visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / Articles/ Kerala
Pinarayi Vijayan , V Sivankutty , V N Vasavan , Mohamad Riyas
Pinarayi Vijayan , V Sivankutty , V N Vasavan , Mohamad RiyasPhoto Credit : Siju Kuriyedam Sreekumar

കേരള ഖജനാവ് കാലി എന്നാലും മുടിക്കുന്ന യാത്രകളിൽ മന്ത്രിമാർ , പ്രളയത്തെ നേരിടാൻ നെതർലാൻഡിൽ പോയി പഠിച്ച വിദ്യ നടപ്പാക്കിട്ടുപോരെ ബാക്കി

By - Siju Kuriyedam Sreekumar -- Wednesday, September 14, 2022 , 03:43 PM
KSRTC ജീവനക്കാർക്ക് കൊടുക്കാൻ പണമില്ല , ഖജനാവ് കാലി ആണ് , ഓണം നടത്താൻ 4000 കോടി കടം  എടുത്തു . എന്നിട്ടും അധിക ചിലവിനു ഒരു കുറവും ഇല്ല കാരണം ന്യായികരിക്കാൻ കുറെ നടുവൊടിഞ്ഞ അണികൾ ഉണ്ട് . സ്വന്തം നാട് നശിച്ചാലും പറയും കൂടുതൽ നന്നാക്കാൻ  വേണ്ടി ആണ് എന്ന് അത്രയ്ക്ക് ഉണ്ട് വിവരം . 

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക് പഠനയാത്ര പോകുകയാണ്. ഒക്ടോബർ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിൻലൻഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിൻലൻഡിലെ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ‘നോക്കിയ’യുടെ ഫാക്ടറിയും സംഘം സന്ദർശിച്ചേക്കും. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും.

ഈ യാത്രയ്ക്ക് മുൻപ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഉദ്യോഗസ്ഥവൃന്ദവും സെപ്തംബർ 19ന് പാരിസിൽ നടക്കുന്ന ആഗോള ടൂറിസം മേളയിൽ പങ്കെടുക്കാൻ പോകുന്നുണ്ട്. സഹകരണമന്ത്രി വി.എൻ. വാസവൻ ഗൾഫിലേക്ക് ഇതിനിടയ്ക്ക് ഒരു യാത്ര പോകുന്നതും വാർത്തയായിട്ടുണ്ട്. സാധാരണഗതിയിൽ ഒരു ഗൾഫ് യാത്ര അങ്ങനെ വാർത്തയാകേണ്ടതില്ലെന്ന് നമുക്കെല്ലാമറിയാം. പക്ഷെ, ‘മന്ത്രിപ്പട’ എന്നൊക്കെ പറയാൻ മാധ്യമങ്ങൾക്ക് ഒരു പഴുത് വേണമല്ലോ!

സത്യത്തിൽ ഇതൊന്നും അങ്ങനെ വാർത്തകളാവേണ്ടതില്ല. വിദേശയാത്രകൾ ഒരു പാപമൊന്നുമല്ല. ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശയാത്രകൾ അനിവാര്യവുമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോകുന്നതിനെ സാധാരണ ഭരണനടപടികളുടെ ഭാഗമായി മാത്രമേ കാണേണ്ടതുള്ളൂ. എന്തുചെയ്യാം, ഇതെല്ലാം വാർത്തയാക്കുന്നത് മാധ്യമങ്ങളുടെ ഒരു ശീലമായിപ്പോയി. പക്ഷെ, മാധ്യമങ്ങളുടെ ഈ ദുഃശീലം എന്തുകൊണ്ടാണ് ജനങ്ങൾക്ക് പഥ്യമാവുന്നത്? ഇതെഴുതുന്ന എനിക്ക്  അതിന് ഒരു കാരണമേ കാണാൻ കഴിയുന്നുള്ളൂ: ഈ യാത്രകളിൽ ഒന്നുപോലും കേരളത്തിൽ ഒരു മാറ്റവും കൊണ്ടുവരുന്നില്ല എന്നത് കൊണ്ട്.

കേരളം ആവർത്തിച്ച് നേരിടുന്ന പ്രളയ ഭീഷണി അതിജീവിക്കുന്നതിനായി നെതർലൻഡ്സ് സ്വീകരിച്ച മാർഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദർശിച്ചിരുന്നു. പ്രളയത്തെ നേരിടാൻ ഡച്ച് മാതൃകയായ ‘റൂം ഫോർ റിവർ’ പോലുള്ള പദ്ധതി കേരളത്തിലും നടപ്പാക്കുമെന്ന് അന്നൊരു പ്രഖ്യാപനവുമുണ്ടായി. ആ മുറിയുടെ പണി ഇതുവരെ പൂർത്തിയായതായി ആരും പറഞ്ഞുകേട്ടില്ല.

കഴിഞ്ഞ കൊണ്ഗ്രെസ്സ്  സർക്കാരിൻറെ കാലത്ത് നാട്ടിലെ തോടുകളും കുളങ്ങളും മറ്റും ആഴവും വീതിയും കൂട്ടി വെള്ളത്തിൻറെ ഒഴുക്ക് സുഗമമാക്കാനുള്ള ചില നീക്കങ്ങൾ സർക്കാരും സന്നദ്ധ പ്രവർത്തകരും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്തിയിരുന്നു. അത് യുറോപ്പിലൊന്നും പോയി കണ്ട് പഠിച്ചതല്ല. പക്ഷെ, അതുകൊണ്ട് അല്പമൊക്കെ ഫലമുണ്ടായി എന്ന കാര്യത്തിൽ സംശയവുമില്ല. വേണമെങ്കിൽ ചക്ക ഇവിടെ തന്നെ വേരിൽ കായ്ക്കുമെന്നതിന് ഒരു ചെറിയ തെളിവായി വേണമെങ്കിൽ അതിനെ കാണാം.

ആരോഗ്യത്തിൽ നമ്പർ വൺ എന്ന് കൊട്ടിഘോഷിക്കുന്ന സംസ്ഥാനത്തെ മന്ത്രിമാർക്കും എം എൽ എ മാർക്കും   പനിവന്നാൽ പോലും മറ്റു സംസ്ഥാനത്തിലോ രാജ്യങ്ങളിലോ  പോണം ചികിത്സക്ക് അപ്പോൾ പാവപ്പെട്ടവന്റെ കാര്യം എന്താകും അവസ്ഥ  . എന്തിനു പാർട്ടി സെക്രെട്ടറി തുടർ ചികിത്സക്ക് വരെ പോയത് തൊട്ടടുത്ത സംസ്ഥാനത്താണ് . അങ്ങ് തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉള്ള ഒരു ഗോവെര്മെന്റ് ആശുപത്രി പോലും ഗുണനിലവാരം പോരാ എന്നാണ് റിപോർട്ടുകൾ പറയുന്നത് . പല ആശുപത്രിയിലും വേണ്ട മരുന്ന് പോലും ഇല്ല 

ഇനി വ്യവസായത്തിന്റെ കാര്യം എടുത്താൽ അത് പറയാതിരിക്കുന്നതാണു്നല്ലതു  . കേരളത്തിൽ പൈസ മുടക്കുന്നവൻ ഒരു ഭാഗ്യപരീക്ഷണത്തിനാണ് മുതിരുന്നത്  . ഒരു നിലക്കും സംരംഭകരെ നന്നാവാൻ അനുവദിക്കാത്ത നയവും സമീപനവും ആണ് സർക്കാരിന്റേതും ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുടെയും എന്ന് ഇതുവരെ ഉണ്ടായ കാര്യങ്ങളിൽ നിന്ന് വ്യക്തം  . അതാണല്ലോ മുഖ്യമന്ത്രിയുടെ മകൾ കേരളത്തിൽ തുടങ്ങാതെ  തൊട്ടടുത്ത സംസ്ഥാനത്തു സംരഭം തുടങ്ങിയത് . കൂടാതെ പാർട്ടി MLA അൻവറും  കേരളത്തിൽ സംരഭം  നിർത്തി വിദേശത്തേക്ക് ഓടിയതും നാം കണ്ടല്ലോ . കൂടാതെ കേരള സർക്കാരിന്റെ വാക്ക് കേട്ട്  സംരഭം തുടങ്ങിയവർ എല്ലാം കുത്തു പല എടുത്തതും നാം കണ്ടു  

ഇനി വിദ്യാഭ്യാസത്തിൻറെ കാര്യമെടുക്കാം. ഉന്നതവിദ്യാഭ്യാസരംഗം ഒരു കുത്തഴിഞ്ഞ പുസ്തകമാണെന്ന് ഭരിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കുമൊഴിച്ച് നാട്ടിലെല്ലാവർക്കുമറിയാം. പക്ഷേ, അപ്പോഴും ഭരിക്കുന്നവർ പറയുന്നത് വിദ്യാഭ്യാസരംഗത്ത് ലോകത്തിന് മാതൃകയാണ് കേരളമെന്നൊക്കെയാണ്. ഇപ്പോൾ പിന്നെയെങ്ങിനെയാണ് ഇവിടയുള്ളതിലും വലിയ മാതൃക ഫിൻലൻഡിലുണ്ടായത്? രണ്ടാഴ്ച്ച കൊണ്ട് എന്ത് പുതിയ മാതൃക പഠിക്കാമെന്നാണ് ഈ പറയുന്നത്? അല്ലെങ്കിൽ തന്നെ അത് പഠിക്കേണ്ടത് മന്ത്രിയാണോ?

ഇനി നമ്മുടെ മാതൃകയുടെ കരുത്ത് നോക്കുക. ഇവിടുത്തെ വിദ്യാഭ്യാസ മാതൃക ഗംഭീരമായതുകൊണ്ടാണല്ലോ നമ്മുടെ കുട്ടികൾ അടപടലെ കാനഡയിലും, അമേരിക്കയിലും, അയർലൻഡിലും, ചൈനയിലും റഷ്യയിലുമൊക്കെ പോയി പഠിക്കുന്നത്. പണം ചിലവാക്കാനുണ്ടെങ്കിൽ നല്ല വിദ്യാഭ്യാസം ഇന്ന് ആർക്കും ആഗോളവിപണിയിൽ ലഭ്യമാണ്. പിന്നെന്തിന് പുതിയ മാതൃക? എന്തെങ്കിലും ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ നമ്മുടെ പിള്ളേർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ പോയി പഠിക്കാവുന്ന നാടുകൾ ഏതൊക്കെ എന്ന് കണ്ടെത്താം. പക്ഷേ, അതിനും അവിടെയെങ്ങും പോകണ്ടതില്ല. ഇവിടെയിരുന്ന് വിവരസാങ്കേതിക സൂപ്പർ ഹൈവേയിൽ കയറി തെരഞ്ഞാൽ എല്ലാ വിവരവും കിട്ടും. പിന്നെന്തിനാണ് ഒരു യാത്ര?

കേരളത്തിൻറെ ടൂറിസം മന്ത്രിയും ഉദ്യോഗസ്ഥരും ലോക ടൂറിസം മാർട്ടിൽ പങ്കെടുക്കാൻ പോകുന്നത് മനസിലാക്കാം. ടൂറിസം മാർട്ടിൽ എന്തെങ്കിലും കച്ചവടം നടക്കും. കാരണം, അതൊരു ‘ബി റ്റു ബി’ മീറ്റാണ്. കേരളത്തിൻറെ ടൂറിസം വ്യവസായം വളർത്താൻ അതുപകരിക്കും. പക്ഷെ, കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ അവസ്ഥയും, അവിടെ പണം മുടക്കിയവരുടെ നിലവിലെ കഷ്ടപ്പാടും ഒന്ന് പഠിച്ചിട്ടാവാമായിരുന്നു ഈ വിദേശയാത്ര.

കേരളത്തിലേക്ക് ധനികരായ ടൂറിസ്റ്റുകൾ എത്തുന്നില്ലെന്നതാണ് വസ്തുത. ഇങ്ങോട്ട് വരുന്ന വിദേശികൾ ‘ബാക്ക് പാക്കേഴ്‌സ്’ എന്ന് വിളിക്കപ്പെടുന്ന സാധാരണക്കാരാണ്. അവർ അധികം പണമൊന്നും ഇവിടെ ചിലവഴിക്കില്ല. നേരേമറിച്ച്, കേരളത്തിൻറെയത്ര വൈവിധ്യമൊന്നുമില്ലാത്ത മാലി നോക്കുക. അവിടേക്ക് ധനികരായ ടൂറിസ്റ്റുകളുടെ കുത്തൊഴുക്കാണ്. കേരളത്തിലാകെ പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്നു എന്നൊക്കെ ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് കാര്യമില്ല. ‘ടൂറിസം വാല്യൂ ചെയ്‌നി’ൽ ഉയരങ്ങളിലേക്ക് പോകാനുള്ള വഴികൾ തേടുകയാണ് വേണ്ടത്.

സമീപകാലത്ത് കോവളമോ വർക്കലയോ സന്ദർശിച്ചിട്ടുള്ളവർക്ക് ഒരു കാര്യം മനസിലാകും: നമ്മൾ നമ്മുടെ ടൂറിസം കേന്ദ്രങ്ങളെ എങ്ങനെയാണ് കൊല്ലുന്നതെന്ന്. കാഴ്ചയ്ക്ക് അശ്രീകരങ്ങളായ കുറേ കെട്ടിടങ്ങൾ കെട്ടിപ്പൊക്കി മുന്നിലൊരു തണ്ണീർപ്പന്തലുമിട്ടാൽ അവിടെ വരാൻ വടക്കേ ഇന്ത്യക്കാരോ പെൻഷൻ ഫണ്ടിൽ നിന്ന് ഉള്ള വരുമാനം കൊണ്ട് ജീവിക്കുന്ന വിദേശികളോ മാത്രമേ ഉണ്ടാവൂ. പണമുള്ളവർ തേടുന്നത് സ്വകാര്യത ഉറപ്പ് നൽകുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. അങ്ങനെ ഏതെങ്കിലും ഒരിടം നമുക്കുണ്ടോ?

ഇനി ചെലവിൻറെ കാര്യം. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യാത്രച്ചെലവ് എന്തായാലും സംസ്ഥാന ഖജനാവിൽ നിന്ന് കൊടുക്കണം. അവിടുത്തെ ചിലവുകൾ അതത് സർക്കാരുകൾ ഏറ്റെടുത്തേക്കാം. എന്നാലും, കൈച്ചെലവ് അത്ര ചെറുതാവില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രയെ ന്യായീകരിച്ച് രംഗത്ത് വന്നിട്ടുള്ള ധനമന്ത്രി കെ. എൻ ബാലഗോപാൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പറഞ്ഞിട്ടുള്ളതിനാൽ പണത്തിന് മുട്ടുണ്ടാവില്ലെന്ന് ഉറപ്പിക്കാം.

കേരളം ദരിദ്രമായ സംസ്ഥാനമല്ലെന്നും ഇപ്പോൾ ഇക്കാര്യങ്ങളല്ല ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. അതൊരു സത്യമാണ്. കേരളത്തിലെ ജനങ്ങൾ ദരിദ്രരല്ല. അതിന്  ഗൾഫ് പണത്തോടു നമ്മൾ  കടപ്പെട്ടിരിക്കുന്നു. പക്ഷെ, സർക്കാരിൻറെ സ്ഥിതിയോ? കേരളത്തിൻറെ മൂലധനനിക്ഷേപത്തോത് ഇപ്പോൾ എത്രയാണ്? റവന്യൂ ചെലവുകൾ നിയന്ത്രിക്കാൻ നാം നടത്തിയ പല പരിശ്രമങ്ങൾ എവിടെയെത്തി?

ഇനി ബാലഗോപാൽ പറയും പോലെ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതത്തെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടതെങ്കിൽ അതിന് ഉത്തരവാദികൾ ആരാണ്. കേന്ദ്ര-സംസ്ഥാന ധനബന്ധങ്ങളിലെ പാളിച്ചകൾ ഒരു ചർച്ചയെങ്കിലുമാക്കിയിട്ട് എത്ര കാലമായി? അതെല്ലാമിരിക്കട്ടെ, കേന്ദ്രം ഇനി ഇങ്ങോട്ട് എന്ത് തരാനുണ്ട്? അധികമൊന്നും തരാനുള്ളതായി ഇതുവരെ അദ്ദേഹം പറഞ്ഞുകേട്ടില്ല. പിന്നെ, സംസ്ഥാനങ്ങളുടെ നികുതി വിഹിതം കേന്ദ്രം തട്ടിപ്പറിക്കുന്നുവെന്ന വാദം.  പക്ഷേ, ജിഎസ്‌ടി നടപ്പാക്കാൻ കേന്ദ്രം 2017ൽ ഒരുമ്പെട്ടിറങ്ങിയപ്പോൾ അതിനെ കയ്യടിച്ച് പിന്തുണച്ച് ആദ്യം രംഗത്ത് വന്നത് കേരളമാണെന്ന് മറക്കരുത്.

നമ്മുടെ പ്രശ്നം ഇവിടെ സമ്പത്തുൽപ്പാദനം നടക്കുന്നില്ല എന്നതാണ്. ഏറ്റവും കൂടുതൽ എംഎസ്എംഇ രജിസ്‌ട്രേഷൻ ഉള്ള സംസ്ഥാനമാണ് കേരളം. അവയിൽ എത്രയെണ്ണം പ്രവർത്തിക്കുന്നുണ്ട്? ഇനി പ്രവർത്തിക്കുന്നവയുടെ അവസ്ഥ ആരെങ്കിലും പഠിച്ചിട്ടുണ്ടോ? ഇവിടെ കഷ്ടിച്ച് ഉള്ളത് ട്രേഡിംഗ് ആണ്. പക്ഷെ, അതിൻറെ ലാഭമാർക്കാണ് ലഭിക്കുന്നത്? കൃഷിയെപ്പറ്റി പറയാനുമില്ല. റബ്ബറിന്റെ നാടായി അറിയപ്പെട്ടിരുന്ന കേരളത്തിൽ നിന്ന് മന്ത്രിമാർ റബ്ബർ എങ്ങനെയാണ് ഒരു കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്ക് അടിത്തറയാകുന്നതെന്ന് പഠിക്കാൻ നാഗാലാൻഡിലേക്ക് പോകുന്ന ദിവസം അതിവിദൂരമല്ല.

പിന്നെ ഒരുകാര്യം  ആശ്വസിക്കാം കേരളത്തിൽ ഉള്ളപ്പോൾ ഉള്ള ചിലവിനേക്കാൾ ചിലപ്പോൾ കുറവാകും അവർ വിദേശത്താകുമ്പോൾ കാരണം ആ രാജ്യത്തെ സർക്കാർ ആകും ചിലവാക്കുന്നത് എന്ന് ആശ്വസിക്കാം . എങ്കിലും പോകാനും വരാനും ഉള്ള ചിലവും ബാക്കി ദിവസങ്ങളിലെ ചിലവും ഭീമമായ തുക തന്നെ ആകും എന്നാണ് മുൻ യാത്രകളിലെ ചിലവിൽ നിന്ന് മനസിലാകുന്നത് ഇതുപോലും താങ്ങാനുള്ള ശേഷി കേരള ഖജനാവിന് ഇപ്പോഴത്തെ അവസ്ഥയിൽ  ഇല്ല  എന്നതും കൂട്ടി വായിക്കേണ്ടി ഇരിക്കുന്നു . പൂച്ച പെറ്റു കിടക്കുന്ന ഖജനാവും പട്ടി പെറ്റു കൂട്ടുന്ന നാടും കുറച്ചു ദിവസത്തേക്ക് കാണണ്ടല്ലോ  എന്ന് കരുതിയാവും മന്ത്രിമാർ  കൂട്ടത്തോടെ നാട് വിടുന്നത് . അതോ ഓണത്തിന് കടമെടുത്തതിൽ മിച്ചം വന്നത് കൂടി തീർക്കാം എന്ന് കരുതി ആണോ ആവോ ?  

Kerala coffers are empty but Ministers are travel abroad 

 LEAVE A REPLY

Security code:

COMMENTS

Be the first to comment