visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Mallika Sukumaran , Prithviraj Sukumaran
Mallika Sukumaran , Prithviraj SukumaranPhoto Credit : Prithviraj Sukumaran FB Post

പൃഥ്വിരാജ് ഹിന്ദു വിരുദ്ധൻ ആണോ..? മറുപടി പറഞ്ഞ് മല്ലിക സുകുമാരൻ; ആര്‍എസ്എസ് മുഴുവന്‍ കൊല്ലാന്‍ നടക്കുന്നവരാണെന്ന് കേരളത്തിലുള്ളവരോട് ആരാ പറഞ്ഞതെന്ന ചോദ്യവും

By - Siju Kuriyedam Sreekumar -- Sunday, June 12, 2022 , 06:24 PM
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കുടുംബമാണ് മല്ലിക സുകുമാരന്റേത്. ഭർത്താവ് സുകുമാരൻ മക്കൾ ഇന്ദ്രജിത്ത് ,പൃഥ്വിരാജ് എന്നിവരെല്ലാം മലയാള സിനിമയുടെ അഭിവാജ്യ ഘടകങ്ങളായിരുന്നു. അഭിനയരംഗത്തെത്തിയ വർഷങ്ങളായിട്ടും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലികാ സുകുമാരൻ. കൂടാതെ സോഷ്യൽമീഡിയയിലും സജീവമാണ്. താരം മക്കളോടൊപ്പം മരുമകളോടൊപ്പവും കൊച്ചു മക്കളോടൊപ്പവും ഉള്ള പല ചിത്രങ്ങളും വീഡിയോകളും പങ്കു വെക്കാറുണ്ട്.

കഴിഞ്ഞ ദിവസം മല്ലിക സുകുമാരൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആർഎസ്എസുകാർ എന്ന് പറഞ്ഞാൽ കൊല്ലാൻ നടക്കുന്നവർ ആണെന്ന് ആരാണ് പറഞ്ഞത് എന്ന് മല്ലികാ സുകുമാരൻ ചോദിച്ചിരുന്നു. രാഷ്ട്രീയ കൊ ലപാതകങ്ങൾ നടത്തുന്നവർ എല്ലാ പാർട്ടിയിലും ഇല്ലെയെന്നും പാർട്ടിയെ മാത്രം പറയുന്നത് ശരിയല്ലല്ലോ എന്നും പറയുകയാണ് മല്ലികാ സുകുമാരൻ.

മല്ലികാ സുകുമാരന്റെ വാക്കുകൾ ഇങ്ങനെയാണ്:

ആർഎസ്എസുകാർ മുഴുവൻ കൊല്ലാൻ നടക്കുന്നവർ ആണെന്ന് കേരളത്തിലുള്ളവരോട് ആരാണ് പറഞ്ഞത്. അത്തരക്കാർ എല്ലാ പാർട്ടിയും ഇല്ലേ .എത്ര ആൾക്കാരാണ് പാർട്ടിക്ക് വേണ്ടി കൊ ല്ലപ്പെടുന്നത്. അവർ ചെയ്യുന്നതെല്ലാം ശരിയാണെന്ന് അല്ല ഞാൻ പറഞ്ഞത്. അന്ന് ഹിന്ദു മുന്നണി ഉണ്ടായിരുന്നു.അന്നത്തെ കാലത്ത് രാഷ്ട്രീയമായി ആക്രമണം ഒന്നുമില്ലായിരുന്നു. ഇന്ന് കാവി കളർ സാരി ഉടുത്താൽ ,അമ്പലത്തിൽ പോയി കുറി തൊട്ടാൽ ഒക്കെ സംഘി ആകുന്നു.

ഇതൊക്കെ എന്താണ്? യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ തെറ്റിദ്ധരിച്ചിരിക്കുന്നതാണ് .പൃഥ്വിരാജ് ഹിന്ദു വിരുദ്ധൻ ആണെന്ന പ്രചാരണവും തെറ്റാണു . പൃഥ്വി ഹിന്ദു വിരുദ്ധൻ ആണെങ്കിൽ ആദ്യം തന്നെയല്ലേ വെറുക്കേണ്ടത്. 24 മണിക്കൂറും അമ്പലവും പൂജയും ആയി നടക്കുന്ന തന്നെയാണ് ആദ്യം വെറുക്കേണ്ടത്. പൃഥ്വിരാജ് എപ്പോഴും എന്നോട് ചോദിക്കും എന്തുവാ അമ്മേ നമ്മുടെ നാട്ടിൽ മാത്രം ഇങ്ങനെ എന്ന് .നമ്മുടെ നാട്ടിൽ മാത്രം എന്താ മതത്തെ ബന്ധപ്പെടുത്തി ഉള്ള വഴക്കുകളും ചർച്ചകളും ഒക്കെ എന്ന് . പൃഥ്വിരാജിനെ പോലെതന്നെ ഭാര്യയും മകളും വിശ്വാസികളാണ്. പൃഥ്വിരാജ് ദൈവവിശ്വാസിയാണ് എന്നാൽ മതത്തെ വിശ്വാസമില്ല എന്നാണ് മല്ലികാ സുകുമാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Mallika Sukumaran's words about Prithviraj Sukumaran 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment