Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
Article
Home / Art & Culture/ Article
Manikandan With His workPhoto Credit : FB Post
കലയുടെ കൽപടവിൽ
By - ആർ വി rvcreations1983@gmail.com --
Thursday, April 14, 2022 , 04:55 PM
കണ്ണെത്തുന്നിടത്തു കാതെത്തണം, അവിടെ കയ്യെത്തണം, അവിടെയെത്തിയാലോ മനസ്സും ഒപ്പം കൂട്ടണം :-ഒരു കലാകാരന് വേണ്ട ഗുണങ്ങളാണിത്. കണ്ണും, മെയ്യും മനസ്സും മറന്നു ജീവിതത്തിൽ കലയുടെ കൽപടവുകൾ ചവിട്ടി കയറുകയാണ് ഡൽഹി നിവാസിയും, യുവ കലാകാരനും ആയ മണികണ്ഠൻ. ചിത്ര രചനയിലെ മണികണ്ഠന്റെ പ്രാവീണ്യം അദ്ദേഹത്തെ പ്രശസ്തിയിലെത്തിക്കുന്നു. പാലക്കാട് ജില്ലയിലെ മണ്ണൂർ എന്ന ഗ്രാമത്തിൽ നിന്നാണ് കലാസപര്യയുടെ തുടക്കം. ആ യാത്ര ഇപ്പൊൾ ഇന്ത്രപ്രസ്ഥത്തിൽ എത്തി നിൽക്കുന്നു.
ഗുരു മുരുകൻ
കലാ ജീവിതത്തിൽ അദ്ദേഹം പൊരുതിയത് വെല്ലുവിളികളോടാണ്. ചുമരിൽ കലയുടെ വർണ്ണ വിസ്മയങ്ങൾ തീർക്കുന്ന മണികണ്ഠൻ ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ല.
അഞ്ചാം വയസ്സിൽ പഴനി മലയിൽ ദർശനത്തിന് പോയ മണികണ്ഠൻ തിരിച്ചു വന്നതിന്റെ പിറ്റേന്ന് മുതൽ ചിത്രങ്ങളുമായി സംവദിക്കാൻ തുടങ്ങി. ഏകലവ്യ വിശ്വാസം പോലെ പഴനിമല മുരുകനാണ് ഗുരു എന്ന് മണികണ്ഠൻ പറയുന്നു. ചെറുപ്പത്തിൽ ചെറിയ ചിത്രങ്ങൾ വരച്ചു തുടങ്ങി. പിന്നീട് കലയെ ജീവിതമാർഗമാക്കി തിരഞ്ഞെടുത്തു.
ഇന്ദ്രപ്രസ്ഥം വിളിക്കുന്നു.
ഏകദേശം എട്ടു വർഷം മുൻപാണ് മണികണ്ഠൻ ഡൽഹിയിൽ എത്തുന്നത്. ഇന്ത്യൻ സ്‌പൈനൽ ഇഞ്ചുറീസ് സെന്ററിലെ സ്റ്റാഫ് നഴ്സായ ഭാര്യ രമ്യയ്‌ക്കൊപ്പമാണ് തലസ്ഥാന നഗരിയിലെത്തിയത്. തുടക്കത്തിൽ പുസ്തകങ്ങൾക്കായി ചിത്രങ്ങൾ വരച്ചാണ് ഡൽഹി ജീവിതം ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിൽ തന്റെ പ്രാഗത്ഭ്യം തെളിയിക്കാൻ മണികണ്ഠന് കഴിഞ്ഞു.
പഞ്ചവർണ്ണം -വാദ്യം
തമിഴ് ക്ഷേത്രാചാരപ്രകാരം പിതംപുരയിൽ നിർമിച്ച മാരിയമ്മൻ കോവിലിൽ പകർത്തിയ പഞ്ചവർണ്ണം പെയിന്റിംഗ് ശ്രദ്ധേയമായി. പുരാതന ഡൽഹിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ദിഗംബിരിലാൽ ജെയിൻ ക്ഷേത്രത്തിന്റെ പുനുരുദ്ധാരണ ജോലികൾ എല്ലാം ചെയ്തത് മണികണ്ഠന്റെ നേതൃത്വത്തിൽ ആയിരുന്നു. ക്ഷേത്രത്തിന്റെ പുനുരുദ്ധരണത്തിൽ നിറഞ്ഞു നിന്ന മലയാളി എന്ന പ്രത്യേകതയും അദ്ദേഹത്തിന് സ്വന്തമാണ്. പാലക്കാടിന്റെയും, തൃശ്ശൂരിന്റെയും വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ മണികണ്ഠന്റെ കര വിരുതിൽ തീർക്കപ്പെട്ട ശില്പങ്ങൾ ഉണ്ട്.
പഞ്ചവാദ്യത്തിൽ പാലപ്പുറം വിജയന്റെ കീഴിൽ തിമില അഭ്യസിച്ച മണികണ്ഠൻ ഡൽഹിയിൽ ചെറുതാഴം കുഞ്ഞിരാമൻ മാരാരുടെ കീഴിൽ ചെണ്ടയും അഭ്യസിച്ചിട്ടുണ്ട്. കലയുടെ വിവിധ മേഖലകളിൽ സാന്നിധ്യം അറിയിക്കാൻ മണികണ്ഠൻ താല്പര്യപെടുന്നു. ജീവിതത്തിന്റെ കനൽ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും കലയുമായി സംവദിക്കുന്നതിലൂടെ സംതൃപ്തി, മനസുഖം എന്നിവ ലഭിക്കുന്നു.-മണികണ്ഠൻ പറയുന്നു.
സിനിമാകമ്പം
മലയാളം, തെലുങ്ക് സിനിമകളിൽ വേഷമിട്ടിട്ടുണ്ട് മണികണ്ഠൻ. അലിഭായ്, സഹസ്രം എന്നീ ചിത്രങ്ങളിൽ ജൂനിയർ ആർടിസ്റ്റായി പ്രവർത്തിച്ചു.കൂടാതെ ഡൽഹിയിൽ വിവിധ നാടകങ്ങളിൽ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഇറ്റാലിയൻ രീതിയിൽ ഉള്ള പെയിന്റിംഗ് ചെയ്തിട്ടുണ്ട്.
നസ്രാണി ഉൾപ്പെടെയുള്ള സിനിമകളിലും, ഡോക്യൂമെന്ററി, ആൽബങ്ങൾ, സീരിയലുകൾ തുടങ്ങിയവയിലും കലാസംവിധാന സഹായി എന്ന നിലയിൽ മണികണ്ഠൻ പ്രവർത്തിച്ചിട്ടുണ്ട്. പുണ്യ ഗ്രന്ഥങ്ങളായ രാമായണം, മഹാഭാരതം എന്നിവയെ ആസ്പദമാക്കി ചുമർചിത്രങ്ങളുടെ പരമ്പര ഒരുക്കുക, അവയുടെ പ്രദർശനം സംഘടിപ്പിക്കുക എന്നതാണ് മണികണ്ഠന്റെ മനസ്സിലെ ഏറ്റവും വലിയ സ്വപ്നം.
ഡൽഹിയിൽ സുഹൃത്തുക്കൾക്കിടയിൽ കണ്ണൻ മണ്ണൂർ എന്നറിയപ്പെടുന്ന മണികണ്ഠൻ കലയെ ജീവിതമാക്കി മാറ്റുന്ന തിരക്കിലാണ്ഭാ.ര്യ രമ്യ, മക്കൾ അരുന്ധതി, ആദിശേഷൻ. പാലക്കാട് മണ്ണൂർ പുത്തൻവീട്ടിൽ സത്യഭാമ, പരേതനായ ഭക്തവൽസലൻ ദമ്പതികളുടെ മകനാണ്. ഡൽഹി മെഹറോളിയിൽ ആണ് താമസം.
Art is his life and life is art

Manikandan With FamilyPhoto Credit : FB Post

Manikandan's WorkPhoto Credit : FB Post

Manikandan's WorkPhoto Credit : FB Post

Manikandan's WorkPhoto Credit : FB Post

Manikandan's WorkPhoto Credit : FB Post

Manikandan's WorkPhoto Credit : FB Post

Manikandan With FamilyPhoto Credit : FB Post
Visum Expresso ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ ക്ലിക് ചെയ്യു
COMMENTS
Be the first to comment
Catagories
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.


6.1°C,
Clear,
93%
LEAVE A REPLY