visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
T K Soman
T K SomanPhoto Credit : Screengrab From FB

അരങ്ങിലെ തീജ്വാല

By - RV ( rvcreations1983@gmail.com ) -- Saturday, March 26, 2022 , 08:54 PM

അരങ്ങ്.. സമൂഹത്തോട് സംവദിക്കാൻ കലാകാരൻമാർ ഉപയോഗിക്കുന്ന ആയുധം. അരങ്ങിൽ ആയുധം പോലെ മൂർച്ചയേറിയ നടനാണ് ടി കെ സോമൻ. വേദിയിലെ തീജ്വാല!. ഇന്ത്യയിലെയും വിദേശത്തെയും നാടകരംഗത്തു മലയാളത്തിന്റെ കയ്യൊപ്പ് ചാർത്തിയ പ്രതിഭ.

കലാശ്രീ ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള സോമൻ ഡൽഹിയിൽ ആണ് അരങ്ങ് തകർക്കുന്നത്. രാജ്യ തലസ്ഥാന നഗരിയിലെ നാടക ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കുന്നു.50 വർഷത്തിൽ ഏറെയായി നാടക രംഗത്തെ വിസ്മയമാണ് ഈ കൊടുങ്ങല്ലൂർക്കാരൻ.

ജീവിതയാത്ര

പതിനാറാം വയസ്സിൽ സോമൻ നാടുവിട്ടതാണ്, എത്തിചേർന്നത് മുംബൈയിൽ. അവിടെ നാവികസേനയിൽ ചേർന്നു. ആറു വർഷത്തെ മുംബൈ വാസത്തിനു ശേഷം 1973 ൽ ജോലിയിൽ സ്ഥാനകയറ്റത്തോടെ ഡൽഹിയിലേക്ക്. അന്നുമുതൽ ഡൽഹി ആണ് ജീവിത അരങ്ങ്.2014 വരെ ഔദ്യോഗിക സേവനം തുടർന്ന സോമൻ, ഒഴിവു സമയങ്ങളിൽ എല്ലാം നാടകത്തെ നെഞ്ചിലേറ്റി. ഡൽഹി വാസത്തിനിടെ എഴുപതിലേറെ നാടകങ്ങളിൽ വേഷമിട്ടു. ആ നാടകങ്ങൾ അയ്യായിരത്തിലേറെ അരങ്ങുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുന്നു. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, പാലസ്തീൻ, ഈജിപ്ത് എന്നിവടങ്ങളിൽ ഉൾപ്പെടെ വിദേശ അരങ്ങുകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. നാടക രംഗത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്തു 2013 ൽ കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. കൂടാതെ വൃക്ഷ് ദി തിയേറ്റർ ഏർപ്പെടുത്തിയ പ്രഥമ അശ്വഘോഷ അജീവാനന്ത പുരസ്കാരവും സോമനായിരുന്നു.

നാടകമേ ജീവിതം

നാടകം എന്ന കലയോട് അടങ്ങാത്ത ഭ്രമമാണ് സോമന്. സ്കൂൾ കാലം മുതൽ അഭിനയ രംഗത്ത് മികവ് തെളിയിച്ചു. ഡി എം എ യുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനബന്ധിച്ചുള്ള നാടകത്തിൽ വേഷമിട്ടാണ് തലസ്ഥാന നഗരിയിലെ അരങ്ങിൽ ഹരിശ്രീ കുറിച്ചത്.1974-75 കാലഘട്ടത്തിൽ ആർ കെ പുരം കേന്ദ്രമാക്കി നാടക കഥാകൃത്തു കെ പി അപ്പച്ചനും നാടകപ്രേമികൾക്കുമൊപ്പം ചേർന്ന് സത്യൻ മെമ്മോറിയാൽ നാടകവേദിക്കു തുടക്കമിട്ടു.

പിന്നാലെ അരങ്ങ് എന്ന കൂട്ടായ്മയുടെ പേരിൽ മലയാളി സമൂഹത്തിനായി നാടകങ്ങൾ ഒരുക്കി.സോമനിലെ അഭിനയ പ്രതിഭ അരങ്ങിലൂടെ വളർന്നു. മലയാളത്തിലെ പ്രശസ്ത നാടകങ്ങൾ അദ്ദേഹം ഡൽഹി മലയാളികൾക്കു മുന്നിൽ അവതരിപ്പിച്ചു.സി ജെ തോമസിന്റെ ക്രൈം 27, എൻ ശ്രീകണ്ഠൻ നായരുടെ കലി, ജി ശങ്കരപിള്ളയുടെ നാടകങ്ങൾ എന്നിവ അവയിൽ ചിലത് മാത്രം.സാമ്പത്തിക പ്രയാസങ്ങളിൽ അരങ്ങിന്റെ പ്രവർത്തനം നിലച്ചപ്പോൾ എൺപതുകളുടെ മധ്യത്തിൽ സോമൻ ജനസംസ്കൃതിയിലേക്ക് ചേക്കേറി.

പ്രശസ്ത ബോളിവുഡ് നടൻ നസറുദീൻ ഷാ മുതൽ ഒട്ടേറെ പ്രമുഖർക്കൊപ്പം അരങ്ങിൽ സോമൻ മാറ്റുരച്ചു.1986 മെയ്‌ ദിനത്തിന്റെ നൂറാം വാർഷികത്തിനോട് അനുബന്ധിച്ചു നടന്ന നാടകത്തിലാണ് ഷായ്ക്ക് ഒപ്പം അഭിനയിച്ചത്.

സഫ്ദർ ഹാഷ്മി, ഹബീബ് തൻവീർ തുടങ്ങിയ ഒട്ടേറെ നാടക പ്രതിഭകൾക്കൊപ്പം സോമൻ അരങ്ങിലെത്തി.1988 ൽ പ്രേംചന്ദിന്റെ ചെറുകഥ ആസ്പദമാക്കി അവതരിപ്പിച്ച നാടകത്തിലൂടെ യാണ് സഫ്‌ദർഹാഷ്‌മിയുമായുള്ള സോമന്റെ ആഴത്തിലുള്ള സൗഹൃദം ആരംഭിക്കുന്നത്. തുടർന്ന് സഫ്‌ദറിന്റെ നാടക സംരംഭങ്ങളിൽ സോമൻ സജീവ സാന്നിധ്യമായി.

ഒറ്റയാൻ

ജീവിതത്തിൽ ഒറ്റയാനാണ് സോമൻ. നാടകത്തിനായി സ്വയം സമർപ്പിച്ച ജീവിതത്തിൽ സോമന് കൂട്ട് അരങ്ങ് മാത്രം. കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്ക്വേണ്ടി അദ്ദേഹം നടത്തുന്ന തയ്യാറെടുപ്പുകൾ പുതുതലമുറയ്ക്ക് പാഠമാണ്. കൃത്യനിഷ്ഠ, അർപ്പണ മനോഭാവം എന്നിവയെല്ലാം സോമനിലെ നാടക പ്രതിഭയിൽ സമന്വയിക്കുന്നു.

വി പി മേനോന്റെ ജീവിതത്തെ ആസ്പദമാക്കി ഡൽഹിയിൽ വൃക്ഷ് ദി തിയേറ്റർ അവതരിപ്പിച്ച ചരിത്രമെഴുതിയ ഹൃദയങ്ങൾ എന്ന നാടകത്തിൽ സോമൻ അവതരിപ്പിച്ച ഗാന്ധിജിയുടെ വേഷം ഏറെ പ്രശംസയും, ശ്രദ്ധയും നേടിയ ഒന്നായിരുന്നു. 2013 ൽ കലാശ്രീക്ക് പുറമെ സഫ്ദർ ഹാഷ്മി നാടകോത്സവത്തിൽ മികച്ച നടനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. നാടകത്തിനു പുറമെ, ബോളിവുഡ് ചിത്രം മദ്രാസ് കഫേ, ലഘു ചിത്രങ്ങൾ, സീരിയലുകൾ എന്നിവയിലും സോമൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഡൽഹി വികാസ്പുരിയിൽ തെരുവ്കുട്ടികൾക്കുള്ള പുനരിധിവാസ കേന്ദ്രത്തിന്റെ സജീവ പ്രവർത്തകനാണ് അദ്ദേഹം. നീണ്ട കലാ ജീവിതത്തിൽ വെല്ലുവിളികൾ ഏറെ നേരിട്ടുണ്ട്. പ്രതിസന്ധികളെല്ലാം അവസരമാക്കി സോമൻ അരങ്ങു വാഴുകയാണ്.അരങ്ങിലെ ഈ പ്രതിഭയ്ക്ക് നൽകാം നിറഞ്ഞ കയ്യടികൾ!.
T K Soman

T K Soman
T K SomanPhoto Credit : Screengrab From FB


The famous stage performer , The flames on the stage
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    

 



LEAVE A REPLY

Security code:

COMMENTS

Be the first to comment