Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

Movie
Home / Art & Culture/ Movie
Prathap PothenPhoto Credit : Prathap Pothen FB Post
മലയാള സിനിമയിൽ "ജീവിച്ച" പോത്തൻ എന്ന പ്രതാപ് പോത്തന് ഇനി ഇല്ല എങ്കിലും അദ്ദേഹത്തിന്റെ ‘ഔസേപ്പച്ച’നിലൂടെ മലയാളി എന്നും ഓർക്കും അദ്ദേഹത്തെ
By - Siju Kuriyedam Sreekumar --
Friday, July 15, 2022 , 12:55 PM
പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന് (69)അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റില്‍ രാവിലെ വീട്ടുസഹായി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
മലയാള സിനിമയിൽ ‘ജീവിച്ച’ ചില അഭിനയതക്കളിൽ ഒരാളാണ് പ്രതാപ് പോത്തൻ. അഭിനയം ജീവശ്വാസമായി കരുതിയിരുന്ന അദ്ദേഹം എല്ലാകാലവും നിലനിന്നത് സിനിമയ്ക്ക് വേണ്ടിയാണ്.
മലയാളസിനിമലോകത്തേക്ക് തകരയിലൂടെ അരങ്ങേറ്റം കുറിച്ച പ്രതാപ് പോത്തന് 2014 ലാണ് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറിപുരസ്കാരം ലഭിച്ചത്. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന് എന്ന ചിത്രത്തിലെ അഭിനയമികവാണ് പ്രതാപിന്റെ പ്രതിഭയ്ക്ക് അംഗീകാരം നേടികൊടുത്തത്. അഭിനയം, സംവിധാനം, തിരക്കഥ, നിര്‍മാണം തുടങ്ങി സിനിമയുടെ സമസ്തമേഖലയും കൈയൊപ്പുചാര്‍ത്തിയ പ്രതാപ് പോത്തനെ തേടി വൈകിയാണ് പുരസ്കാരം എത്തിയത്.
തകരയിലെയും ചാമരത്തിലെയും മികച്ച അഭിനയത്തിന് നഷ്ടപ്പെട്ട പുരസ്കാരമാണ് ഫാസില്‍ മുഹമ്മദ്ദ് സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന് എന്നചിത്രത്തിലെ ‘ഔസേപ്പച്ചനെന്ന’ എഴുപത്തഞ്ചുക്കാരന്റെ കഥാപാത്രത്തിലൂടെ പ്രതാപ് പോത്തന് സ്വന്തമാക്കിയത്.
ശരീരഭാഷയിലും നടത്തത്തിലും സംഭാഷണങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്ന എഴുപത്തഞ്ചുകാരൻ കീഴടക്കിയത് ആരാധക മനസുകളെക്കാൾ കൂടുതൽ സിനിമയെ ഇഷ്ടപ്പെടുന്ന മനുഷ്യ ഹൃദയങ്ങൾക്ക് ആയിരുന്നു. ഇതിനെല്ലാം കാരണമായി പ്രതാപ് പോത്തൻ പറയുന്നത് ഇങ്ങനെ; `സംവിധായകന് കഥാപാത്രത്തെ കുറിച്ചുണ്ടായിരുന്ന ശക്തമായ കാഴ്ചപ്പാടാണ് എന്നെ ചിത്രത്തിലേക്കടുപ്പിച്ചതെന്നാ´യിരുന്നു.
മോഷ്ടിക്കാനായി വീട്ടില്‍ കയറുന്ന കള്ളനെ ഔസേപ്പച്ചന് തന്ത്രപൂര്‍വം മുറിയില്‍ പൂട്ടുകയും, എന്നാൽ വലിയ വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചുവന്ന ഔസേപ്പച്ചന് തനിക്ക് മിണ്ടാനും പറയാനും ലഭിച്ച ഒരാളായാണ് കള്ളനെ കാണുന്നത്, കള്ളന് സ്വന്തം അച്ഛനോടുള്ള ആത്മാര്‍ഥയും പണത്തിനായുള്ള ആവശ്യവും തിരിച്ചറിയുന്നതോടെ ഔസേപ്പച്ചന് കള്ളന്റെ സുഹൃത്ത് ആയി മാറുകയാണ്. ഇവരുടെ സൗഹൃദവും തുടര്‍ സംഭവങ്ങളിലൂടെ മുമ്പോട്ട് പോകുന്നു.
പ്രതാപ് പോത്തന് അഭിനയ ജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയ കഥാപാത്രമായിരുന്നു ഔസേപ്പച്ചന്.
പ്രതാപ് പോത്തൻ പറഞ്ഞത് :
സിനിമയുടെ കഥ പറയുമ്പോള്‍ ഈ റോളിന് എന്തിനാണ് എന്നെ തീരുമാനിച്ചതെന്ന് എനിക്ക് അത്ഭുതമായിരുന്നു. മുമ്പ് ഭരതന് മാത്രമേ അത്തരത്തില്‍ അവസരം തന്ന് എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളൂ. എന്റെ ആയുസ്സില്‍ എനിക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഔസേപ്പച്ചന്. വ്യത്യസ്തരീതിയില്‍ മേക്കപ് ഇട്ട് അഭിനയിച്ചു. നവരസങ്ങള്‍ പ്രകടിപ്പിക്കേണ്ട കഥാപാത്രം. അതെനിക്കൊരു ചലഞ്ചായിരുന്നു. 40 ദിവസത്തെ എന്റെ ആയുസ്സ് ഞാന്‍ ആ കഥാപാത്രത്തിന് കൊടുത്തു. പുതിയതരം നടത്തം, ഉച്ചാരണം, ഭാവങ്ങള്‍ എല്ലാം. സിനിമയില്‍ ഞാന്‍ കാണില്ല ഔസേപ്പച്ചന് മാത്രമേ കാണൂ. ഇതിലുംകൂടുതല്‍ ഒരു കഥാപാത്രത്തോട് ഇഴുകിച്ചേരാന്‍ എനിക്കാവില്ല. മുമ്പ് തകരയില്‍ ഞാന്‍ അങ്ങനെചെയ്തിട്ടുണ്ട്.
അവാര്‍ഡ് വലിയ സന്തോഷവും അംഗീകാരവും നല്കുന്നു. ജീവിതം പൂര്‍ണമായി സിനിമയ്ക്ക് സമര്‍പ്പിച്ചതിന് ഒടുവില്‍ ജന്മനാട്ടില്നിന്ന് ലഭിച്ച അംഗീകാരം. തകരചെയ്യാന് ഈസിയായിരുന്നു. ഔസേപ്പച്ചന് എന്നെ പാടുപെടുത്തിയ വേഷമായിരുന്നു. എല്ലാവരുടെയും ജീവിതത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. ഇതുപൊലൊരു മുഴുനീളവേഷം എനിക്ക് ആയുസില്‍ ഇനി കിട്ടിയെന്ന് വരില്ല. നടന് എന്ന നിലയില്‍ സ്വയംതെളിയിക്കാന് എനിക്ക് കിട്ടുന്ന അവസാന ചാന്‍സായിരിക്കും ഇതെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പലര്‍ക്കും എന്നെ അഭിനയിക്കാന്‍ വിളിക്കാന്‍ ഭയമുണ്ട്. മനസ്സില്‍ തോന്നുന്നകാര്യം ഞാന്‍ ശക്തമായി പറയും. നിലപാട് വെളിപ്പെടുത്താന്‍ എനിക്ക് ഭയമില്ല.
പ്രതാപ് പോത്തൻ
സിനിമയ്ക്ക് പുറമെ പരസ്യകാലരംഗത്തും സജീവമായിരുന്നു. ആരവമാണ് ആദ്യമായി അഭിനയിച്ച സിനിമ. അവസാനം പുറത്തുവന്ന സിനിമ സിബിഐ 5 ആണ്. കലണ്ടര്‍, അയാളും ഞാനും തമ്മില്‍, 3 ഡോട്സ്, ആറു സുന്ദരിമാരുടെ കഥ, അരികില്‍ ഒരാള്‍, ഇടുക്കി ഗോള്‍ഡ്, ലണ്ടന്‍ ബ്രിഡ്ജ്, ബാംഗ്ലൂര്‍ ഡെയ്സ്, മുന്നറിയിപ്പ്, വേഗം, മറിയം മുക്ക്, അപ്പവും വീഞ്ഞും, കനല്, എസ്ര, ഉയരെ, പച്ചമാങ്ങ, ഫോറന്‍സിക് തുടങ്ങിയവയാണ് അഭിനയിച്ച മറ്റു മലയാളം സിനിമകള്‍.
വ്യവസായി ആയിരുന്ന തിരുവല്ലയിലെ കുളത്തുങ്കല്‍ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി 1952 ഫെബ്രുവരി 15നാണ് പ്രതാപ് പോത്തന് ജനിച്ചത്. ഊട്ടിയിലെ ലോറന്‍സ് സ്കൂള്‍, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കോളജ് പഠന കാലത്ത് നിരവധി നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. പഠന ശേഷം കുറച്ചുകാലം മുംബൈയില്‍ ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററായിരുന്നു പ്രതാപ് പോത്തന്.
പിന്നീട് പല കമ്പനികളിലും ജോലി ചെയ്തു. അതിനു ശേഷമാണ് സിനിമയിലേക്കെത്തുന്നത്. മദ്രാസ് പ്ലയേഴ്സ് എന്ന തിയേറ്റര്‍ ഗ്രൂപ്പില്‍ അഭിനേതാവായിരുന്ന പ്രതാപ് പോത്തന്റെ അഭിനയ മികവ് കണ്ട് പ്രശസ്ത സംവിധായകന് ഭരതന് തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്കി. 1978ലായിരുന്നു ആരവം ഇറങ്ങിയത്. 1979ല്‍ ഭരതന്റെ തന്നെ തകര, 1980ല്‍ ചാമരം എന്നീ സിനിമകളില്‍ നായകനായി. അദ്ദേഹത്തിന്റെ അഭിനയം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി. തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് 79-80 വര്‍ഷങ്ങളില്‍ മികച്ച മലയാള നടനുള്ള ഫിലിം ഫെയര്‍ പുരസ്ക്കാരം ലഭിച്ചു. 1980ല്‍ മാത്രം പത്തോളം സിനിമകളില്‍ പ്രതാപ് പോത്തന് അഭിനയിച്ചു.
നെഞ്ചത്തെ കിള്ളാതെ, പന്നീര് പുഷ്പങ്ങള്‍, മൂഡുപനി, വരുമയിന്‍ നിറം സിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം സിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയില്‍ അവിസ്മരണീയമായത്. തുടര്‍ന്ന് 1987 വരെ നിരവധി മലയാള ചിത്രങ്ങളില്‍ നായകനായും ഉപനായകനായും സ്വഭാവ നടനായുമെല്ലാം അദ്ദേഹം അഭിനയിച്ചു. 1992 വരെ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. കുറച്ചുകാലം സിനിമയില്‍ നിന്നും മാറി ബിസിനസ്സ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം, ഗ്രീന്‍ ആപ്പിള്‍ എന്ന സ്വന്തം പരസ്യ കമ്പനിയും നടത്തിയിരുന്നു.
പ്രതാപ് പോത്തന് ആദ്യം സിനിമാ സംവിധായകനാകുന്നത് തമിഴിലിലാണ്. 1985ല്‍ വീണ്ടും ഒരു കാതല്‍ കഥൈ എന്ന സിനിമയാണ് ആദ്യ സംവിധാനസംരംഭം. 1987ല്‍ ഋതുഭേദം സിനിമയുമായി മലയാളത്തിലും സംവിധായകനായി. 1988ല്‍ സംവിധാനത്തിനൊപ്പം അദ്ദേഹം തന്നെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും ഒരുക്കിയ ഡെയ്സി മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി. 1997ല്‍ മോഹന്‍ലാലിനെയും ശിവാജി ഗണേശനെയും നായകന്മാരാക്കി ചെയ്ത ഒരു യാത്രാമൊഴി ആണ് മറ്റൊരു മലയാളം ഹിറ്റ്. ഏഴ് തമിഴ് സിനിമകളും സംവിധാനം ചെയ്തു.
ഒരു ഇടവേളയ്ക്കുശേഷം പ്രതാപ് പോത്തന് 1997ല്‍ തേടിനേന്‍ വന്തത് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് 2005ല്‍ തന്മാത്രയില് അഭിനയിച്ചുകൊണ്ടാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ശേഷം മലയാളത്തിലും തമിഴിലിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
2012ല്‍ മികച്ച വില്ലനുള്ള സൗത്ത്ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് 22 ഫീമെയില്‍ കോട്ടയം സിനിമയിലെ അഭിനയത്തിന് ലഭിച്ചു.2014ല്‍ 'വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്' എന്ന സിനിമയിലെ അഭിനയത്തിന് കേരള സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചിരുന്നു.
പ്രതാപ് പോത്തന് ആദ്യം വിവാഹം കഴിച്ചത് പ്രശസ്ത ചലച്ചിത്ര താരം രാധികയെയായിരുന്നു. 1985ല്‍ നടന്ന അവരുടെ വിവാഹം താമസിയാതെ വേര്‍പിരിഞ്ഞു. 1990ല്‍ അദ്ദേഹം അമല സത്യനാഥിനെ വിവാഹം ചെയ്തെങ്കിലും 2012ല്‍ വേര്‍പിരിഞ്ഞു. കേയ പോത്തന് മകളാണ്.സിനിമാ നിര്‍മാതാവായിരുന്ന ഹരിപോത്തന് സഹോദരനാണ്.
Actor Prathap Pothen Passed away

COMMENTS
Be the first to comment
Catagories
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

16.1°C,
Sunny,
35%
LEAVE A REPLY