Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
Interior
Home / Architecture/ Interior
Sreedevi P NamboothiripadPhoto Credit : Siju Kuriyedam Sreekumar
ഇന്റീരിയർ ഡിസൈനിംഗ് എന്നാൽ വരയ്ക്കാനറിയുന്നവർക്ക് മാത്രമുള്ള മേഖല അല്ല എന്ന് കഠിനമായ പരിശ്രമങ്ങളിലൂടെ തെളീച്ച പെൺകുട്ടി
By - Siju Kuriyedam Sreekumar --
Saturday, January 08, 2022 , 03:31 PM
ഇന്ന് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത് ശ്രീദേവി നമ്പൂതിരിപ്പാട് എന്ന യുവ സംരംഭകയെ ആണ് . ജീവിതത്തിൽ എനിക്ക് ഒന്നും ആകാൻ പറ്റില്ല ഞാൻ പഠിച്ചത് എന്ത് ? കിട്ടിയത് എന്ത് ? ഇന്ന് ചിന്തിച്ചു ആശയകുഴപ്പത്തിലാകുന്ന ഓരോ പെൺകുട്ടിക്കും മാതൃകയാക്കാവുന്ന വഴികളിലൂടെ സഞ്ചരിച്ചു ലക്ഷ്യസ്ഥാനത്തെത്തിയ പെൺകുട്ടി ആണ് ഈ യുവ സംരംഭക .
കൂത്താട്ടുകുളം അടുത്ത് കാക്കൂർ കാഞ്ഞിരപ്പിള്ളി മന എന്ന ഒരു കൂട്ടു കുടുംബത്തിന്റെ സകല സൗഭാഗ്യങ്ങളിലൂടെയും കടന്ന് പോയ കുട്ടിക്കാലം . അച്ഛൻ പരമേശ്വരൻ നമ്പൂതിരിപ്പാട്. കൃഷിയും അല്പം ബിസിനസും ഒക്കെ ആയിരുന്നു അച്ഛന്റെ മേഖല.അമ്മ പ്രസന്ന ഹൗസ് വൈഫ്.. രണ്ട് സഹോദരങ്ങൾ .ഏട്ടൻ പ്രസീദ് . അനിയത്തി അശ്വതി.
ഒഴുക്കിനൊപ്പിച്ചൊരു നീന്തലായിരുന്നു കുട്ടിക്കാലം. ലക്ഷ്യങ്ങളൊന്നുമില്ലാതെ , ഒരു അപ്പൂപ്പൻ താടി പോലെ .അമ്മ തയ്യലിലും ക്രാഫ്റ്റിലുമൊക്കെ കമ്പമുള്ള ആളായിരുന്നു. അമ്മ അതൊക്കെ ചെയ്യുന്നത് കണ്ടാവണം ഡിസൈനിംഗ് സംബന്ധിയായ എന്തെങ്കിലും പഠിയ്ക്കണം എന്ന് ഒരാഗ്രഹം ഉള്ളിലെപ്പോഴോ ശ്രീദേവിയിൽ കയറി കൂടിയത്. .എന്നാൽ എന്ത് ?എങ്ങിനെ ? എന്നൊന്നും അറിയില്ല മാത്രമല്ല ഡിസൈനിംഗിൽ ശോഭിയ്ക്കും എന്ന് മറ്റുള്ളവർക്ക് തോന്നാൻ തക്കവണ്ണം കാര്യമായൊന്നും അന്നേ വരെ ചെയ്തിരുന്നില്ല.ഡിസൈനിംഗ് എന്നാൽ വരയ്ക്കാനറിയുന്നവർക്ക് മാത്രമുള്ളതാണ് എന്നാണല്ലോ പൊതുധാരണ.പെയിന്റിങ് ,ചില്ലറ ക്രാഫ്റ്റ് വർക്സ് അങ്ങിനെ ചെറുതായി ചിലതെല്ലാം ചെയ്യുമായിരുന്നു എങ്കിലും ഒരു പ്രൊഫഷൻ തിരഞ്ഞെടുക്കുമ്പോൾ ഇതെല്ലാം മതിയായ കഴിവുകളാണോ എന്ന ചോദ്യം മറ്റുള്ളവരെ പോലെ ശ്രീദേവിയെയും ആശയക്കുഴപ്പത്തിലാക്കി. വ്യത്യസ്തമായി ചെയ്യുന്ന കാര്യങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന ആളായിരുന്നു അച്ഛൻ എങ്കിലും മകളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയാവും അച്ഛനും അമ്മയും അതത്ര പ്രോത്സാഹിപ്പിച്ചില്ല.അത് കൊണ്ട് തന്നെ സയൻസ് ഗ്രൂപ്പ് ആണെങ്കിൽ ഏതെങ്കിലും മെഡിക്കൽ കോഴ്സ് എന്ന പരമ്പരാഗതവഴിയിലൂടെ പോവാൻ തീരുമാനം എടുത്തു.ഫാർമസി ഡിപ്ലോമ പൂർത്തിയാക്കി .ഒരു മെഡിക്കൽ ഷോപ്പിൽ ജോലിയ്ക്ക് ചേർന്നു എങ്കിലും തന്റെ വഴി ഇതല്ല എന്ന തോന്നൽ ശക്തമായി ഉള്ളിൽ ഉണ്ടായിരുന്നു .ആ സമയത്താണ് കോട്ടയത്ത് നാട്ടകം പോളിടെക്നിക്കിൽ ഇന്റീരിയർ ഡിസൈനിംഗ് ആന്റ് ഡെക്കറേഷൻ കോഴ്സിന്റെ അറിയിപ്പ് കണ്ട് അപേക്ഷിച്ചു നോക്കിയാലോ എന്ന ചിന്ത വരുന്നത്. ഇത്തവണ അച്ഛനും അമ്മയും സപ്പോർട്ട് തന്നു . ഏതായാലും രണ്ടും കൽപിച്ച് ഈ കോഴ്സിനു ജോയിൻ ചെയ്തു. ക്ലാസ് തുടങ്ങി ആദ്യ കാലങ്ങളിൽ വരയ്ക്കൽ ചെറിയ തോതിൽ വെല്ലുവിളി തന്നെയായിരുന്നു.
നന്നായി വരയ്ക്കാനറിയുന്ന ഒരാൾ നല്ല ഡിസൈനർ ആവണം എന്നില്ല. ചേരും പടി ചേർക്കാനുള്ള കഴിവാണ് പ്രധാനം.അന്ന് ഇന്റീരിയർ ഡിസൈനിംഗ് എന്ന കൺസെപ്റ്റിന് സാധാരണക്കാരുടെ ഇടയിൽ ഇന്നത്തെയത്ര സ്വീകാര്യത ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് പെൺകുട്ടികൾ ഈ ഒരു പ്രഫഷൻ തിരഞ്ഞെടുക്കുമ്പോൾ .
"വല്ലവരുടേം വീട്ടിലെ മേശയും കസേരയും എവിടെ ഇടണം എന്ന് അവർ നിന്റെ അഭിപ്രായം ചോദിയ്ക്കുമെന്ന് നീ വിചാരിയ്ക്കുന്നുണ്ടോ ?" അന്ന് ശ്രീദേവി ഏറ്റവും കൂടുതൽ കേട്ട ചോദ്യമാണ് ഇത്. എന്നെങ്കിലും ഇതിനൊരു മറുപടി കൊടുക്കണമെന്ന് അന്നേ മനസ്സിൽ തോന്നിയിരുന്നു . അതിനായി രാപകലില്ലാതെ അധ്വാനിച്ചു . തന്റെ കഠിന പ്രയത്നവും വിശ്രമമില്ലാത്ത രാപ്പകലുകളും താൻ പോലും അറിയാതെ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ തനിയെ സഞ്ചരിക്കാൻ തുടങ്ങി .
സാധാരണ മാതാപിതാക്കൾക്ക് പെൺകുട്ടികൾ പ്രായമായാൽ ഉണ്ടാകുന്ന വ്യാകുലത ശ്രീദേവിയുടെ മാതാപിതാക്കൾക്കും ഉണ്ടായി . ഒരു വർഷത്തെ കോഴ്സ് കഴിഞ്ഞ ഉടനെ തന്നെ വിവാഹം നടന്നു . ഭർത്താവ് കിഷൻ തൃശൂർ വരവൂർ കപ്ളിങ്ങാട്ടെ ആണ് . വിവാഹത്തിന് ശേഷം തന്റെ മോഹങ്ങളോടെ തിരുവനന്തപുരം നഗരത്തിലേയ്ക്ക് ഒരു പറിച്ച് നടൽ നടന്നു . പ്രസവവും കുട്ടിയെ നോക്കലും ഒക്കെ കഴിഞ്ഞ് ഒന്ന് സ്വസ്ഥമായപ്പോഴേയ്ക്കും ഡിസൈനിംഗ് ഒക്കെ പൂർണ്ണമായും മാന്വൽ ഡ്രോയിങ്ങ് സിസ്റ്റം വിട്ടു കമ്പ്യൂട്ടർ ഡ്രോയിങ്ങിലേക്ക് വഴി മാറിയിരുന്നു. അപ്പോളും തോറ്റുകൊടുത്തില്ല ,അതുവരെ കമ്പ്യൂട്ടർ എന്തെന്നു അറിയില്ലാതിരിന്നിട്ടും പകച്ചു നിൽക്കാതെ പിന്നീട് autocad പഠിച്ചെടുത്തു. ചെറിയ architecture, interior designing സ്ഥാപനങ്ങളിൽ ജോലി. ഒടുവിൽ Prestige Modular kitchen ലെ Senior Designer ആയി ജോയിൻ ചെയ്തു. കിച്ചൻ ഡിസൈനിംഗ് എന്ന മേഖല explore ചെയ്യുന്നത് ഇവിടെ നിന്നാണ്.നിർഭാഗ്യമെന്ന് പറയട്ടെ വ്യക്തിപരമായ കാരണങ്ങളാൽ ആ ജോലി റിസൈൻ ചെയ്ത് നാട്ടിലേയ്ക്ക് മടങ്ങിപ്പോരേണ്ടി വന്നു.
ആ സമയത്താണ് അന്തരിച്ച പ്രശസ്ത കഥകളി സംഗീതജ്ഞൻ വെണ്മണി ഹരിദാസിന്റെ മകനും സീരിയിൽ സിനിമ ആക്ടറും ഡബ്ബിംഗ് ആർട്ടിസ്റ്റും ഒക്കെ ആയ ശരത് ദാസ് വിളിക്കുന്നത്. മുൻപെപ്പോഴോ അവരുടെ കിച്ചൻ റിനവേഷന് വേണ്ടി ഒരു proposal കൊടുത്തിരുന്നു. പല കാരണങ്ങൾ കൊണ്ട് നീണ്ട് പോയ ആ വർക്ക് ചെയ്യാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിച്ചായിരുന്നു ആ വിളി . അങ്ങിനെ ആ വർക്ക് ഏറ്റെടുത്തു. അതായിരുന്നു സ്വതന്ത്രമായി ചെയ്ത ആദ്യ പ്രൊജക്ട് .അതോടെ സ്വയം വർക്കുകൾ ഏറ്റെടുത്ത് നടത്താൻ കഴിയും എന്ന ഒരു ആത്മവിശ്വാസം ആയി.
മടങ്ങിയെത്തിയ സമയത്ത് ആണ് ഒന്ന് രണ്ട് കസിൻസിന്റെ വീടു പണി തുടങ്ങുന്നത്.അങ്ങിനെ അവരുടെ ഇന്റീരിയർ വർക്കിൽ ഇൻവോൾവ് ചെയ്തു. .ഇതെല്ലാം കരിയറിൽ ഒരു ബ്രേക്ക് ആവും എന്ന പ്രതീക്ഷ ഉള്ളിലുണ്ടായിരുന്നെങ്കിലും വിചാരിച്ച അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. തിരഞ്ഞെടുത്ത വഴി തെറ്റായി പോയോ എന്ന ആശങ്ക പലപ്പോഴും അലട്ടിയിരുന്നു. പ്രൊഫഷനും പാഷനും ഒന്നായി വരുമ്പോൾ അതിൽ ബിസിനസ് കണ്ടെത്തുക ഒരു വെല്ലുവിളിയാണ്. വർക്ക് ഏറ്റെടുക്കുമ്പോൾ ഉള്ള തലവേദനകൾ വേറെ.ഓരോ വർക്ക് കഴിയുമ്പോഴും വിചാരിയ്ക്കും. മതിയാക്കാം. ഇനിയൊന്ന് ചെയ്യണ്ട . പക്ഷേ അടുത്ത വർക്കിന്റെ എൻക്വയറി വരുമ്പോൾ അറിയാതെ വീണ്ടും ഇറങ്ങി പോവും.
ആദ്യമൊക്കെ കിച്ചൻ ഡിസൈനിംഗിന് വേണ്ടി മാത്രമാണ് ആളുകൾ സമീപിക്കാറ്. Project കൾ തമ്മിലുള്ള ഇടവേളകളും കൂടുതലായിരുന്നു.പിന്നീട് സ്ഥിരമായി ഒന്നു രണ്ട് ബിൽഡേഴ്സിന്റെ വർക്കുകൾ കിട്ടാൻ തുടങ്ങി.പ്രൊജക്ടുകളുടെ എണ്ണം കൂടിയപ്പോൾ ഹുസ്ബന്റ് കിഷൻ ജോലി റിസൈൻ ചെയ്ത് ഒപ്പം കൂടി .
ആദ്യം മുതലേ യാത്രകളും പർച്ചേസും ഒക്കെയായി പലപ്പോഴും നേരം വൈകിയാണ് രണ്ടു പേർക്കും വീട്ടിലെത്താൻ കഴിയാറ്. ഇവിടെ എടുത്ത് പറയേണ്ടതാണ് കിഷന്റെ ഫാമിലിയുടെ സപ്പോർട്ട്. പല ഘട്ടങ്ങളിലും അതില്ലായിരുന്നെങ്കിൽ പിടിച്ച് നിൽക്കാൻ തന്നെ പറ്റുമായിരുന്നില്ല.
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ചെയ്ത വർക്കുകൾ ഷെയർ ചെയ്തതോടെ കുറച്ച് കൂടി ശ്രദ്ധ കിട്ടി. .ഒരു യൂടൂബ് ചാനൽ കൂടി തുടങ്ങി അതിൽ കുറച്ച് ടിപ്സ് ഒക്കെ ഷെയർ ചെയ്തു. അങ്ങിനെ അല്പം വഴി മാറി തുടങ്ങിയ യാത്ര ഇപ്പോൾ "zrees interior studio" എന്ന സ്ഥാപനം വരെ എത്തി നിൽക്കുന്നു.
സമയമെടുത്താലും എത്തേണ്ട ലക്ഷ്യത്തെ കുറിച്ച് ശരിയായ ബോധ്യമുണ്ടെങ്കിൽ നമ്മൾ എത്തുക തന്നെ ചെയ്യും എന്ന് കഠിന പ്രയത്നത്തിലൂടെ കാണിച്ചു തന്നു.
"വല്ലവരുടേം വീട്ടിലെ മേശയും കസേരയും എവിടെ ഇടണം എന്ന് അവർ നിന്റെ അഭിപ്രായം ചോദിയ്ക്കുമെന്ന് നീ വിചാരിയ്ക്കുന്നുണ്ടോ ?" എന്ന അന്നത്തെ ചോദ്യത്തിന് മറുപടി എന്നോണം ഇന്ന് പ്ലാൻ വരയ്ക്കുന്നതിനോടൊപ്പം തന്നെ ഫർണിച്ചറിന്റെ സ്ഥാനം മുതൽ ചുമരുകളുടെ നിറം വരെ തീരുമാനിക്കുന്നു.
എല്ലാത്തിലുമുപരി വലിയൊരു മോഹമായിരുന്ന എഴുത്തിലേയ്ക്ക് ചെറിയൊരു കാൽ വെപ്പ് എന്നോണം fb യിലെ കുത്തികുറിയ്ക്കലുകൾക്ക് കിട്ടിയ സ്വീകാര്യത ഭാഗ്യമായി കരുതുന്നു.
മകൾ സ്മൃതി , പ്ലസ് ടൂ കഴിഞ്ഞ് Bdes entrancinu prepare ചെയ്യുന്നു
കൂടുതലറിയാൻ Facebook page സന്ദർശിക്കുക https://www.facebook.com/zreesinterior.in/
You tube zrees interior studio https://youtube.com/channel/UC6vq3ECX8PdKJFk6nMjL0Gw
Contact Number +9195671 96489 , +919495132566
Email zreesinterior@gmail.com
work

Sreedevi P Namboothiripad WorkPhoto Credit : Siju Kuriyedam Sreekumar

Sreedevi P Namboothiripad WorkPhoto Credit : Siju Kuriyedam Sreekumar

Sreedevi P Namboothiripad WorkPhoto Credit : Siju Kuriyedam Sreekumar
The girl who proved through hard work that interior designing is not just an area for those who know how to draw
ഇന്റീരിയർ ഡിസൈൻ ...പണിക്കു മുന്നേ ആലോചിക്കൂ ... പണി കിട്ടുന്നത് ഒഴിവാക്കൂ
Updated:
February 01, 2023 , 06:42 PM
COMMENTS
Be the first to comment
Catagories
Sub Catagories
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.


22.8°C,
Overcast,
69%
LEAVE A REPLY