Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
Article
Home / Art & Culture/ Article
PriyanandananPhoto Credit : Priyanandanan Facebook Page
ധബാരി ക്യൂരുവികൾ ചിറകടിക്കുമ്പോൾ
By - ആർ വി ( R V ) rvcreations1983@gmail.com --
Thursday, February 24, 2022 , 05:20 PM
നാടകത്തിൻ്റെ ഈറ്റില്ലമായ തൃശ്ശൂർ ജില്ലയിലെ വല്ലച്ചിറ ഗ്രാമം. അവിടെ പഴയൊരു നാടകക്കാരനുണ്ട് പ്രിയൻ വല്ലച്ചിറ. എന്നാൽ ഇന്നദ്ദേഹം മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു സംവിധായകൻ കൂടിയാണ്, പ്രിയനന്ദനൻ. ഞങ്ങൾ ചെല്ലുമ്പോൾ കയ്യിൽ എരിയുന്ന ഒരു സിഗരറ്റ്മായി അദ്ദേഹം ഉമ്മറത്തെ ബെഞ്ചിൽ ഇരിപ്പുണ്ട് ആര് എപ്പോൾ കയറിച്ചെന്നാലും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന വീട്. അവിടെ ഇരുന്നു കൊണ്ട് അദ്ദേഹം മനസ്സുതുറന്നു തൻ്റെ പുതിയ സിനിമയെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, ഇർഷാദ് അലി എന്ന ഒറ്റ ചങ്ങാതിയെ കുറിച്ച്, സിനിമയിൽ നേരിട്ട അവഗണനകളെ കുറിച്......
ധബാരി ക്യൂരുവികൾ ചിറകടിക്കുമ്പോൾ
അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിൽ പെട്ട ഒരു വലിയ വിഭാഗം ആളുകൾ വളരെ സന്തോഷത്തിലാണ് ചരിത്രത്തിലാദ്യമായി അവർ മാത്രം അഭിനയിക്കുന്ന ഒരു സിനിമ വരുന്നു .അതും സ്വന്തം നാട്ടിൽ, സ്വന്തം ഭാഷയിൽ അതേ... മലയാളസിനിമയിൽ ഒരു പുതു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് മലയാളത്തിൻ്റെ പ്രിയ സംവിധായകൻ പ്രിയനന്ദനൻ .ധബാരി ക്യൂരുവി എന്ന തൻ്റെ പുതിയ സിനിമയിലൂടെ. സിനിമ എന്ന ലോകത്തിലെത്താൻ താൻ പിന്നിട്ട വഴികൾ അനുഭവങ്ങൾ പിന്നെ ചരിത്രമാകാൻ സാധ്യതയുള്ള ധബാരി ക്യൂരുവി , പ്രിയനന്ദനന്റെ യാത്രകളെക്കുറിച്ച് സംസാരക്കുകയാണ് വല്ലച്ചിറയുടെ സ്വന്തം പ്രിയൻ...
ധബാരി ക്യൂരുവി ഇന്ത്യയിൽ അല്ലെങ്കിൽ മലയാളത്തിൽ ആദ്യമായി ആദിവാസികൾ മാത്രം അഭിനയിക്കുന്ന സിനിമ എന്താണ് അങ്ങനെയൊരു ചിത്രത്തിലെത്താൻ അല്ലെങ്കിൽ തിരഞ്ഞെടുക്കാനുള്ള കാരണം?
ധബാരി ക്യൂരുവി ഒരുപക്ഷേ ലോകസിനിമയിൽ തന്നെ ഈ ആദിവാസി സമൂഹം മാത്രം അഭിനയിക്കുന്ന സിനിമയാവും എന്നാണ് എനിക്ക് തോന്നുന്നത്. അതിൻറെ കാരണം എന്ന് പറയുന്നത് മനുഷ്യനെ എപ്പോഴും മുന്നോട്ടുനയിക്കുന്നത് പലപ്പോഴും യാത്രകളാണ്. നമ്മുടെ അന്വേഷണങ്ങളാണ് നമളെ പലപ്പോഴും മാറ്റി ചിന്തിപ്പിക്കാറുള്ളത് അല്ലെങ്കിൽ വ്യതിചലിപിക്കാറുള്ളത് നമ്മൾ ഒരിക്കലും ഒരിടത്ത്കെട്ടിയിട പെടരുത്. നമുക്ക് നിസ്സാരമെന്ന് തോന്നുന്ന വേദനകൾ സംഭവങ്ങൾ നമ്മൾ അത് ഫീൽ ചെയ്ത് പോകുമ്പോഴാണ് അതിൻറെ രീതി മനസ്സിലാവുക. അത് നമ്മൾ ഇന്നലെ വരെ കാണാത്തതുകൊണ്ട് അല്ലെങ്കിൽ അറിയാത്തതുകൊണ്ട് അത് നിലനിൽക്കുന്നില്ല എന്നർത്ഥമില്ല . ഞാൻ പരിശോധിച്ചപ്പോൾ ഒരു വലിയ വിഭാഗം വരുന്ന ആദിവാസി സമൂഹത്തിൽ പെട്ട സ്ത്രീകൾ വളരെ ചെറുപ്പത്തിൽ തന്നെ അവിഹിതമായ ഗർഭം ധരിക്കുകയും എന്നാൽ അതിൽ 90 ശതമാനം ആളുകളും പരാതി പറയാതെ ആ വേദനകൾ എല്ലാം ഉള്ളിലൊതുക്കി അവരുടെ സമൂഹത്തിൽ തന്നെ ഒതുങ്ങി കൂടി ഒറ്റപ്പെട്ടു പോവുകയും അവിടെ ജീവിക്കാൻ പറ്റാതെ വരികയും അത് തങ്ങളുടെ വിധി എന്ന് കരുതി ജീവിക്കുകയും ചെയ്യുന്നവരാണ് ഈ വിഭാഗം ആളുകൾ ഒരിക്കലും മറ്റുള്ളവരെപ്പോലെ പരാതി പറയുന്നത് എവിടെയും കേട്ടിട്ടില്ല അവർ തങ്ങളെ ബലിയാടാക്കിയവരെ തള്ളി പറയാറുമില്ല ഇതു തങ്ങളുടെ വിധി ആണെന്ന് കരുതി സമാധാനിക്കാറാണ് പതിവ് അവരുടെ നിസ്സഹായത അത് പകയ്ക്കോ പ്രതികാരത്തിനോ അവരെ ചിന്തിപ്പിക്കാറില്ല
എന്നാൽ ഇത്തരം ആളുകൾക്ക് എങ്ങനെ ഇതിനെ മറികടക്കാൻ സാധിക്കും, അതിലേക്കുള്ള ഇറങ്ങി പോക്കിന് ഒരു ചൂണ്ടുപലക എന്താണ് ' ഈ സിനിമയുടെ ആശയം എന്ന നിലയിൽ ഞാൻ മുന്നോട്ടു വയ്ക്കുന്നത്
ഈ സിനിമയിലെ അഭിനേതാക്കൾ മൊത്തം ആദിവാസികൾ മതി മറ്റാരും വേണ്ട എന്ന തീരുമാനം എങ്ങിനെയാണ് വന്നത് അതിൻറെ പിന്നിൽ എന്തെങ്കിലും പ്രത്യേകതയുണ്ടോ?
എന്റെ അഭിപ്രായത്തിൽ ലോകത്തിലെ എല്ലാ മനുഷ്യർക്കും അഭിനയിക്കാൻ സാധിക്കും എന്നാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം ലോകത്തിലെ ഏറ്റവും താളബോധം ഉള്ള മനുഷ്യർ ഈ ട്രൈബിൾ സമൂഹത്തിൽ ഉള്ളവരാണ് അവരുടെ എല്ലാവരുടെയും ഉള്ളിലും ഒരു സംഗീതമുണ്ട് നമ്മൾ അത് കാണാത്തതുകൊണ്ടാണ് . ഈ സിനിമ പുറത്തുവരുമ്പോൾ അത് മനസ്സിലാകും. നമ്മൾ ഇന്നുവരെ കാണാത്ത അല്ലെങ്കിൽ നിത്യ പരിചയമില്ലാത്ത അഭിനയസാധ്യതകളാണ് അവർ കൊണ്ടുവരുന്നത്. നമുക്ക് ഒരു വലിയ അഹങ്കാരമുണ്ട് നമ്മൾ ഒരുപാട് കാലത്തെ പ്രയത്നം അധ്വാനം ഇതൊക്കെ കൊണ്ടാണ് നമ്മൾ സിനിമയിൽ വന്നത് എന്നൊക്കെ നമ്മൾ വീമ്പ് പറയും എന്നാൽ ഒരു വീമ്പ് പറച്ചിലും ഇല്ലാത്ത ആളുകൾക്ക് ഇതൊക്കെ സാധിക്കുമെന്നാണ് ഈ സിനിമയിലൂടെ പറയാൻ ആഗ്രഹിക്കുന്നത്. പക്ഷേ ഇത്തരം മനുഷ്യരെ കൊണ്ടുവരാനും മുന്നോട്ടു വരാന്നും ഉള്ള ധൈര്യം ഒരു സംവിധായകനും നിർമ്മാതാവിനും വേണം പ്രധാനമായും നിർമാതാവിന് ആണ് അതിൽ മുഖ്യപങ്ക് അതിവിടെ ഉണ്ടായി അതാണ് മുഖ്യഘടകം അത് വിനായക അജിത്ത് ഐവാസ് വിഷ്വൽ മാജിക്കിൻ്റെ ആളുകൾ തന്ന ധൈര്യമാണ് ഈ ചിത്രം. ഇതൊരിക്കലും മോശമാവില്ല എന്നെനിക്ക് ഉറപ്പുണ്ട്.ഇന്നേവരെ കണ്ടതിന്നും അറിഞ്ഞതിനും അപ്പുറത്തായിരിക്കും ഈ സിനിമ . നമ്മൾ അന്വേഷിക്കണം അതാണ് വേണ്ടത് നമ്മൾ അട്ടപ്പാടിയെ കാണുന്നത് എത്രയോ മോശം മായിട്ടാണ് പലപ്പോഴും .ഞാൻ നിന്നെ അട്ടപ്പാടിയിലേക്ക് നാടുകടത്തും എന്നൊക്കെ പറയാറില്ലേ കളിയാക്കി അങ്ങനെയുള്ള പരിഹാസങ്ങൾക്ക് ഒരു മറുപടിയാണ് ഈ സിനിമ .
സിനിമയിലെ അഭിനേതാക്കൾ, ഭാഷ, എന്നിവയുടെ പ്രത്യേകത?? അതിൽ നെഞ്ചിയമ്മ മാത്രമാണ് അല്പം അറിയപ്പെടുന്ന വ്യക്തി..
അത് നെഞ്ചിയമ്മ പോലും പുതുമുഖം അല്ലേ അഭിനയിച്ചു പരിചയമുണ്ടോ? അവർക്ക് അത്തരം മനുഷ്യരുമായി ബന്ധമുള്ളതുകൊണ്ട് അവരെ കൂടി ഉൾപ്പെടുത്തി എന്നേയുള്ളൂ. അവരെക്കാൾ പ്രായമുള്ള എത്രയോ ആളുകൾ ഇതിൽ അഭിനയിക്കുന്നുണ്ട് ഒരു നല്ല രസമുള്ള അനുഭവം ആയിരുന്നു. അവരുടെ ഭാഷയിൽ തന്നെയാണ്.ഇരുള ഭാഷയിലാണ് സിനിമ ചെയ്തത് നമ്മൾ മലയാളത്തിൽ സ്ക്രിപ്റ്റ് എഴുതുകയും അവിടെ തന്നെയുള്ള ഗോക്രി ഗോപാലകൃഷ്ണൻ,കുപ്പു സ്വാമി മരുതൻ, ആർ കെ രമേഷ് എന്നിവരുടെ സഹായത്തോടെ അവരുടെ ഭാഷയിലേക്ക് മാറ്റി എഴുതുകയും ചെയ്തു നമ്മൾ നടത്തിയ യാത്രയിൽ അവരുടെ രീതി ,സംസ്കാരം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു എന്നുള്ളതാണ് വലിയ കാര്യം .സത്യത്തിൽ ലോകത്ത് എല്ലാ മനുഷ്യരുടെയും മുഖത്തെ ഭാഷ ഒന്നാണ് എന്നതാണ് സത്യം ഭാഷ
പരീക്ഷണം സംസ്കാരം അങ്ങനെ തീർത്തും വ്യത്യസ്തമായ പലതും കൊണ്ട് ശ്രദ്ധേയമാണ് ധബാരി ക്യൂരുവി അതുകൊണ്ടുതന്നെ ലോക സിനിമയിൽ തന്നെ ഇത് ശ്രദ്ധിക്കപ്പെടുമെന്ന് കരുതുന്നുണ്ടോ?
ശ്രദ്ധിക്കപ്പെടുമോ എന്ന് സിനിമ ഇറങ്ങിയതിനു ശേഷമേ പറയാനാവൂ ചിലപ്പോൾ തിരസ്കരിക്കപ്പെടാം ആദ്യം തിരസ്കരിക്കപ്പെട്ട വരെ പിന്നീട് അംഗീകരിച്ച ചരിത്രമുണ്ട് ഇവിടെ. അതൊന്നും നമ്മൾ ആഗ്രഹിക്കുന്നത് പോലെ അല്ല ഞാൻ ആഗ്രഹിക്കുന്നും മില്ല ഞാൻ എനിക്ക് താല്പര്യം ഉള്ള ഒരു വിഷയം സിനിമയാക്കുന്നു അത്രയേ ഉള്ളൂ .. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും.
പ്രിയനന്ദനൻ ഒരു പ്രത്യേക വിഭാഗം സിനിമയുടെ വക്താവാണ് അല്ലെങ്കിൽ ആർട്ട് ഫിലിം മാത്രം ചെയ്യുന്ന ആളാണ് എന്നൊരു ധാരണ സിനിമാക്കാർക്ക് ഇടയിലും പ്രേക്ഷകർക്ക് ഇടയിലും ഇല്ലേ?
അതിനെക്കുറിച്ച് പറയാനാണെങ്കിൽ വിജയൻ മാഷിൻ്റെ ഒരു ഫിലോസഫിക്കൽ വാക്കുണ്ട് .മനുഷ്യനെ ചിരിപ്പിക്കുക അല്ലെങ്കിൽ ഇക്കിളിപ്പെടുത്തുക എന്നത് കുറെ കഴിഞ്ഞാൽ പറ്റാത്ത അവസ്ഥയിലെത്തും ചിരിപ്പിച്ചും ഇക്കിളിപ്പെടുത്തി യും നമ്മൾ ചിരിക്കാൻ മറന്നു പോകും. നമ്മൾ ചിരിപ്പിക്കാൻ ശ്രമിക്കുന്ന അല്ലെങ്കിൽ ഇക്കിളിപെടുത്താൻ ശ്രമിക്കുന്ന ഒരു പ്രദേശം കുറെ കഴിഞ്ഞാൽ തഴമ്പായി മാറുകയും, പിന്നീട് അതിന് കഴിയാതെ വരികയും ചെയ്യും.ഞാൻ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു നേരമ്പോക്കിനു വേണ്ടിയല്ല സിനിമ എന്നതാണ് ഒരു നേരം പോക്കിനു വേണ്ടിയല്ല ആർട്ട് എന്നുപറയുന്നത് അത്ര മോശം ഒന്നുമല്ലല്ലോ കൊമേഴ്സ്യൽ സിനിമകൾ യഥാർത്ഥത്തിൽ ഒരു യുക്തി ബോധ മില്ലാത്ത സിനിമകളാണ്. എന്നാൽ പുതിയ തലമുറ അതിൽനിന്നും വ്യത്യസ്തരാണ് എന്നു കൂടി പറയണം ആർട്ട് സിനിമ ജനങ്ങളുമായി സംവദിക്കാറില്ല എന്നതൊക്കെ വെറും തെറ്റായ ധാരണയാണ്. നിങ്ങൾ ആദ്യം അതിനെ
കാണാൻ ശ്രമിക്കുക അറിയാൻ ശ്രമിക്കുക ഇപ്പോൾ കുട്ടികൾക്ക് എന്നും മുലപ്പാൽ കൊടുക്കാൻ കഴിയില്ലല്ലോ കുറച്ചു കഴിഞ്ഞാൽ കട്ടിയാഹാരും കൊടുക്കണ്ടേ അങ്ങനെയെങ്കിൽ പിന്നെ കലയിൽ മാത്രം എന്തിനാണ് ഈ വേർതിരിവ്. നമ്മൾ കലയിലും കട്ടി ആഹാരം കഴിക്കണം അതല്ലേ വേണ്ടത്. ഞാൻ സിനിമയിലേക്ക് വരുമ്പോൾ കെ. ആർ മോഹനേട്ടൻ എന്നോട് ചോദിച്ചത് നീ എന്തിനാ മോനെ ഈ സ്വർണ്ണ പണിയൊക്കെ ഉപേക്ഷിച്ച് ഈ പരിപാടിയിലേക്ക് വരുന്നത് എന്നാണ് ഞാൻ അതിനു മറുപടി പറഞ്ഞത് ഞാൻ ഒരു സുപ്രഭാതത്തിൽ കോടീശ്വരനാകാനല്ല സിനിമയിലേക്ക് വന്നത് .ഇപ്പോൾതന്നെ നെയ്ത്തുകാരൻ പുലിജന്മം ഒക്കെ പണം തിരിച്ചു വന്ന സിനിമകളാണ്. കോടി കണക്കിന് രൂപ ലാഭം ഉണ്ടായിട്ടില്ല എന്നേയുള്ളൂ . എനിക്ക് അതൊരു പ്രശ്നമല്ല ഒരു വെള്ളിയാഴ്ച കൊണ്ട് കോടീശ്വരനാകാൻ ഞാനാഗ്രഹിക്കുന്നില്ല സിനിമാ കാരനാണ് ദേശീയപുരസ്കാരം നേടിഎന്ന് കരുതി എനിക്ക് ബസ്സിൽ യാത്ര ചെയ്യാനോ തട്ടുകടയിൽ നിന്ന് ചായ കുടിക്കാനോ സാഹിത്യഅക്കാദമിയുടെ മുന്നിൽ ഇരിക്കാനോ എനിക്ക് ഒരു മടിയുമില്ല . ഫൈസ്റ്റാർ ഹോട്ടൽ വേണമെന്ന് ആഗ്രഹിക്കുന്നില്ല ഞാൻ ഏറ്റവും സാധാരണക്കാരനായ വ്യക്തിയാണ് .മൂട്കീറി യ ട്രൗസറുമായി സ്കൂളിൽ പോയ വ്യക്തിയാണ്. അവിടെനിന്നും വല്ലച്ചിറയിൽ എനിക്കു മുമ്പേ നടന്ന വരിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു കൊണ്ടാണ് ഈ കലാ മേഖ ലയിലേക്ക് ഇറങ്ങിയത് . ദാരിദ്ര്യത്തിൽ നിന്നാണ് കയറിവന്നത് മനുഷ്യനുമായുള്ള സംവാദത്തിൽ നിന്നും മാണ് ഞാൻ പഠിച്ചത്. അപ്പോൾ പിന്നെ ഞാൻ എങ്ങനെ വന്നവഴി മറക്കും.
പ്രിയൻ വല്ലച്ചിറ എന്ന നാടകക്കാരനിൽ നിന്നും പ്രിയനന്ദനൻ സംവിധായകനി ലേക്കുള്ള ദൂരം യാത്രവളരെ കഠിനമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ ?
ഒന്നും വേണമെന്ന് തീരുമാനിച്ചൽ ചിലപ്പോൾ മറ്റൊന്ന് തിരസ്ക്കേണ്ടി വരും അത് ചിലപ്പോൾ നല്ല ജീവിതമാവാം നല്ല ഉറക്കമാവാം അങ്ങനെ പലതും ആവാം നമുക്ക് ആത്യന്തികമായി ഒരു ലക്ഷ്യം മുണ്ടാവുകയാണ് വേണ്ടത് പിന്നെ അതിനുവേണ്ടി പോകുമ്പോൾ കഠിനമായ പലതും ഉണ്ടാവും അതിനെ അതിജീവിക്കുക എന്നതാണ് കാര്യം. ഞാൻ എത്രയോ നാടകം കളിച്ചിട്ടുള്ള വ്യക്തിയാണ്. നാടക ത്തോളം ഊർജം തരുന്ന വേറൊന്നില്ല. കാരണം അത്രത്തോളം അതിനെ അണിയറയിൽ ഉള്ള മനുഷ്യർ നമ്മെ സ്വാധീനിക്കും ഒരു മുറിയിൽ ഉറക്കം ഒരുമിച്ചുള്ള ഭക്ഷണം അങ്ങനെ പലതുമാണ് നാടകം അതുകൊണ്ടുതന്നെ നല്ല സംവാദങ്ങൾ ഉണ്ടാകുന്നു എന്നതാണ് വലിയ കാര്യം. അതിനേക്കാൾ വലിയ സോഷ്യലിസം വേറൊന്നുമില്ല ഞാൻ ഇപ്പോഴും നാടകം ചെയ്യുന്നുണ്ട് പഴയപോലെ പറ്റുന്നില്ല എന്നേയുള്ളൂ. പിന്നെ നാടകക്കാരിൽ നിന്നും സിനിമകാരനി ലേക്കുള്ള ദൂരം ഒന്നേയുള്ളൂ നിശ്ചയദാർഢ്യം നേടണമെന്ന് ഉറച്ചതീരുമാനം.
പ്രിയനന്ദനൻ്റെ രാഷ്ട്രീയം, നിലപാട് ഇതൊക്കെ വളരെ ഓപ്പണായി പറയപ്പെട്ട താണ് അതിൻറെ പേരിൽ നേരിടേണ്ടിവന്ന വെല്ലുവിളികൾ ഒരുപാടാണ് .എന്നാൽ ഞാൻ ഇങ്ങനെയാണ്. ഇങ്ങനെയുള്ള എന്നെ നിങ്ങൾ അംഗീകരിച്ചാൽ മതി അങ്ങനെ ഒരു നിലപാട് ഇല്ലേ
എനിക്ക് രാഷ്ട്രീയമുണ്ട് നിലപാടുണ്ട് എന്നുപറയുന്ന വരെ നമുക്ക് വിശ്വസിക്കാം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതില്ല എന്ന് പറയുന്നവരെ ഒരു പരിധിവരെ അംഗീകരിക്കാൻ കഴിയില്ല .എനിക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവരായി നല്ല സൗഹൃദമാണ് ആശയപരമായ വിയോജിപ്പ് മാത്രമാണ് എനിക്കുള്ളത് അത് വ്യക്തിപരമായി ആരോടും വിയോജിപ്പില്ല. പക്ഷേ പലരും വ്യക്തിപരമായാണ വിയോജിപ്പ് ഉണ്ടാവുന്നത് അവിടെയാണ് രാഷ്ട്രീയശത്രുത ഉണ്ടാവുന്നത്. ആക്രമിച്ചതുകൊണ്ട് ഒന്നും ആരെയും തകർക്കാനാവില്ല. ഞാൻ ശാസ്ത്രബോധത്തിൽ വിശ്വസിക്കുന്ന ഒരാളാണ്. ആധുനികതയിൽ വിശ്വസിക്കുന്ന ആളാണ് .സയൻസിനെ എതിർക്കുന്നത് ഒരു ഒരു വിവരമില്ലായി മയാണ് . ദൈവത്തിന് എവിടെയാണ് കക്ഷിരാഷ്ട്രീയം ഉള്ളത് എനിക്ക് ശിവനെയാണ് ഇഷ്ടം, കാരണം അദ്ദേഹം മനുഷ്യനുമായി ചേർന്ന് നിൽക്കുന്നു. എനിക്ക് അദ്ദേഹവുമായി സമരസം തോന്നാറുണ്ട്.എന്റെ വീട്ടിൽ വല്ലച്ചിറ ഭഗവതിയുടെ .പറ വരാറുണ്ട്.. എല്ലാ ഉത്സവങ്ങളോടും താല്പര്യം ഉണ്ട്. ഉത്സവം ഒരു നാടിന്റെ സംസ്കാരമാണ്.
പ്രിയനന്ദനൻ ദൈവ വിശ്വാസി ആണോ?
എനിക്ക് ദൈവം എന്ന് പറയുന്നത് സ്നേഹമാണ് ഞാൻ സ്ഥിരമായിട്ടല്ലങ്കിലും ക്ഷേത്രങ്ങളിൽ പോകുന്ന ആളാണ്. അത് ഇഷ്ടമുള്ള ആളുമാണ് ശിവനോടാണ് എനിക്കിഷ്ടം എന്ന് കരുതി മറ്റൊന്നു നല്ലതല്ല എന്നർത്ഥമില്ല അത്രയേ ഉള്ളൂ ദൈവത്തിന് ജാതി മത രാഷ്ട്രീയ മുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല??
സിനിമയിൽ ഒതുക്കലുകളുടെ ഒരു പൊളിറ്റിക്സ് ഉണ്ട് എന്ന് കരുതുന്നുണ്ടോ??.. അത് മന്ദാര പൂവല്ല.. ഒടിയൻ പോലുള്ള പ്രൊജക്റ്റ്‌കൾ നടക്കാതെ പോയതിനെ കുറിച്ച് എന്ത് തോന്നുന്നു..?
അത് മന്ദാര പൂവല്ല എന്ന സിനിമ നടക്കാതെ പോയത് അമ്മ എന്ന സംഘടന കാരണം ആണ്. അന്ന് സംഘടന പ്രിത്വിരാജ് ന് എതിരായിരുന്നു. പക്ഷെ അതിൽ ബലിയാടായതു ഞാനാണ് സത്യത്തിൽ. എന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു അന്ന് അത്. ആരില്ലെങ്കിലും രാജു മാത്രം മതി ആ സിനിമ ചെയ്യാം എന്ന് എനിക്കുണ്ടായിരുന്നു. അന്ന് പക്ഷെ സാമ്പത്തികമായി നിസ്സഹായനായി പോയത് കൊണ്ടാണ് ആ സിനിമ നടക്കാതെ പോയത്. പക്ഷെ കാലം പലതും തെളിയിച്ചില്ലേ.. അന്ന് പ്രിത്വിരാജനെ തള്ളി പറഞ്ഞവർ തന്നെയല്ലേ ഇന്ന് അദ്ദേഹത്തിന്റെ ഒപ്പം ഉള്ളത്.. നമ്മൾ ഛർദിച്ച കഥകൾ വീണ്ടും പറഞ്ഞു വെറുതെ എന്തിനാ നേരം കളയുന്നത്. അതുകൊണ്ടു അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല. ജീവനോടെ ഉള്ള ഒരു സ്ത്രീയുടെ ഗംഭീര പ്രണയകഥ ആയിരുന്നു അത്. നടന്നിരുന്നെങ്കിൽ വളരെ വ്യത്യസ്തമായ ഒരു സിനിമ ആകുമായിരുന്നു. എന്തായാലും ഒരിക്കലും കലാ മൂല്യമില്ലാത്ത ഒരു സിനിമ ഞാൻ ചെയ്യില്ല. അതുറപ്പാണ്.
സിനിമ സൗഹൃദങ്ങളുടെ ഒരു വലയം കൂടിയാണ്. പ്രിയനന്ദനൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇർഷാദ് അലി .നിങ്ങൾ തമ്മിലുള്ള കെമിസ്ട്രി എന്താണ് ?
ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി എന്നുപറയുന്നത് ഒരേസമയത്ത് സിനിമാമോഹവുമായി ഇറങ്ങിയ രണ്ട് വ്യക്തികളാണ്. ചാൻസ് തേടി നടക്കുന്ന രണ്ട് വ്യക്തികൾ ഒരാൾ വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പുകൾ ഉപേക്ഷിച്ചു മറ്റൊരാൾ സ്വർണപ്പണി ഉപേക്ഷിച്ചു സിനിമയിലേക്ക് വേണ്ടി ഇറങ്ങിത്തിരിച്ചവർ അതുകൊണ്ടുതന്നെ ഞങ്ങൾക്ക് പെട്ടെന്ന് കൂടിച്ചേരാൻ പറ്റിയ ചില കാര്യങ്ങൾ ഉണ്ടായി അവൻ്റെ പഴയ സുസുക്കി വണ്ടിയും 32 ഇഞ്ച് ജീൻസും ഇട്ടാണ് ഞാൻ സിനിമ തേടി പോയത് പലതും ഞാൻ അവനിൽ നിന്നാണ് കടമെടുത്തത്. അവൻറെ ഉമ്മ എന്നെ കാണുമ്പോൾ ചോദിക്കുമായിരുന്നു മോനെ പോലെ ഇവനും രക്ഷപ്പെടുമോ എന്ന് അത് കേൾക്കുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കും കാരണം അവൻറെ ഉമ്മയ്ക്ക് പോലും അറിയില്ല അവരുടെ മോൻ തന്ന ജീൻസിട്ടിട്ടാണ് ഞാൻ നടക്കുന്നതെന്ന് അപ്പോൾ ആ ഒരു ബന്ധം വളരെ വലുതായിരുന്നു .നമ്മൾ ആഗ്രഹിക്കുന്ന ഒരു സ്ഥലത്ത് എത്തിപ്പെടുക എന്നത് മറ്റന്തിനേക്കാൾ മൂല്യമുള്ള ഒന്നാണ്. നമ്മൾ എന്താവണമെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. അങ്ങനെ നടനാവാൻ പോയ രണ്ടുപേരിൽ ഒരാൾ നടനായി മറ്റൊരാൾ സംവിധായകനായി. എൻറെ ഭാര്യ എന്നോട് എന്നും ചോദിക്കും ഇന്ന് നിങ്ങളുടെ കാമുകി വിളിച്ചില്ല എന്ന് അത്രയധികം അധികം ദൃഢമാണ് ഞാനും ഇർഷാദം ആയുള്ള ബന്ധം ഒരു വിഷയം പറയാനുള്ള സ്വാതന്ത്ര്യത്തെ ഞാൻ കൂടുതൽ ആഗ്രഹിച്ച തുകൊണ്ട് ഞാൻ സംവിധായകനായി അത്രയേ ഉള്ളൂ. എന്നാൽ ഞാൻ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട് നടനാവാൻ പോയ പ്രിയനന്ദനൻ സംവിധായകനായി സിനിമകൾ പിറന്നു ഒടുവിൽ ആരും ചിന്തിക്കാത്ത പറയാത്ത കഥയുമായി അദ്ദേഹം വരികയാണ് ധബാരി ക്യൂരുവി . അജിത് വിനായക ഫിലിംസ് ഐ വാസ്മാജിക് വിഷനും ചേർന്നാണ് നിർമ്മിക്കുന്നത് .ക്യാമറ മകൻ അശ്വഘോഷ നാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കല സുരേഷ്ബാബു സംവിധായകൻ്റെ കഥക്ക് കുപ്പുസ്വാമി, മരുതൻ, സവിത ശൈലേഷ് ,കെ ബി ഹരി ലിജോ പാണാളൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കയ്യിലിരിക്കുന്ന സിഗരറ്റ് ആഞ്ഞു വലിച്ചു കൊണ്ട് അയാൾ യാത്രപറയുമ്പോൾ ഭാര്യ അനിത തൊട്ടടുത്തുനിന്ന് ചിരിക്കുന്നുണ്ടായിരുന്നു അതാണ് പ്രിയനന്ദനൻ. സാധാരണക്കാരിൽ നിന്ന് സാധാരണക്കാരൻ അയാളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും ഇ എളിമ തന്നെയാണ് മക്കൾ അശ്വഘോഷൻ അപർണ്ണ പ്രിയൻ
Visum Expresso ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ ക്ലിക് ചെയ്യു
Priyanandanan's Film dhbari kyuruvi

Priyanandanan's Film dhabari kyuruviPhoto Credit : From Priyanandanan's Facebook Page

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook

Priyanandanan at Film dhabari kyuruvi's LocationPhoto Credit : From Facebook
COMMENTS
Be the first to comment
Catagories
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.


6.1°C,
Clear,
93%
LEAVE A REPLY