visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
homosexual nun 'Holy Wound'
homosexual nun 'Holy Wound'Photo Credit : Screengrab from Holy Wound Trailer

ഏറെ ചർച്ചാ വിഷയമായ സ്വവർ​ഗാനുരാ​ഗിയായ കന്യാസ്ത്രീ; ‘ഹോളി വൂണ്ട്’ ഈ മാസം 12ന് പ്രേക്ഷകരിലേക്ക്; ട്രെയിലർ കാണാം

By - Siju Kuriyedam Sreekumar -- Saturday, August 06, 2022 , 09:05 PM
ലെസ്ബിയൻ പ്രണയം പ്രമേയമായ ‘ഹോളി വൂണ്ട്’ (  holy wound - വിശുദ്ധ മുറിവ് )  എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അശോക് ആർ. നാത് സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 12ന് ഒ.ടി.ടി റിലീസായാണ് എത്തുന്നത്. എസ് എസ് ഫ്രെയിംസ് ഒ.ടി.ടിയിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ ആണ് ചിത്രം നിർമിക്കുന്നത്.മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമൃത, സാബു പ്രൗദീൻ എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്.

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌’ഹോളി വൂണ്ട്’ കഥ പറഞ്ഞ് പോകുന്നത്.

സ്വവർഗ ലൈംഗികതയെ കുറിച്ച് ശക്തമായി സിനിമയിൽ പ്രതിപാദിക്കുന്നതായി ട്രെയ്ലറിൽ നിന്ന് മനസിലാക്കാൻ സാധിക്കും. ഏറെ വിവാദങ്ങൾക്കും ഭീഷണികൾക്കും ശേഷം ചിത്രം ആഗസ്റ്റ് 12ന് ഒ.ടി.ടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. 

റോണി റാഫേലാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഛായാഗ്രഹണം: ഉണ്ണി മടവൂർ, എഡിറ്റിംഗ് : വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാൽ കരമന, കോസ്റ്റ്യൂംസ്: അബ്‍ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, ഇഫക്ട്സ്: ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ്: ശങ്കർദാസ്, സ്റ്റിൽസ്: വിജയ് ലിയോ, പി.ആർ.ഒ: നിയാസ് നൗഷാദ്.



homosexual nun 'Holy Wound'
homosexual nun 'Holy Wound'Photo Credit : Screengrab from Holy Wound Trailer

homosexual nun 'Holy Wound'
homosexual nun 'Holy Wound'Photo Credit : Screengrab from Holy Wound Trailer

homosexual nun 'Holy Wound'
homosexual nun 'Holy Wound'Photo Credit : Screengrab from Holy Wound Trailer



The homosexual nun 'Holy Wound' will hit the screens on the 12th of this month - Watch Holy Wound Trailer


 



LEAVE A REPLY

Security code:

COMMENTS

Be the first to comment