visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Pradeep Kottayam
Pradeep KottayamPhoto Credit : Siju Kuriyedam Sreekumar

"ഫിഷുണ്ട്‌..മട്ടനുണ്ട്‌..ചിക്കനുണ്ട്‌..കഴിച്ചോളൂ..കഴിച്ചോളൂ."ഒരൊറ്റ ഡയലോ​ഗ് കൊണ്ട് പ്രേക്ഷക മനസിലിടം നേടിയ നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

By - Siju Kuriyedam Sreekumar -- Thursday, February 17, 2022 , 11:08 AM
കോട്ടയം∙ ഫിഷുണ്ട്‌... മട്ടനുണ്ട്‌... ചിക്കനുണ്ട്‌... കഴിച്ചോളൂ... കഴിച്ചോളൂ... "ഒരൊറ്റ ഡയലോ​ഗ് കൊണ്ട് പ്രേക്ഷക മനസിലിടം നേടിയ സിനിമ–സീരിയൽ താരം കോട്ടയം പ്രദീപ് (61) അന്തരിച്ചു. പ്രദീപ് കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്. ഇന്നു പുലർച്ചെ മൂന്നോടെ  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും നാലോടെ മരണം സംഭവിക്കുകയായിരുന്നു.  എൽഐസി ഉദ്യോ​ഗസ്ഥനായി 89 മുതൽ സർവീസിലുണ്ട് കോട്ടയം പ്രദീപ്. 

2001ൽ പുറത്തിറങ്ങിയ ഐ.വി.ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെ ജൂനിയർ ആർട്ടിസ്റ്റായി    സിനിമയിലെത്തിയ കോട്ടയം പ്രദീപ് ജനപ്രിയനായി മാറുന്നത് പക്ഷേ വർഷങ്ങൾക്കിപ്പുറം പുറത്തിറങ്ങിയ ​ഗൗതം മേനോൻ ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. അതിന് മുമ്പ് കല്യാണ രാമൻ, ഫോർ ദ പീപ്പിൾ, രാജമാണിക്യം, ലോലിപ്പോപ്പ്, മൈ ബി​ഗ് ഫാദർ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും ​ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ 'വിണ്ണൈത്താണ്ടി വരുവായ'യ്ക്ക് ശേഷം പ്രദീപിന്  പിന്നെ തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല. ചിത്രത്തിലെ ഡയലോ​ഗ് അതോടെ ട്രെൻഡ് സെറ്ററായി മാറുകയും ചെയ്തു.  ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'വിണ്ണൈത്താണ്ടി വരുവായ'യിൽ ഒറ്റ ഡയലോ​ഗ് കൊണ്ട് മറ്റ് അഭിനേതാക്കളേക്കാൾ സ്കോർ ചെയ്ത നടൻ. 

മലയാളം, തമിഴ് സിനിമകളിൽ നിരവധി കോമഡി റോളുകൾ ചെയ്‌തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 2010ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോൻ ചിത്രം ‘വിണ്ണൈ താണ്ടി വരുവായ’യിലെ തൃഷയുടെ അമ്മാവൻ ആയി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായി. ആ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.

വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ പൊലീസ് കോൺസ്റ്റബിളിന്റെ വേഷം പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. പിന്നീട് അച്ഛനും അമ്മാവനും ചേട്ടനും കടക്കാരനും അയൽക്കാരനുമായി പ്രദീപ് സിനിമയിൽ സജീവമായി. ആമേൻ, ഒരു വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ. ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികൾ,കുഞ്ഞിരാമായണം, തോപ്പിൽ ജോപ്പൻ, ലൈഫ് ഓഫ് ജോസൂട്ടി, ​ഗോദ,  ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലും പ്രേക്ഷകരെ ചിരിപ്പിച്ചു. തമിഴിൽ രാജാ റാണി, നന്‍പനട , തെരി തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.

എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2020ൽ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. പത്താം വയസ്സിൽ എൻ.എൻ.പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു.

സ്കൂൾ പഠനകാലത്ത് തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു പ്രദീപ്. യുവജനോത്സവങ്ങളിലെ സജീവ സാന്നിധ്യം. ടെലി സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീടാണ് ചെറിയ വേഷങ്ങളിൽ സിനിമയുടെ ഭാ​ഗമാവുന്നത്. 

കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചതും വളർന്നതും. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂൾ, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. 1989 മുതൽ എൽഐസിയിൽ ജീവനക്കാരനാണ്. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്. ഭാര്യ: മായ, മക്കൾ: വിഷ്ണു, വൃന്ദ.
Kottayam Pradeep With Family
Kottayam Pradeep With FamilyPhoto Credit : Siju Kuriyedam Sreekumar


മുഖ്യമന്ത്രിയും മന്ത്രിമാരും അനുശോചിച്ചു

കോട്ടയം പ്രദീപിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സില്‍ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കുടുംബത്തെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു.

അഞ്ച് പതിറ്റാണ്ടോളം നാടകരംഗത്തും പത്തു വര്‍ഷത്തിലേറെക്കാലമായി സിനിമയിലും സജീവമായി നില്‍ക്കുവാനും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നാടകത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് വന്ന് നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്‍  പ്രദീപ് കോട്ടയത്തിന്റെ ആകസ്മിക വിയോഗം വേദനാജനകമാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    

Actor Kottayam Pradeep Passed Away

Pradeep Kottayam
Pradeep KottayamPhoto Credit : Siju Kuriyedam Sreekumar

Pradeep Kottayam
Pradeep KottayamPhoto Credit : Siju Kuriyedam Sreekumar

Pradeep Kottayam
Pradeep KottayamPhoto Credit : Siju Kuriyedam Sreekumar

Kottayam Pradeep With Mammootty
Kottayam Pradeep With MammoottyPhoto Credit : Siju Kuriyedam Sreekumar

Kottayam Pradeep With Jayasurya
Kottayam Pradeep With JayasuryaPhoto Credit : Siju Kuriyedam Sreekumar

Pradeep Kottayam
Pradeep KottayamPhoto Credit : Siju Kuriyedam Sreekumar

Kottayam Pradeep With dulquer salmaan
Kottayam Pradeep With dulquer salmaanPhoto Credit : Siju Kuriyedam Sreekumar




 



LEAVE A REPLY

Security code:

COMMENTS

Be the first to comment