visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Anandan N T President , Venkideswaran P N Secretary
Anandan N T President , Venkideswaran P N SecretaryPhoto Credit : Varathra Sreekumar

ഡൽഹിയിലെ സാംസ്കാരിക സംഘടനയായ ഗായത്രിക്ക് പുതിയ ഭാരവാഹികൾ

By - Siju Kuriyedam Sreekumar -- Friday, September 30, 2022 , 03:26 PM
ഡൽഹിയിലെ സാംസ്കാരിക സംഘടനയായ "ഗായത്രി"യുടെ ഓണാഘോഷവും വാർഷിക പൊതുയോഗവും സെപ്റ്റംബർ 25 ഞായറാഴ്ച നോയിഡ അയ്യപ്പക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . ഓണാഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ  ഓണസ്സദ്യയും കുട്ടികളും മുതിർന്നവരുമായ അനേകം കലാകാരന്മാരുടെ  കലാപരിപാടികളും ഉണ്ടായിരുന്നു . ഇതോടൊപ്പം  അംഗങ്ങളുടെ കുട്ടികളിൽ  10 ലും 12  ലും ഉയർന്ന മാർക്ക് വാങ്ങിയവർക്ക്‌   സർട്ടിഫിക്കറ്റും മെമെന്റോയും വിതരണം ചെയ്തു . കൂടാതെ ഗായത്രിയുടെ  പത്രാധിപരും ഡൽഹിയിലെ സാംസ്‌കാരിക രംഗത്ത് നാലു പതിറ്റാണ്ട് നിറഞ്ഞുനിന്ന ഭാഷാപണ്ഡിതൻ ഡോ.അകവൂർ നാരായണൻ്റെ ഓർമക്കായി ഡൽഹിയിൽ ഉള്ള കേരളാ ഉസ്കൂളുകളിൽ മലയാളം ഒരു വിഷയമായി  പഠിക്കുന്ന കുട്ടികളിൽ പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്ന കുട്ടിക്ക് ഗായത്രി നൽകുന്ന മലയാള ഭാഷാ പുരസ്‌കാരാവും ,പന്ത്രണ്ടാം ക്‌ളാസിൽ സയൻസിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ കുട്ടിക്ക് ഉള്ള വിഷ്ണു മെമ്മോറിയൽ അവാർഡും  ,പന്ത്രണ്ടാം ക്‌ളാസിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ കുട്ടിക്ക് ഉള്ള വിനായക് മെമ്മോറിയൽ അവാർഡും വിതരണം ചെയ്തു .   അതിനു ശേഷം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു . 

പുതിയ ഭാരവാഹികൾ

അടുത്ത രണ്ടു വർഷത്തേക്കാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുന്നത് . പി എം നാരായണൻ പ്രിസൈഡിംഗ് ഓഫീസർ ആയിട്ടുള്ള സമിതിയുടെ മേൽനോട്ടത്തിൽ  എൻ. ടി. ആനന്ദൻ (പ്രസിഡൻ്റ് ), സതി മോഹനൻ (വൈസ്  പ്രസിഡൻ്റ് ), പി.എൻ. വെങ്കിടേശ്വരൻ പോറ്റി (സെക്രട്ടറി), ആശാരാമൻ (ട്രഷറർ), സിജു കെ.എസ്. , പി. ആർ. അഭിരാമൻ (ജോയിൻ്റ്  സെക്രട്ടറിമാർ) , കൃഷ്ണകുമാർ ( ഇന്റെർണൽ  ഓഡിറ്റർ )  എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.  വരത്ര ശ്രീകുമാർ പ്രണവം പത്രാധിപരായി തുടരും.  
   


Gayatri, a cultural organization in Delhi, has new office bearers 



LEAVE A REPLY

Security code:

COMMENTS

Be the first to comment