visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Bappi Lahiri
Bappi LahiriPhoto Credit : Siju Kuriyedam SReekumar

ഡിസ്കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു

By - Siju Kuriyedam Sreekumar -- Wednesday, February 16, 2022 , 08:50 AM

മുംബൈ: മുംബൈയിലെ ആശുപത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.  

ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ  തിങ്കളാഴ്ച ലഹിരിയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തിരുന്നു.  എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം ചൊവ്വാഴ്ച ആരോഗ്യസ്ഥിതി മോശമായി.കുടുംബാംഗങ്ങൾ ഡോക്ടറെ വീട്ടിലേക്കു വിളിച്ചുവരുത്തി . തുടര്‍ന്ന്  വീണ്ടും ആശുപത്രിയിലെത്തിച്ചു.ലഹിരിക്കു നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ക്രിട്ടികെയര്‍ ആശുപത്രി ഡയറക്ടര്‍ ദീപക് നംജോഷി പറഞ്ഞു.

 മലയാളത്തില്‍ ‘ഗുഡ്ബോയ്സ്’ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി. 80-90 കാലഘട്ടത്തെ ഡിസ്‌കോ സംഗീതത്തിലൂടെ ജനപ്രിയത നേടിയ ബപ്പി ലാഹിരി യുടെ അവസാനത്തെ ബോളിവുഡ് ഗാനം 2020 ല്‍ പുറത്തിറങ്ങിയ ബാഗി 3 യിലേതായിരുന്നു. വര്‍ദത്, ഡിസ്‌കോ ഡാന്‍സര്‍, നമക് ഹലാല്‍, ഷറാബി ഡാന്‍സ് തുടങ്ങിയവ ജനപ്രിയ ഹിറ്റുകളായി തുടരുന്നു.

സല്‍മാന്‍ ഖാന്‍ അവതാരകനായ ബോളിവുഡ് ഷോ ബിഗ് ബോസ് 15-ല്‍ ആയിരുന്നു ബപ്പി ലാഹിരി അവസാനായി സ്‌ക്രീനിലെത്തിയത്. കൊച്ചുമകനായ സ്വാസ്തികിന്റെ ബച്ചാ പാര്‍ട്ടി എന്ന ഗാനത്തിന്റെ പ്രൊമോഷന്‍ പരിപാടുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അന്ന് ബിഗ് ബോസ് ഷോയിലെത്തിയത്.

2014ല്‍ പശ്ചിമ ബംഗാളിലെ ശ്രീറാംപൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. 2021 ഏപ്രിലില്‍ കോവിഡ് ബാധിച്ച് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം രോഗമുക്തി നേടി.

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 


Veteran composer and  singer Bappi Lahiri( 69) passes away



LEAVE A REPLY

Security code:

COMMENTS

Be the first to comment