറഞ്ഞു. ചിറാപുഞ്ചിയെയും കേരളത്തേയും താരതമ്യം ചെയ്യാനാകില്ല. കേരളത്തില്‍ മൂന്നര ലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും ചിറാപുഞ്ചിയില്‍ 10,000 കിലോമീറ്റര്‍ റോഡ് മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

Jayasurya says road will not be seen in Cherrapunji if rain is the problem
​​​​​​​



LEAVE A REPLY

Security code:

COMMENTS

Be the first to comment