visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Agarwood
AgarwoodPhoto Credit : Siju Kuriyedam Sreekumar

ചന്ദനം പോലും തോറ്റുപോകുന്ന സു​ഗന്ധം ഉള്ള ലോകത്തിലെ ഏറ്റവും വിലകൂടിയ മരം; കേരളത്തിൽ വളരുന്നതും വലിയ അധ്വാനമില്ലാതെ അഞ്ചു കൊല്ലം കൊണ്ട് കോടീക്കണക്കിന് രൂപ ഉണ്ടാക്കാൻ കഴിയുന്ന കൃഷിയെ കുറിച്ചറിയാം

By - Siju Kuriyedam Sreekumar -- Sunday, August 07, 2022 , 04:12 PM
Input From international Plantation 

ചന്ദനം മണക്കുന്നല്ലോ കാറ്റേ എന്ന ഗാനം കേൾക്കാത്തവർ ഉണ്ടാവില്ല . പാട്ടിലെ പോലെ ചന്ദനമരം ഉള്ളിടത്തു കാറ്റിന് വരെ സുഗന്ധമാണ് എന്ന് പറയുന്നു . എന്നാൽ അതിലും സുഗന്ധം ഉള്ള ഒരു മരം ഉണ്ട് . സ്വർണത്തെക്കാൾ വിലയുള്ള മരത്തെകുറിച്ചു കേട്ടിട്ടുണ്ടോ? പണം കായ്ക്കുന്ന മരം എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന ഒരു മരം. അതാണ് ചന്ദനത്തിൻറെ അപരനായി കരുതുന്ന ഊദ് അഥവാ അകിൽ. അന്താരാഷ്ട്ര വിപണിയിൽ ഈ മരത്തെ അ​ഗർവുഡ് എന്ന് വിളിക്കും. കാഴ്ചയിൽ വെറുമൊരു മരക്കഷ്ണമായ ഇതിൻ്റെ മൂല്യം വളരെ വലുതാണ് സുഗന്ധ ലേപനങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അകിലിൻറെ വില സ്വർണ്ണത്തേക്കാൾ കൂടുതലാണ്. നുറ്റാണ്ടുകൾക്ക് മുൻപ് ഒരു തടികഷണം പുകച്ചാൽ മനസിനും, ശരീരത്തിനും ഉന്മേഷവും, സമാധാനവും ലഭിക്കുമെന്ന് നമ്മുടെ പിതാമഹാന്മാർ കണ്ടുപിടിച്ചു.

ഹോങ്കോങ് എന്ന പേരിന്റെ അർത്ഥമറിയാമോ? സുഗന്ധമുള്ള തുറമുഖമെന്നാണ്. അഗർവുഡ് സുഗന്ധവും ഹോങ്കോങ്ങിന്റെ സമ്മാനമാണ്. അഗർവുഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ? വാസ്തവത്തിൽ ഇത് മണമില്ലാത്ത മരമാണ്. ഇവയുടെ ഉൾവശം താരതമ്യേന ഇളം നിറവും. എന്നാൽ മരത്തിൽ പ്രാണിബാധയുണ്ടാകുമ്പോൾ ഈ മരം നിറം മാറി ഇരുണ്ട നിറമാകുന്നു. എന്നിട്ട് സുഗന്ധമുള്ള റെസിൻ ഉത്പാദിപ്പിക്കുന്നു. ഇത് അഗർ എന്നറിയപ്പെടുന്നു. സുഗന്ധത്തിന് മാത്രമല്ല വേദന സംഹാരിയായും ഇത് ഉപയോഗിക്കാറുണ്ട്. മിഡിൽ ഈസ്റ്റിൽ ഈ സുഗന്ധം ഊദ് എന്നാണ് അറിയപ്പെടുന്നത്.

40 മീറ്ററോളം ഉയരത്തിൽ ഊദ് മരം വളരും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ 17 വിഭാഗത്തിൽപെട്ട ഊദ് മരങ്ങൾ വളരുന്നുണ്ട്. ഇതിൽ എട്ടെണ്ണത്തിൽ നിന്ന് മാത്രമാണ് ഊദ് ലഭിക്കുന്നത്. ഊദ് എണ്ണയാണ് ലോകത്ത് ഏറ്റവും വില കൂടിയ എണ്ണ. ആയുർവേദ, യുനാനി ഔഷധങ്ങളിലും ഊദ് ഉപയോഗിക്കുന്നുണ്ട്.അൻപത് വർഷത്തോളം കാലമെടുത്താലെ ഊദ് സുഗന്ധമരമാകൂ. എന്നാൽ ഇതിനേക്കാൾ പ്രാധാന്യമുള്ളതാണ് ഈ മരം തുളയ്ക്കുന്ന ഒരു തരം വണ്ടിൻ്റെ സാന്നിധ്യത്തിന്. ഊദ് മരത്തിൻ്റെ തൊലി പൊട്ടിപിളർന്നു ഒരു തരം ദ്രാവകം പുറത്തേക്ക് വരും. ഈ ദ്രാവകത്തിന്പ്രത്യേകസുഗന്ധമുണ്ടാവും.ഇത് വണ്ടുകളെ മരത്തിലേക്ക് ആകർഷിക്കുന്നു. ഈ വണ്ടുകളാണ് യദാർത്ഥത്തിൽ ഊദ് ഉൽപാദിപ്പിക്കുന്നത്. ഊദ് മരത്തിൻ്റെ കാതലിനുള്ളിൽ വണ്ടുകൾ സഹവാസം തുടങ്ങുന്നു. . ഈ വണ്ടുകളിൽ നിന്നും പുറത്തുവരുന്ന ഒരു തരം എൻസെം മരത്തിൽ ഒരു തരം പൂപ്പൽബാധയുണ്ടാക്കുന്നൂ. മാത്രമല്ല മരത്തിന്റെ കാതൽ വിവിധ രൂപങ്ങളിലായി പൊടിഞ്ഞുമാറുകയും ചെയ്യുന്നു. ഈ പ്രക്രിയ പൂർത്തിയാകുമ്പോൾ ഊദ് മരം വലിയ ചിതൽപ്പുറ്റ് പോലെയാവും. ഈ മരകഷ്ണമാണ് അമൂല്യമായ സുഗന്ധദ്രവ്യമാകുന്നത്.

ഊദിൽ നിന്നുമെടുക്കുന്ന സുഗന്ധദ്രവ്യത്തിന് ലിറ്ററിന് ലക്ഷങ്ങൾ വില വരും. മരത്തിൻ്റെ കാലപ്പഴക്കമാണ് ഊദിൻ്റെ വില നിശ്ചയിക്കുന്നത്. ആറായിരം മുതൽ പത്തുലക്ഷം വരെ വിലയുള്ള ഊദ് വിപണിയിൽ ലഭ്യമാണ്.എണ്ണയുടെ കട്ടിയും കടുത്ത നിറവുമാണ് ഏറ്റവും മുന്തിയവയെ തിരിച്ചറിയാൻ ഇടയാക്കുന്നത്. ഊദ് എണ്ണക്ക് 12 മില്ലിഗ്രാമിന് 3,000 മുതൽ 22,000 വരെയാണ് വില. ഇത്രയും ആദായമുള്ള ഈ മരം നട്ടുവളർത്താൻ പക്ഷെ ബുദ്ധിമുട്ടാണ്. 70 കിലോ ഊദിൽ നിന്നും കഷ്ടിച്ച് 20 മില്ലി തൈലം മാത്രമാണ് ലഭിക്കുക. ഊദ് കൃഷി വ്യാപകമാകാതിരിക്കാനുളള കാരണം ഇതാണ്. 100 കൊല്ലമെങ്കിലും പ്രായമുള്ള മരത്തിൽ നിന്ന് പ്രകൃത്യാ രോഗം വന്ന് സ്രവിക്കുന്ന ഊദ് ഏറ്റവും മികച്ചതായി കരുതപ്പെടുന്നു

സൗത്ത് ഏഷ്യൻ കാടുകളിലാണ് ഊദ് മരം കൂടുതലും കാണപ്പെടുന്നത്. ഏറ്റവും മുന്തിയ ഇനം ഊദ് ഇന്ത്യയിൽ നിന്നുള്ളതാണ്. ഇന്ത്യയിൽ ആസാമിലെ ഗുവാഹത്തി മേഖലയിലെ വനങ്ങളിലാണ്. ഊദ് മരത്തിൻ്റെ തൈ നമ്മുടെ മണ്ണിലും വളരും. കേരളത്തിലും ഇപ്പോൾ വ്യാപകമായി ഊദ് മരങ്ങൾ കൃഷി ചെയ്യുന്നുണ്ട്. കൊല്ലം ജില്ലയിൽ വ്യാവസായികമായി തന്നെ ഊദ് കൃഷി ചെയ്യുന്നവരുണ്ട്.. കേരളത്തിൻറെ കാലാവസ്ഥയിൽ തഴച്ചു വളരുന്ന മരമാണിത്.

കുറഞ്ഞ മുതൽ മുടക്കിൽ ഉയർന്ന വരുമാനം ഈ മരം നമുക്ക് നൽകുന്നു.പ്രത്യേകമായി ഒരു പരിചരണവും ഇതിനാവശ്യമില്ല .കേരളത്തിലെ കാലാവസ്ഥ ഇതിന് ഏറെ അനുയോജ്യവും ആണ് ,അധികകൂലി ചെലവില്ലാതെ ഇടവിളയായി (കവുങ്ങ് ,റബ്ബർ,തെങ്ങ്,ഏലം) തോട്ടങ്ങളിലും ഇത് കൃഷി ചെയ്യാം .വെള്ളം കെട്ടി നിൽക്കാത്ത ഉപ്പുരസമില്ലാത്ത ഏത് മണ്ണിലും ഊദ് കൃഷി ചെയ്യാം .8×8 അടി അകലത്തിൽ1.5 അടി താഴ്ചയിൽ കുഴികളെടുത്തു നടാം .ആദ്യത്തെ ഒരു വർഷം വേനലിൽ നനച്ചു കൊടുക്കണം ,നട്ടുകഴിന്ച് 5 -ആം വർഷം ഇതിനെ കൃത്രിമ ഇന്നോക്കുലേഷൻ (ഫംഗസ് ട്രീറ്റ്മെന്റ്)നൽകുകയാണെങ്കിൽ 8ആം വർഷം വിളവെടുക്കാം .കൃഷി ചെലവില്ല, രോഗകീടബാധകൾ തീരെ ഇല്ല,പരിചരണ മുറകളും തീരെ ഇല്ല എന്ന് തന്നെ പറയാം .

വൻ ആഗോള വിപണിയാണ് ഊദിനുള്ളത്,ലോകത്തിലെ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ അറേബ്യൻ നാടുകളിലാണ് .ഇവയുടെ വില ഗ്രേഡ് അനുസരിച്ചാണ്.ഊദ് മരത്തിൻ്റെ കായകൾ മരുന്നായും ഇലകൾ ചായയായും ഉപയോഗിക്കുന്നു .അപസ്മാരം, സന്ധിവാതം, പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങൾ, ശ്വസനസംബന്ധിയായ പ്രശ്‌നങ്ങൾ, ആസ്മ, കാൻസർ, കരൾരോഗം, വാർധക്യ പ്രശ്‌നങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഊദ് മരുന്നായി ഉപയോഗിച്ചിരുന്നു. വിവിധ ത്വക്കുരോഗങ്ങൾക്ക് ഇന്നും അറബികൾ ഊദ് .ഉപയോഗിക്കാറുണ്ട് .

ലോകത്തിലെ ഏറ്റവും വിലയേറിയ പ്രകൃതിദത്ത അസംസ്കൃത വസ്തുവാണ് അഗർവുഡ്. അലോസ്‌വുഡ്, ഈഗിൾവുഡ്, ഗരുവുഡ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. വ്യത്യസ്ത ഗുണനിലവാരത്തിലും അഗർവുഡ് സുഗന്ധങ്ങൾ ലഭ്യമാണ്. വൃക്ഷത്തിന്റെ പ്രായം, ഭൂമിശാസ്ത്രപരമായ സ്ഥാനം, ബൊട്ടാണിക്കൽ സ്പീഷ്യസ് എന്നിവ കണക്കിലെടുത്താണ് ഗുണനിലവാരം നിർണ്ണയിക്കുന്നത്. ആറ് മുതൽ എട്ട് വരെ ബില്യൺ യുഎസ് ഡോളറാണ് ഇതിന്റെ ആഗോള വിപണി മൂല്യം. എഴുപത് കിലോ ഭാരമുള്ള മരത്തിൽ നിന്ന് വെറും 20 മില്ലി ഓയിൽ മാത്രമാണ് ലഭിക്കുന്നത്.

മറ്റൊരു പ്രത്യേകത എന്തെന്നാൽ എല്ലാ അഗർവുഡ് മരങ്ങളും സുഗന്ധം ഉത്പാദിപ്പിക്കില്ല എന്നതാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ അക്വിലാരിയ ജനുസ്സിൽ പതിനേഴ് മരങ്ങളുണ്ട്. അതിൽ ഒൻമ്പത് എണ്ണമാണ് അഗർവുഡ് ഉത്പാദിപ്പിക്കുന്നത്. എങ്ങനെയാണ് മരത്തിൽ നിന്ന് അഗർ ഓയിൽ വേർതിരിക്കുന്നതെന്നറിയാമോ? ചന്ദന തൈലം ഉണ്ടാക്കുന്ന പോലെ തന്നെ  നീരാവി ഉപയോഗിച്ച് ആണ്  ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധദ്രവ്യമായ അഗർ ഉണ്ടാക്കുന്നത് . പക്ഷെ ചന്ദനതൈലം കിട്ടുന്നപോലെ അത്ര എളുപ്പത്തിൽ കിട്ടില്ല എന്ന പ്രശ്നം 
 ഉണ്ട് അതിനാൽ വിലയും കൂടുതലാണ് അഗറിന് .

Agarwood Plant Cultivation and Production Process - A Complete Guide

 



LEAVE A REPLY

Security code:

COMMENTS

Be the first to comment