visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Kalabhavan Prajith
Kalabhavan PrajithPhoto Credit : PG Rajeev

ഇന്ദ്രപ്രസ്ഥത്തിലെ കലാ വൈഭവം

By - ആർ വി (R V) rvcreations1983@gmail. com -- Wednesday, February 23, 2022 , 08:07 PM

കലാകാരന്മാരാൽ പ്രൌഡമാണ് ഇന്ദ്രപ്രസ്ഥം.അതിൽ നിറ സാന്നിദ്ധ്യമാണ് മലയാളികൾ. ഡൽഹിയുടെ സാംസ്കാരിക ലോകത്തിനു മലയാളികളുടെ സംഭാവന ഒരിക്കലും ഒഴിവാക്കാൻ കഴിയാത്തതാണ്.നിരവധി പ്രഗത്ഭരായ മലയാളി കലാകാരന്മാർ ഇന്ന് ഡൽഹിയുടെ അരങ്ങിൽ വാഴുന്നുണ്ട് .കലാകാരന്മാരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന വസന്ത കേന്ദ്രം ആണ് ഡൽഹി. ഡൽഹി  ഗാഥകളിൽ നിറഞ്ഞു നിൽക്കുന്ന മലയാളികളിൽ ഏറെ ശ്രദ്ധേയനാണ് കലാഭവൻ പ്രജിത്ത്.കഥാപ്രസംഗം,മിമിക്രി,മോണോആക്ട്,അഭിനയം,രചന,സംവിധാനം,നാടകം, സംഗീതം,നൃത്തം,ബാലെ,dubbing artist തുടങ്ങി ഒട്ടനവധി മേഘലകളിൽ കയ്യൊപ്പ് ചാർത്തിയ ഒരു കലാകാരൻ ആണ് പ്രജിത്ത് .ചുരുക്കി പറഞ്ഞാൽ ഒരു സകലകലാ വല്ലഭൻ .മലയാള സിനിമ ലോകത്തിനു നിരവധി കലാകാരന്മാരെ സമ്മാനിച്ച കൊച്ചിൻ കലാഭവന്റെ ഡൽഹിക്കുള്ള സംഭാവന കൂടിയാണ് പ്രജിത്ത് . 

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർഎന്ന ഗ്രാമത്തിൽ വി പി പുരുഷോത്തമൻ നായരുടെയും,സതീദേവിയുടെയും രണ്ടു മക്കളിൽ മൂത്തവനാണ് പ്രജിത്ത്.ആർമിയിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ ഔദ്യോഗിക തിരക്കുകൾ മൂലം അഞ്ചു വയസ്സുവരെ പ്രജിത്ത് ജീവിച്ചത് ഉത്തരേന്ത്യയിൽ ആയിരുന്നു.പിന്നീടു കേരളത്തിൽ എത്തിയ അദ്ദേഹം തന്റെ ഏഴാമത്തെ വയസ്സിൽ പ്രശസ്ത സംഗീത സംവിധായകനായ ആലപ്പി രംഗനാഥിന്റെ അമ്മ എം ജി ദേവമ്മാളുടെ കീഴിൽ നൃത്തം പഠിക്കാൻ ഹരിശ്രീ കുറിച്ചു.തുടർന്നു കോന്നിയൂർ രാധാകൃഷ്ണന്റെ കീഴിൽ ഭരതനാട്യം,നാടോടി നൃത്തം തുടങ്ങിയവ പൂർത്തിയാക്കി. 
തന്റെ സ്കൂൾ ജീവിതത്തിൽ കഥാപ്രസംഗം,മിമിക്രി,മോണോആക്ട്,തുടങ്ങിയവയിൽ ശോഭിച്ച പ്രജിത്ത് അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്നു.ഈ കാലയളവിൽ തന്നെ  കോന്നി ചിത്ര നൃത്ത കലാലയത്തിന്റെ ഭക്ത പ്രഹ്ലാദൻ എന്ന ബാലെയിൽ അഭിനയിച്ചു.പിന്നീട് ഒൻപതാം ക്ലാസ്സുമുതൽ പ്രീ ഡിഗ്രി കാലഘട്ടം വരെ ഓച്ചിറ ദീപാഞ്ജലി നൃത്തകലാലയം,അടൂർ ഭരത തുടങ്ങിയ ബാലെ ട്രൂപ്പുകളിൽ ബാലെ കലാകാരനായി പ്രവർത്തിച്ചു. പുരൂരവസ്, അംശാവതാരം തുടങ്ങിയ പ്രശസ്ത ബാലെകളിൽ വേഷമിട്ടു.സ്കൂൾ യുവജനോത്സവ വേദികളിൽ വിവിധ ഇനങ്ങിലായി നിരവധി സമ്മാനങ്ങൾ പ്രജിത്ത് വാരി കൂട്ടിയിട്ടുണ്ട്.

ഓച്ചിറ സരിഗ സുബൈർ ഖാൻ,സണ്ണി രംഗവേദി തുടങ്ങിയവരുമായുള്ള സൗഹൃദം പ്രജിത്തിനെ നാടക വേദിയിൽ എത്തിച്ചു.തുടർന്ന് അഞ്ചു വർഷം നാടക രംഗത്ത് സജീവമായിരുന്ന പ്രജിത്ത് 1995 -ൽ ആണ് ഡൽഹിയിൽ എത്തുന്നത്. നാടക പ്രവർത്തനങ്ങളോടുള്ള വീട്ടിലെ എതിർപ്പാണ് അദ്ധേഹത്തെ തലസ്ഥാന നഗരിയിൽ എത്തിച്ചത്. ആദ്യ കാലഘട്ടത്തിൽ ജോലി ഒന്നും ഇല്ലാതിരുന്ന പ്രജിത്ത് പിന്നീടു തിരഞ്ഞെടുത്തത് കലാരംഗമാണ്. സുഹൃത്തായ T K രാജീവ് മുഖേന ഡൽഹി കാന്റ് മലയാളി സൗഹൃദവേദി, എന്ന കലാ സാംസ്കാരിക സംഘടനയുമായി ചേർന്ന് കലാ പ്രവർത്തനം ആരംഭിച്ച പ്രജിത്ത് പിന്നീടു ഡൽഹിയിലെ കലാ മേഖലയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത കലാകാരനായി മാറി. ആ സമയത്താണ് പ്രശസ്ത കീ ബോർഡ് വാദകനായ P K രാജൻ മാഷിന്റെ സഹായത്തോടെ ഡബ്ബിംഗ് രംഗത്ത് എത്തുന്നത്.ആകാശവാണിയിലെ വാർത്ത അവതാരകനും പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും ആയ ഗോപനെ രാജൻമാഷാണ് പ്രജിത്തിനു പരിചയപെടുത്തുന്നത്.അവിടെ നിന്നും ആണ് ഡബ്ബിംഗ് രംഗത്ത് ശോഭിക്കാൻ പ്രജിത്തിനു സഹായമായത്.നിരവധി പരസ്യ ചിത്രങ്ങൾക്കും സീരിയലുകൾക്കും പ്രജിത്ത് ശബ്ദം നൽകിയിട്ടുണ്ട്.
ഗാനമേള, മിമിക്രി,തുടങ്ങിയ കലാപരിപാടികളുമായി ഡൽഹിയിൽ സജീവമായിരുന്ന പ്രജിത്ത് ആദ്യമായി ഡൽഹിയിൽ R8-rhytham composar, rhytham pad വായനക്കാരൻ തുടങ്ങിയ മേഖലകളിലും പ്രജിത്ത് കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. തുടർന്ന് ഡൽഹി  ആർട്ട്സ് ക്ലബ് (D A C)എന്ന പേരിൽ സ്വന്തമായി ഒരു ഗാനമേള സംഘം രൂപികരിച്ചു.
ഡൽഹിയിലെ പ്രമുഖ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായ കെ എൻ ജയരാജ്,കേരള ഹൌസിലെ V R അജിത്ത് കുമാർ ,അന്തരിച്ച മുൻ പി ആർ ഡി ഡയറക്ടർ A ഫിറോസ് തുടങ്ങിയവരുമായുള്ള സൗഹൃദം അദ്ദേഹത്തെ ഉത്തരേന്ത്യയിലെ പ്രമുഖ പ്രോഗ്രാം cordinator ആക്കി മാറ്റാൻ സഹായിച്ചു. ആ യാത്ര നിരവധി പ്രശസ്ത പിന്നണി ഗായകർക്കൊപ്പം  പ്രവർത്തിക്കാനുള്ള അവസരം നൽകി... ഒടുവിൽ ഇന്ത്യയുടെ വാനമ്പാടി പദ്മഭൂഷൺ  K S ചിത്രക്കൊപ്പം  നിരവധി വേദികളിൽ പ്രവർത്തിക്കാനുള്ള സൗഭാഗ്യവും നേടിക്കൊടുത്തു. ഡൽഹിയിലെ പ്രോഗ്രാമുകളെ കുറിച്ച് കലാഭവൻ കലാകാരന്മാരിൽ നിന്നും അറിഞ്ഞ പ്രസശ്ത കലാകാരൻ കെ എസ്  പ്രസാദിന് പ്രജിത്തിനോട് തോന്നിയ ഇഷ്ടമാണ്  2009-ൽ അദ്ദേഹത്തെ കലാഭവനിൽ എത്തിച്ചത്. തുടർന്ന് അഞ്ചു വർഷം കലാഭവന്റെ താരമായിരുന്നു പ്രജിത്ത്. കലാഭവൻ ജിമ്മി , കലാഭവൻ പീറ്റർ തുടങ്ങിയ ആ കാലത്ത് കലാഭവന്റെ താരങ്ങളായിരുന്ന പ്രശസ്തർക്കൊപ്പം വേദി പങ്കിടാൻ പ്രജിത്തിനു കഴിഞ്ഞിട്ടുണ്ട്.ദാമ്പത്യ ജീവിതം പ്രജിത്തിനെ വീണ്ടും ഡൽഹിയിൽ തിരികെ എത്തിച്ചു.
2014 -ൽ ഡൽഹിയിൽ തിരിച്ചെത്തിയ പ്രജിത്ത് സതീഷ് സംഘമിത്രയുടെ സഹായത്തോടെ സ്വന്തമായ ഒരു പ്രൊഫഷണൽ നാടക ഗ്രൂപ്പ് എന്ന ആശയത്തിനായി ശ്രമം തുടങ്ങി. 2016 -ൽ ആണ് രംഗവേദി എന്ന പേരിൽ ആദ്യമായി ഡൽഹി മലയാളികൾക്കിടയിൽ ഒരു പ്രൊഫഷണൽ നാടക സംഘം പ്രജിത്ത് ഉണ്ടാക്കുന്നത്.മഹാകവി കാളിദാസന്റെ കഥ പറഞ്ഞ നാടകമായിരുന്നു ആദ്യം അരങ്ങിൽഎത്തിച്ചത്.തുടർന്ന് സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന അരണി എന്ന നാടകവും രംഗവേദിയുടെ കീഴിൽ അരങ്ങിൽ എത്തി.രണ്ടു നാടകങ്ങളുടെയും രചന,സംഗീതം ,ഗാനരചന,എന്നിവ നിർവ്വഹിച്ചത് പ്രജിത്ത് ആണ് .സംവിധാനം അനിൽ പ്രഭാകർ. ഇതിനു പുറമേ സ്റ്റുഡിയോ ഡിസൈൻ, മലയാള വിവർത്തനം തുടങ്ങിയ മേഖലകളിലും പ്രജിത്തിന്റെ സാന്നിദ്ധ്യമുണ്ട്. പ്രശസ്ത സംഗീത സംവിധായകനായ പണ്ഡിറ്റ് രമേശ് നാരായണന്റെ സ്റ്റുഡിയോ, തിരുവനന്തപുരം മ്യൂസിക് സിറ്റി സ്റ്റുഡിയോ, ഡൽഹി കാൽക്കാജി കോസ്മിക് സൌണ്ട് , ശ്രികൃഷ്ണവിഷൻ  സ്റ്റുഡിയോ, തുടങ്ങിയവ ഡിസൈൻ ചെയ്തത് പ്രജിത്ത് ആണ്.
ആകാശവാണിയിലെ പതിനേഴോളം നാടങ്ങൾക്ക് പ്രജിത്ത് ശബ്ദം നൽകിയിട്ടുണ്ട് . ഗാനം തിരതല്ലും ഗ്രാമഭൂമി ,ഈ ഗാഥ ഒരു ഗ്രാമത്തിന്റെ തുടങ്ങിയവ അതിൽ ചിലതാണ്. പതിനെട്ടു ഭാഷകളിലായി ആകാശവാണിയിലെയും, ദൂരദർശനിലെയും വിവിധ പരിപാടികൾക്ക് പ്രജിത്ത് സംഗീതം നൽകിയിട്ടുണ്ട്.കൂടാതെ രണ്ടു നേപ്പാളി ചിത്രങ്ങൾക്കും ,പരസ്യ ചിത്രങ്ങൾക്കും സംഗീതം നൽകാനും പ്രജിത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത ചിത്രകാരനും, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനും, കോൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാളും ആയ ശ്രീ പ്രകാശ് മൂർത്തിയുടെ അനിമേഷൻ ചിത്രങ്ങൾക്കും പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്തിട്ടുണ്ട് പ്രജിത്ത്. ഇന്ത്യയിൽ ആദ്യമായി ഹിന്ദി നഴ്സറി ഗാനങ്ങൾക്ക് സംഗീതം പകർന്നതും  അദ്ദേഹമാണ്. ഇന്ന് പ്രധാനമായും നാടക രംഗത്തും ഡബ്ബിംഗ് രംഗത്തും ആണ് പ്രജിത്തിന്റെ ശ്രദ്ധ.

ഏതു സമയവും പ്രസ്സന്നനായി ഇരിക്കുക എന്നതാണ് പ്രജിത്തിന്റെ ഏറ്റവും വലിയ സവിശേഷത. ആരോട് സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും മുഴുവൻ സമയവും സന്തോഷവാനായി ആണ് അദ്ദേഹം കാണപ്പെടുന്നത് എന്ന് അദ്ദേത്തിന്റെ പ്രിയ സുഹൃത്തുക്കൾ അവകാശപെടുന്നു .ഏതു സമയവും തമാശകൾ പറയുകയും മറ്റുള്ളവരെ പൊട്ടി ചിരിപ്പിക്കുകയും ചെയ്യുന്നതാണ് പ്രജിത്തിന്റെ സ്റ്റൈൽ എന്ന് അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് ജെറോം ഇടമൺ പറയുന്നു . ഇതിനു പ്രജിത്ത് നൽകുന്ന വിശദീകരണം മറ്റുള്ളവർക്ക് നമുക്ക് കൊടുക്കാൻ കഴിയുന്നത് ആകെ സന്തോഷമാണ് കുറച്ച് സമയമെങ്കിൽ കുറച്ച് സമയം എന്നതാണ്.സുഹൃത്തുക്കൾ ആണ് തന്റെ ശക്തി എന്നും പ്രജിത്ത് പറയുന്നു. തിക്കുറിശി സുകുമാരൻ നായർ ,N N പിള്ള , സംഗീത സംവിധായകൻ കലവൂർ ബാലൻ എന്നിവരെ കാണാൻ പോയതിന്റെ പിറ്റേന്ന് തന്നെ അവർ മരണപ്പെട്ടത്  തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയുള്ള അനുഭവമായി ഇന്നും ശേഷിക്കുന്നു. റ്റുള്ളവർക്ക് സന്തോഷം നൽകുക വഴി സ്വന്തമായി ഒരു മാനസിക സംതൃപ്തി അനുഭവിക്കുന്നുണ്ട് എന്നും പ്രജിത്ത് അവകാശപെടുന്നു.

കലാകാരൻ  മാത്സര്യ ബുദ്ധിക്ക് അടിമപ്പെടരുത് എന്നാണ് പ്രജിത്തിന്റെ വാദം . കലാകാരൻ പൊതു സമൂഹത്തോട് മാന്യത പുലർത്തണമെന്നും അദ്ദേഹം പറയുന്നു . പല മേഖലകളിലും കയ്യൊപ്പ് ചാർത്തിയെങ്കിലും സിനിമ ഇന്നും അദ്ദേഹത്തിന് അന്യമായി തന്നെ നിൽക്കുന്നു. എന്നെങ്കിലും ഒരിക്കൽ സിനിമാ മേഖലയിൽ കൂടി എത്തണംഎന്നാണ് അദ്ദേഹത്തിന്റെ ഒരു വലിയ ആഗ്രഹം. മുപ്പത് വർഷം മുമ്പുള്ള നാടക സങ്കൽപ്പങ്ങൾ ഒന്നും പെട്ടെന്ന് ഒറ്റയടിക്ക് മാറ്റാനാവില്ല എന്നും ഘട്ടം ഘട്ടമായി അത് മാറ്റിയെടുക്കണം എന്നുമാണ് തന്റെ ആഗ്രഹം എന്നുമാണ് പ്രജിത്ത് പറയുന്നത്. പ്രശസ്ത നാടക സംവിധായകനായ അജിത്ത് മണിയനുമായി ചേർന്ന് പുതിയ നാടകങ്ങൾ അണിയിച്ചൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രജിത്ത് ഇപ്പോൾ.
ഡൽഹി മോഡൽ ടൗണിലാണ് പ്രജിത്തിന്റെ താമസം. ഭാര്യ ബിന്ദു കിംഗ്സ് വേ ക്യാമ്പ്  ടി ബി ഹോസ്പിറ്റലിൽ നേഴ്സ് ആണ് . മക്കൾ മാളവിക ,മൈഥിലി . നാടക ചർച്ചകൾ കൊണ്ടും തമാശകൾ കൊണ്ടും ഏതു സമയവും സംഭവ ബഹുലമാണ് ഇവിടം .

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 
Kalabhavan Prajith With Chithra
Kalabhavan Prajith With ChithraPhoto Credit : facebook.com/prajithn1

The artistic brilliance of Indraprastha



LEAVE A REPLY

Security code:

COMMENTS

Be the first to comment