visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Nayanthara,  Vignesh Shivan
Nayanthara, Vignesh ShivanPhoto Credit : Nayanthara Vignesh Shivan Facebook Post

സെക്കന്‍ഡ് ഹാന്‍ഡിന് ഇത്ര ഡിമാന്‍ഡോ..? നയന്‍‌താരയെ അസഭ്യം പറയുന്ന മലയാളികളോട് സഹതാപം മാത്രം’; കുറിപ്പ് ചർച്ചയാകുന്നു

By - Siju Kuriyedam Sreekumar -- Sunday, June 12, 2022 , 05:59 PM
Input from Facebook post 

ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും വലിയ താരവിവാഹമായിരുന്നു നയന്‍താരയുടേത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് നയന്‍താരയും ‌സംവിധായകന്‍ വിഘ്നേഷ് ശിവനും വിവാഹിതരായത്. രാജകീയ പ്രൗഢിയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനും നവദമ്ബതികളെ അനു​ഗ്രഹിക്കാനും ആശംസിക്കാനുമായി ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ അടക്കം കഴിഞ്ഞ ദിവസം മഹാബലിപുരത്ത് എത്തിയിരുന്നു. നയന്‍താരയുടെ സിനിമാ ജീവിതം പോലെ തന്നെ സ്വകാര്യ ജീവിതവും പലതവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.

മലയാള സിനിമയില്‍ അരങ്ങേറുകയും പിന്നീട് തമിഴ് സിനിമകളിലും മറ്റ് തെന്നിന്ത്യന്‍‌ ഭാഷകളിലും അഭിനയിച്ച്‌ ലേഡി സൂപ്പര്‍സ്റ്റാറായി ഉയരുകയും ചെയ്ത നയന്‍സിന്റെ പഴയകാല ജീവിതം ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. നാത്തൂന് നയന്‍സ് നല്‍കിയത് വിലപിടിപ്പുള്ള സമ്മാനം… വിക്കിയുടെ മറ്റ് കുടുംബാം​ഗങ്ങള്‍ക്കും സ്പെഷ്യല്‍ ട്രീറ്റ്! പലരും താരത്തിന്റെ മുന്‍കാല പ്രണയങ്ങളും അത് സംബന്ധിച്ച്‌ വന്ന വിവാദങ്ങളുമടക്കം കേന്ദ്രീകരിച്ച്‌ നയന്‍സിന്റെ വിവാഹ ഫോട്ടോയ്ക്ക് അശ്ലീല കമന്റുകള്‍ കുറിക്കുകയും അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.

സോഷ്യല്‍‌മീഡിയയില്‍ സദാചാരം വിളമ്പുന്ന ഇത്തരം മോശം കമന്റുകള്‍ക്കെതിരെ ഒരു സിനിമാപ്രേമി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നയന്‍‌താരയുടെ പഴയ ജീവിതം കുത്തിപ്പൊക്കി അസഭ്യം പറയുന്ന മലയാളികളോട് സഹതാപം മാത്രമാണ് തോന്നുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. വിദ്വേഷം വാരി എറിയുമ്പോള്‍ കിട്ടുന്ന സമാധാനം പലരുടേയും മനസി​ന്റെ വൈകൃതമാണ് വെളിപ്പെടുത്തുന്നതെന്നും കുറിപ്പില്‍ പറയുന്നു.

നയന്‍താരയുടേയും വിഘ്‌നേഷ് ശിവന​ന്റേയും വിവാഹം

‘നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്‍്റേയും വിവാഹം. എത്രയോ കാലത്തെ ഒരുക്കങ്ങള്‍ക്ക് ശേഷം ഏറ്റവുമധികം സന്തോഷത്തോടെയുള്ള ഒരു ദിവസമായിരുന്നിരിക്കും ഇത്. മഹാബലിപുരത്തെ ക്ഷേത്രത്തില്‍ വെച്ച്‌ നടന്ന വിവാഹത്തിലും തുടര്‍ന്നുള്ള പരിപാടികളിലും വളരെ കുറച്ച്‌ അതിഥികള്‍ക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്.’

‘ആഗ്രഹിച്ച പോലെ ഒരുമിച്ച്‌ നല്ലൊരു ജീവിതം നയന്‍താരക്കും വിഘ്‌നേഷിനും ലഭിക്കട്ടെ. ജീവിതത്തില്‍ ഇനിയുമിനിയും വിജയങ്ങള്‍ ഉണ്ടാവട്ടെ.’

‘സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള അഭിനേത്രിയാണ് നയന്‍താര. അവര്‍ കയറി വന്ന വഴികള്‍ ഏതൊരു നയന്‍‌താര ആരാധകരേയും അതിശയിപ്പിക്കുന്നതാണ്.’

അത്യാഢംബരപൂര്‍വം ചടങ്ങുകള്‍

‘വളരെ സാധാരണ രീതിയില്‍ മലയാള സിനിമയില്‍ നിന്നും തമിഴിലെത്തി അവിടുത്തെ പ്രമുഖ നടന്മാരുടെ നായികയായി അഭിനയിച്ച്‌ ഒരു കാലത്ത് സിനിമ ഫീല്‍ഡില്‍ നിന്ന് പോലും കാര്യമായ കഥാപാത്രങ്ങളെ കിട്ടാതെ ഒഴിവാക്കപ്പെട്ട നടി.’

‘വ്യക്തി ജീവിതത്തെ വലിച്ച്‌ കീറി ഒരു മനുഷ്യനേയും കൊണ്ടെത്തിക്കാന്‍ പാടില്ലാത്ത അവസ്ഥയില്‍ തഴയപ്പെട്ട അവസരങ്ങള്‍ നിഷേധിക്കപ്പെട്ട വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാതെ അവഗണനകള്‍ മാത്രം നിറഞ്ഞ ഒരു കാലം.’

‘അപമാനങ്ങള്‍, പരിഹാസങ്ങള്‍, ആരും കാണാതെ, അറിയാതെ കുറച്ച്‌ കാലങ്ങള്‍. തിരശീലയില്‍ എവിടെയോ മറഞ്ഞ നയന്‍‌താര എന്ന നായിക ഏറെ നാളത്തെ മറനീക്കി 2013ല്‍ അറ്റ്ലിയുടെ രാജാറാണി എന്ന സിനിമയില്‍ ആര്യയുടെ നായികയായി തമിഴ് സിനിമാ ലോകത്തേക്ക് ഒരു തിരിച്ച്‌ വരവ് നടത്തി.’

പഴയ ജീവിതം കുത്തിപ്പൊക്കി കമന്റുകള്‍

‘അതുവരെയുള്ള അവരുടെ ജീവിതത്തെക്കുറിച്ച്‌ ആര്‍ക്കുമറിയില്ല. കടന്ന് പോയ സാഹചര്യങ്ങള്‍, മാനസിക ബുദ്ധിമുട്ടുകള്‍ ഒന്നും. അതിശയപ്പെടുത്തുന്ന വിജയമായിരുന്നു രാജാറാണിയുടേത്. നയന്‍‌താര എന്ന പേര് ശക്തമായി തമിഴ്നാട്ടിലേക്കും അവിടുന്ന് മലയാളത്തിലേക്കും തിരിച്ച്‌ വന്നു.’

‘തന്റെ കരിയറിന്റെ പുതിയ തുടക്കത്തിന് കാരണക്കാരനായ വിഘ്‌നേഷിനെ നയന്‍‌താര ജീവിതത്തിലേക്ക് കൂട്ടുകാരനായി കൂട്ടി. തുടരെ തുടരെ വിജയങ്ങള്‍. നായകന്മാര്‍ക്കൊപ്പം നായികാ പ്രാധാന്യമുള്ള സിനിമകളില്‍ സജീവമായി.’

‘പൊതുവെ നായക നടന്മാരെ മാത്രം മാസ്, പവര്‍ഫുള്‍ സിനിമകളില്‍ കണ്ടിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് നയന്‍താര നായകന്മാരില്ലാതെ ഒറ്റയ്ക്ക് വന്ന് അതിശയങ്ങള്‍ കാഴ്ച്ചവെച്ച നായികയായി.’

മലയാളികളോട് സഹതാപം മാത്രം

‘സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഇല്ലാതിരുന്ന ഒരു ശീലം കൊണ്ട് വന്നു. സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ആദ്യമായി എത്തുന്ന നായികയെന്ന് തന്നെ പറയാം.’

‘കാലം കരുതി വെച്ച അനുഭവങ്ങള്‍ ഏറ്റുവാങ്ങി പരാജയങ്ങളെ ചവിട്ട് പടിയാക്കി ഇന്നവര്‍ സൗത്ത് ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലെത്തിച്ചേര്‍ന്നു. ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി.’

‘നായകന്മാര്‍ക്കൊപ്പം അതിനും മുകളില്‍ ഫാന്‍ ബേസ് ഉള്ള നായിക. ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമയുടെ ഒരു ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞു നയന്‍‌താര. ബോളിവുഡില്‍ ഷാരുഖ് ഖാന്റെ ഒപ്പം പുതിയ സിനിമയില്‍ എത്തി നില്‍ക്കുന്ന നയന്‍താര നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ്.’

നയന്‍‌താരയുടെ പഴയ ജീവിതം

‘എന്നാല്‍ അവരുടെ വിവാഹ ദിവസം നയന്‍‌താരയുടെ പഴയ ജീവിതത്തിന്റെ അവര്‍ക്ക് പോലും ആവശ്യമില്ലാത്ത ഏടുകള്‍ കുത്തിപ്പൊക്കിയെടുത്തും വിവാഹ വാര്‍ത്തകളുടെ താഴെ അസഭ്യ കമെന്റുകള്‍ നിറച്ചും അടുത്ത കല്യാണത്തിന്റെ തിയതി ചോദിക്കുന്ന മലയാളികളുടെ കമന്റുകള്‍ ധാരാളമുണ്ട്.’

‘അങ്ങനെയുള്ള കമന്റുകള്‍ ഇടുന്ന ആളുകളോട്… പ്രത്യേകിച്ച്‌ മലയാളികളോട് സഹതാപം മാത്രമാണ് തോന്നുന്നത്. നമുക്കൊപ്പമുള്ളവരെ കുറിച്ചോര്‍ത്ത് അഭിമാനിക്കാനുള്ള മനസിന്റെ വിശാലതയൊക്കെ എന്നാണോ ഉണ്ടാവുന്നത്.’

‘ഇത്രയും വിദ്വേഷം വാരി എറിയുമ്ബോള്‍ കിട്ടുന്ന സമാധാനം നിങ്ങളുടെ മനസിന്റെ വൈകൃതമാണെന്ന് എന്ന് തിരിച്ചറിയും…’ ഇങ്ങനെയായിരുന്നു കുറിപ്പിലെ പ്രസക്ത ഭാ​ഗങ്ങള്‍.

ലേഡി സൂപ്പര്‍സ്റ്റാറിലേക്കുള്ള യാത്ര

വിവാഹശേഷം നവദമ്ബതികള്‍ തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തിയ വീഡിയോകള്‍ വൈറലായിരുന്നു. വിഘ്നേഷിന്റെ കൈപിടിച്ച്‌ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇറങ്ങിവരുന്ന നയന്‍താരയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.

തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കൊവിഡ് സാഹചര്യത്തില്‍ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചതോടെ ഇരുവരും വേദി മാറ്റുകയായിരുന്നു.

2015ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്‌.വിഘ്നേഷ് ശിവന്റെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു നാനും റൗഡി താന്‍. കാതുവാക്കിലെ രണ്ട് കാതല്‍ എന്ന ചിത്രമാണ് നയന്‍താരയുടെയും വിഘ്നേഷിന്റെയുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

ചിത്രത്തിന്റെ റിലീസിന് മുമ്പും വിഘ്നേഷും നയന്‍സും തിരുപ്പതി സന്ദര്‍ശിച്ചിരുന്നു. രാജകുമാരിയെപ്പോലെ ഒരുങ്ങിയാണ് വിവാഹത്തിന് നയന്‍താര എത്തിയത്. കണ്ടിരിക്കാന്‍ തോന്നുന്ന വിധം ചുവന്ന സാരിയില്‍ രജ്ഞിയെപ്പോലെയാണ് നയന്‍താര എത്തിയത്. ​ഗോള്‍ഡണ്‍ നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും ഷോളും ധരിച്ച്‌ തമിഴ് പയ്യനായാണ് വിഘ്നേഷ് എത്തിയത്.

Facebook post is viral about Nayanthara 



LEAVE A REPLY

Security code:

COMMENTS

Be the first to comment