visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Robbie Coltrane - Harry Potter's Hagrid
Robbie Coltrane - Harry Potter's HagridPhoto Credit : Harry Potter Movie

ഹാരി പോട്ടർ ചിത്രങ്ങളിലെ ഹാഗ്രിഡ്; പ്രശസ്‌ത ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ വിടപറഞ്ഞു

By - Siju Kuriyedath Sreekumar -- Saturday, October 15, 2022 , 04:52 PM
ഹാരി പോട്ടർ ചിത്രങ്ങളിലെ ഹാഗ്രിഡ്; പ്രശസ്‌ത ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ ഇന്നലെ അന്തരിച്ചു. സ്കോട്ടിഷ് നടനായ റോബിക്ക് 72 വയസായിരുന്നു പ്രായം. ഹാരി പോര്‍ട്ടര്‍ സിനിമകളിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിലൂടെ റോബി സിനിമാ പ്രേമികള്‍ക്ക് ചിരപരിചിതനാണ്. സ്കോട്ട്ലാന്‍ഡിലെ ഫോര്‍ത്ത് വാലി റോയല്‍ ആശുപത്രിയിലായിരുന്നു അന്ത്യമെന്നാണ് അദ്ദേഹത്തിന്‍റെ ഏജന്‍റ് വിശദമാക്കുന്നത്. എന്നാല്‍ മരണ കാരണം എന്താണെന്ന് ഏജന്‍റ് ബെലിന്ത റൈറ്റ് വ്യക്തമാക്കിയില്ല.

1990ല്‍ ടെലിവിഷന്‍ സീരീസ് ആയ ക്രാക്കറിലെ മനോരോഗ വിദഗ്ധനായാണ് അഭിനയ രംഗത്ത് റോബി പ്രശസ്തനായത്. ഈ കഥാപാത്രത്തിന് മികച്ച അഭിനേതാവിനുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷന്‍ അവാര്‍ഡും റോബി നേടിയിട്ടുണ്ട്. ജെ കെ റൌളിംഗിന്‍റെ ഹാരി പോര്‍ട്ടറിലെ ഹാഗ്രിഡ് എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ അഭിനയ മികവിന് തെളിവായിരുന്നു.

2001നും 2011നും ഇടയില്‍ പുറത്തിറങ്ങിയ 7 ഹാരി പോട്ടർ ചിത്രങ്ങളിലും റോബി അഭിനയിച്ചിട്ടുണ്ട്. ജെയിംസ് ബോണ്ട് ചിത്രമായ ഗോള്‍ഡന്‍ ഐ, ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നീ ചിത്രങ്ങളിലും റോബി അഭിനയിച്ചിട്ടുണ്ട്. 1981 ലെ ടെലിവിഷന്‍ പ്രോജക്ടായ ‘എ ക്ലിക്ക് അപ്പ് 80’ ലാണ് കോള്‍ട്രയ്ന്‍ ആദ്യമായി അഭിനയിച്ചത്. 2006 ല്‍ അദ്ദേഹത്തിന് ഒബിഇ (ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍) പുരസ്‌കാരം ലഭിച്ചു, കൂടാതെ 2011-ല്‍ ചലച്ചിത്രരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ബാഫ്ത സ്‌കോട്ട്ലന്‍ഡ് അവാര്‍ഡും ലഭിച്ചു.

സഹോദരി ആനി റേ, മക്കളായ സ്പെന്‍സര്‍, ആലീസ് എന്നിവര്‍ക്കൊപ്പമായിരുന്നു റോബി താമസിച്ചിരുന്നത്. ജെ കെ റൌജിംഗ് അടക്കം നിരവധി പ്രമുഖരാണ് റോബിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.

Robbie Coltrane, Harry Potter's Hagrid, dies at 72 

Scottish actor Robbie Coltrane, best known for playing the lovable half-giant Rubeus Hagrid in the Harry Potter movies



LEAVE A REPLY

Security code:

COMMENTS

Be the first to comment