visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Kalamandalam Sivadas
Kalamandalam SivadasPhoto Credit : FB Post

ഇ കേശവദാസ് സ്മാരക കഥകളി പുരസ്കാരം കലാമണ്ഡലം ശിവദാസന്

By - Siju Kuriyedam Sreekumar -- Wednesday, April 06, 2022 , 04:39 PM

ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ മുൻ ഭരണസമിതി അംഗവും കഥകളി ആസ്വാദകനും സംഘാടകനുമായിരുന്ന ഇ കേശവദാസിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള 2021ലെ കഥകളി പുരസ്ക്കാരത്തിന് കലാമണ്ഡലം ശിവദാസൻ അർഹനായി.7001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 

കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലേറേയായി ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലെ ചെണ്ടവിഭാഗം  അദ്ധ്യാപകനായ കലാമണ്ഡലം ശിവദാസൻ, ഇപ്പോൾ പ്രസ്തുത കലാവിഭാഗത്തിന്റെ മേധാവിയായി സേവനം അനുഷ്ഠിച്ചുവരുന്നു. 

2022, ഏപ്രിൽ 14ന് (വ്യാഴാഴ്ച) ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ വാർഷികാഘോഷ ചടങ്ങിൽ വെച്ചാണ് പ്രസ്തുത പുരസ്കാരം നൽകുന്നതെന്ന് കുടുംബാംഗങ്ങൾ അവരുടെ
പത്രപ്രസ്താവനയിൽ അറിയിച്ചു.


E Kesavadas Memorial Kathakali Award to Kalamandalam Sivadasan

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment