Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

Ponniyin SelvanPhoto Credit : Ponniyin Selvan Movie
പൊന്നിയന്‍ സെല്‍വന്‍ മൂവി കണ്ടു മനസിലാകാത്തവർക്കും സിനിമ കാണാൻ പോകുന്നവർക്കും ഇത് ഉപകാരപ്പെടും
By - Siju Kuriyedath Sreekumar --
Monday, October 10, 2022 , 07:06 PM
Input From കൽക്കി കൃഷ്ണമൂർത്തി book , Madras Talkies Site , പൊന്നിയന്‍ സെല്‍വന്‍ മൂവി
പൊന്നിയന്‍ സെല്‍വന്‍ മൂവിയെ പറ്റി എഴുതണം എന്ന് വിചാരിച്ചിട്ട് കുറച്ചു ദിവസമായി . അതിനായി കുറെ വായിക്കുകയും ഈ മൂവി രണ്ടു ദിവസം മുൻപ് ( 08 -10 -2022 ) കാണുകയും ചെയ്യുകയുണ്ടായി അതിൽ നിന്ന് മനസിലായത് എഴുതുന്നു.
നല്ല സിനിമ . മണിരത്നം സിനിമകളിൽ നിന്ന് നമുക്ക് കിട്ടും എന്ന് ഉറപ്പുള്ള എല്ലാം അതിൽ ഉണ്ട് . നല്ല കാസ്റ്റിംഗ് , നല്ല സിനിമാട്ടോഗ്രഫി ( ചില സ്ഥലങ്ങളിൽ ചെറുതായോന്ന് പാളിട്ടുണ്ട് എങ്കിലും നന്നായിട്ടുണ്ട് ) . സോങ്ങ് ഉം , ബാക് ഗ്രൗണ്ട് മ്യൂസിക്കും നന്നായിട്ടുണ്ട് . ഓരോ ദൃശ്യവും നല്ലപോലെ നോക്കി എടുത്തിട്ടുണ്ട് . ഒരു മാസ്സ് മൂവി . ബാഹുബലിപോലെ അല്ല കഥ എന്നതിനാൽ എടുത്തിരിക്കുന്ന രീതി വേറെ ആണ് . ബാഹുബലി തികച്ചും സാങ്കൽപ്പികം ആണ് എങ്കിൽ പൊന്നിയന്‍ സെല്‍വന്‍ പത്താം നൂറ്റാണ്ടില്‍ നടന്ന സംഭവത്തെ ചരിത്രവും ഭാവനയും ഇട കലര്‍ത്തിയാണ് കൃഷ്ണമൂര്‍ത്തി രചിച്ചിരിക്കുന്നത് . കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ രചനയില്‍ ഇറങ്ങിയ നോവലായ പൊന്നിയന്‍ സെല്‍വനെ ആസ്പദമാക്കി എടുത്ത സിനിമ ബാഹുബലി പോലെയല്ല ചിത്രീകരിച്ചിരിക്കുന്നത് . അതിനാൽ ആ രീതിയിൽ കാണണം . ഇരുമ്പ് തൂക്കുന്ന ത്രാസുകൊണ്ടു സ്വർണ്ണം തൂക്കിയാൽ പറ്റില്ലല്ലോ . നോവലിനോട് പൂര്‍ണ്ണമായും നീതികരിക്കും രീതിയില്‍ യാഥാര്‍ത്ഥ്യത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.അതിനാല്‍ തന്നെ മറ്റൊരു ബാഹുബലി എന്ന രീതിയിൽ ഈ സിനിമയെ കാണരുത് വിലയിരുത്തരുത്.
അതിനാൽ പൊന്നിയന്‍ സെല്‍വന്‍ സിനിമാ കാണാന്‍ പോകുന്നവര്‍ തീര്‍ച്ചയായും മനസിലാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയ ചില കാര്യങ്ങളുണ്ട്, അല്ലാതെ കണ്ടാല്‍ ചിലപ്പോൾ നിങ്ങള്‍ക്ക് ഈ സിനിമ മനസ്സിലാകണം എന്നില്ല ഒരു ശരാശരി അനുഭവം മാത്രമായിരിക്കും.പറ്റുമെങ്കിൽ നോവൽ വായിക്കുക അല്ലെങ്കിൽ ഇനി പറയുന്ന ബേസിക്ക് കാര്യങ്ങള്‍ അറിഞ്ഞിട്ടോ പോയാല്‍ ഈ സിനിമ നിങ്ങള്‍ക്ക് ഒരു ഗംഭീര അനുഭവം ആയിരിക്കും ഉറപ്പാണ് .ഹിന്ദി വേര്‍ഷന്‍ ആണ് ഞാന്‍ കണ്ടത്, തമിഴ് വേർഷനും മലയാളികൾക്ക് മനസിലാകും എന്നാണ് അറിഞ്ഞത് നമുക്ക് മനസിലാവുന്ന തമിഴേ അവര്‍ സംസാരിക്കുന്നുള്ളു.എന്നാല്‍ ഒന്നും അറിയാതെ കാണുന്ന ഒരാള്‍ ക്യാരക്റ്റേഴ്സ്സ് ആരൊക്കെ ആണെന്നോ, എന്താണ് സംഭവമെന്നോ മനസിലാവാതെ കാണുന്ന കൊണ്ടാണ് പലപ്പോഴും സംസാരത്തിലേക്ക് ശ്രദ്ധ കൊടുക്കാന്‍ സാധിക്കാതെ പോകും .അത് കൊണ്ടാണ് പലർക്കും ഈ സിനിമ ഒരു ആവേറേജ് അനുഭവം ആയി തോന്നിയത് എന്ന് തോന്നുന്നു . എന്തിനെയും അതിന്റെതായ രീതിയൽ എടുക്കണം കാണാൻ ശ്രമിക്കണം എന്ന ബേസിക് ആയ ഒരു രീതി ഉണ്ടല്ലോ അതില്ലാത്തതാണ് പലരുടെയും പ്രശ്‌നം . എന്തിനെയും അവരുടെ വീക്ഷണത്തിലൂടെ അല്ലെങ്കിൽ മുൻവിധിയോടെ കാണും അപ്പോൾ പലതും നമുക്ക് മോശമായി തോന്നാം .
കൽക്കി കൃഷ്ണമൂർത്തി
കൽക്കി കൃഷ്ണമൂർത്തി തമിഴ് ഭാഷയിൽ എഴുതിയ ഒരു ചരിത്ര നോവലാണ് പൊന്നിയിൻ സെൽവൻ. 1950 ഒക്‌ടോബർ 29 മുതൽ 1954 മെയ് 16 വരെ തമിഴ് മാസികയായ കൽക്കിയുടെ പ്രതിവാര പതിപ്പുകളിൽ ഇത് ആദ്യമായി പ്രസിദ്ധീകരിച്ചു, പിന്നീട് 1955 ൽ അഞ്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. ഏകദേശം 2,210 പേജുകളുള്ള ഈ നോവലിൽ ചോള രാജകുമാരൻ അരുൾമൊഴിവർമ്മന്റെ ആദ്യകാല കഥ പറയുന്നു. ഏകദേശം 3 വർഷവും 6 മാസവും കൊണ്ടാണ് കൽക്കി കൃഷ്ണമൂർത്തി ഈ നോവൽ പൂർത്തിയാക്കിയത്. വിശദാംശങ്ങൾ ശേഖരിക്കാൻ കൃഷ്ണമൂർത്തി മൂന്ന് തവണ ശ്രീലങ്ക സന്ദർശിച്ചു.
തമിഴ് സാഹിത്യ ചരിത്രത്തിൽ ഇതുവരെ എഴുതപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ നോവലായി ഈ നോവൽ കണക്കാക്കപ്പെടുന്നു. കൽക്കിയിൽ ആഴ്‌ചതോറും പ്രസിദ്ധീകരിച്ച ഈ പരമ്പര മാഗസിന്റെ സർക്കുലേഷൻ വർദ്ധിപ്പിച്ച് 71,366 കോപ്പികളിലെത്തിച്ചു. ആധുനികകാലത്തും ഈ പുസ്തകം ഏറെ പ്രശംസിക്കപ്പെടുന്നു. എല്ലാ തലമുറകളിലുമുള്ള ആളുകൾക്കിടയിലും ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ ഈ നോവലിന് സാധിക്കുന്നു. 10-ആം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിന്റെ കുതന്ത്രങ്ങളുടെയും അധികാര പോരാട്ടങ്ങളുടെയും ചിത്രീകരണം, ഇഴയടുപ്പമുള്ള ഇതിവൃത്തം, ഉജ്ജ്വലമായ ആഖ്യാനം, സംഭാഷണത്തിലെ വിവേകം, എന്നിവയ്ക്ക് പൊന്നിയിൻ സെൽവൻ നിരൂപക പ്രശംസ നേടിയിട്ടുണ്ട്.
വായിച്ച കഥയും സിനിമയിൽ നിന്ന് മനസിലാക്കിയതും കൂട്ടി ഒട്ടും തന്നെ സിനിമയുടെ ത്രില്ലും സസ്‌പെൻസും കളയാതെ സിനിമാ ആസ്വാദനത്തെ ഒട്ടും തന്നെ ബാധിക്കാത്ത രീതിയില്‍ സിനിമയിലെ പ്രധാന വേഷങ്ങളെ കുറിച്ചും അത്യാവശ്യം അറിയേണ്ട കാര്യങ്ങളെ കുറിച്ചും ഇവിടെ വിശദീകരിക്കാം. ഇത് ഞാന്‍ മനസിലാക്കിയ കാര്യങ്ങൾ മാത്രം ആണ് . തെറ്റുകള്‍ ഉണ്ടെങ്കില്‍ തീർച്ചയായും പറയാം തിരുത്തുന്നതായിരിക്കും .ഇനി പറയുന്ന കാര്യങ്ങൾ മനസിലാക്കിയിട്ട് പോയാല്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമ എന്നെ പോലെ നിങ്ങൾക്കും ഒരു ഗംഭീര അനുഭവം ആകും തീർച്ച . ആ കാര്യത്തിൽ എനിക്ക് ഉറപ്പ് ഉള്ളത് കൊണ്ട് മാത്രം നിങ്ങളോടായി ഞാൻ പറയാനാഗ്രഹിച്ച ചില കാര്യങ്ങൾ ഇവിടെ പറയുന്നു .
സിനിമയുടെ തുടക്കം എന്നത് ആകാശത്ത് കാണപ്പെട്ട ഒരു വാല്‍ നക്ഷത്രം ആണ് . അത് മൂന്നു പേര്‍ക്ക് ഉണ്ടായേക്കാവുന്ന അപായത്തെ സൂചിപ്പിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് സിനിമ തുടങ്ങുന്നത്.ആ മൂന്ന് പേര്‍ ആദിത്യ കരികാലനും, അനുജന്‍ അരുള്‍വൊഴി വര്‍മ്മനും ( ഹിന്ദിയിൽ അരുൺ മൊഴി ) , പിന്നെ അവരുടെ പിതാവായ സുന്ദര ചോളനും ആയിരുന്നു. ഇനി ഇവർ ആരൊക്കെ എന്ന് പറയാം ഇവർ ആരൊക്കെയാണ് എന്ന് അറിയാതെ ഒരിക്കലും ഈ സിനിമ നിങ്ങള്‍ക്ക് മനസിലാവില്ല എന്നത് തീർച്ചയാണ് . കൂടുതൽ മനസിലാക്കാൻ കുറച്ചു പിന്നിലേക്ക് പോകേണ്ടതായി ഉണ്ട് .
ചോള സാമ്രാജ്യം
ബി സി 3 ൽ തുടങ്ങി ക്രിസ്തുവശം 1279 വരെ ആണ് ചോള രാജവംശ ഉണ്ടായിരുന്നത് എന്ന് ചരിത്രം പറയുന്നു .ആദ്യകാല ചോളർക്കും വിജയാലയ രാജവംശങ്ങൾക്കും ഇടയ്ക്കുള്ള കാലത്തെക്കുറിച്ച് വളരെക്കുറച്ച് ആധികാരിക വിവരങ്ങളേ ലഭിച്ചിട്ടുള്ളൂ, എന്നാൽ വിജയാലയനെയും പിൽക്കാല ചോള രാജവംശങ്ങളെയും കുറിച്ച് വിവിധ ഉറവിടങ്ങളിൽ നിന്നും ധാരാളമായി വിവരങ്ങൾ ലഭ്യമാണ്. ചോളരും അവരുടെ എതിരാളികളായ പാണ്ഡ്യരും ചാലൂക്യരും കൊത്തിവെച്ച ധാരാളം ശിലാലിഖിതങ്ങളും, ചെമ്പു പട്ടയങ്ങളും ഈ കാലഘട്ടത്തിലെ ചോളരുടെ ചരിത്രം അറിയാൻ സഹായകമായി. ക്രി.വ. 850-നു അടുപ്പിച്ച്, പാണ്ഡ്യരും പല്ലവരും തമ്മിലുണ്ടായ ഒരു സംഘട്ടനം മുതലെടുത്തുകൊണ്ട്, അപ്രസക്തനായിരുന്ന വിജയാലയൻ ഉയർന്നു തഞ്ചാവൂർ കീഴടക്കി പിന്നാലെ മദ്ധ്യകാല ചോളരുടെ രാജവംശം സ്ഥാപിച്ചു എന്ന് ചരിത്ര രേഖകൾ പറയുന്നു .
മദ്ധ്യകാലത്താണ് ചോള സാമ്രാജ്യം തങ്ങളുടെ സ്വാധീനത്തിന്റെയും ശക്തിയുടെയും ഔന്നത്യത്തിലെത്തിയത്. തങ്ങളുടെ നേതൃത്വപാടവും ദീർഘവീക്ഷണവും കൊണ്ട് ചോളരാജാക്കന്മാർ മധുരയിലെ പാണ്ഡ്യരെ പരാജയപ്പെടുത്തുകയും കന്നഡ രാജ്യത്തിന്റെ വലിയ ഭാഗം കീഴടക്കുകയും ഗംഗരുമായി വിവാഹബന്ധം സ്ഥാപിക്കുകയും ചെയ്തു. ചോള രാജാവായ ആദിത്യൻ ഒന്നാമൻ പല്ലവരുടെ അന്ത്യം കുറിച്ചു. ആദിത്യൻ ഒന്നാമന്റെ മകനായ പരാന്തകൻ ഒന്നാമൻ ലങ്കൈ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ ലങ്ക ക്രി.വ. 925-ൽ കീഴടക്കി. പരാന്തക ചോളൻ രണ്ടാമൻ എന്നറിയപ്പെട്ടിരുന്ന സുന്ദര ചോളൻ രാഷ്ട്രകൂടരുടെ പക്കൽ നിന്നും ഭൂപ്രദേശങ്ങൾ തിരിച്ചുപിടിക്കുകയും ചോള ഭൂപ്രദേശങ്ങൾ കനഡ രാജ്യത്തിലെ ഭട്കൽ വരെ വിസ്തൃതമാക്കുകയും ചെയ്തു. രാജരാജ ചോളൻ ഒന്നാമൻ, രാജേന്ദ്ര ചോളൻ ഒന്നാമൻ എന്നിവർ ചോള രാജ്യം തമിഴ് രാജ്യത്തിന്റെ പരമ്പരാഗത അതിരുകൾക്കപ്പുറത്തേയ്ക്ക് വ്യാപിപ്പിച്ചു.സാമ്രാജ്യത്തിന്റെ ഉന്നതിയിൽ, ചോള സാമ്രാജ്യം തെക്ക് ശ്രീലങ്ക മുതൽ വടക്ക് ഗോദാവരി-കൃഷ്ണ തടം വരെയും, ഭട്കലിലെ കൊങ്കൺ തീരം വരെയും, മലബാർ തീരം മുഴുവനും, ലക്ഷദ്വീപ്, മാലിദ്വീപ്, എന്നിവയും, ചേരരുടെ രാജ്യത്തിന്റെ വലിയ ഒരു ഭൂവിഭാഗവും, ചോള സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഡെക്കാനിലെയും കിഴക്കൻ തീരത്തെയും രാജ്യങ്ങൾ ചോളരുടെ സാമന്തരായിരുന്നു. ചോളർക്കു കീഴിലുള്ള നാടുവാഴികളും, ക്രി.വ. 1000-1075-ൽ ചാലൂക്യരും ചോളർക്ക് സാമന്തരായിരുന്നു. രാജേന്ദ്രചോളൻ ഒന്നാമൻ ശ്രീലങ്ക കീഴടക്കുകയും, സിംഹള രാജാവായ മഹീന്ദ അഞ്ചാമനെ തടവുകാരനായി പിടിക്കുകയും ചെയ്തു. രട്ടപ്പടി (രാഷ്ട്രകൂടരുടെ ഭൂപ്രദേശങ്ങൾ), ചാലൂക്യ പ്രദേശങ്ങൾ, കന്നഡ രാജ്യത്തെ തലക്കാട്, കോലാർ (കോലാറിലെ കോലരമ്മ ക്ഷേത്രത്തിൽ ഇപ്പൊഴും രാജേന്ദ്രചോളന്റെ പ്രതിമ സ്ഥിതിചെയ്യുന്നു), എന്നിവയും രാജേന്ദ്രചോളൻ കീഴടക്കി. ഇതിനു പുറമേ, രാജേന്ദ്രന്റെ ഭൂപ്രദേശത്തിൽ ഗംഗ-ഹൂഗ്ലി-ദാമോദർ നദീതടം, ബർമ്മ, തായ്ലാൻഡ്, ഇന്തോ-ചൈന, ലാവോസ്, കംബോഡിയ, മലയ് ഉപദ്വീപ്, ഇന്തൊനേഷ്യ, എന്നിവയുടെ വലിയ ഭാഗങ്ങളും ഉൾപ്പെട്ടു. ഇന്ത്യയുടെ കിഴക്കൻ തീരത്ത്, ഗംഗാനദി വരെയുള്ള രാജ്യങ്ങൾ ചോളരുടെ സാമന്തരായി. ചോളർ മലേഷ്യൻ ദ്വീപുസമൂഹത്തിലെ ശ്രീവിജയം ആക്രമിച്ച് കീഴടക്കി എന്നും അറിയപ്പെടുന്നു . ഗ്രേറ്റ് ബ്രിട്ടൻ നു മുൻപ് ഏറ്റവും കൂടുതൽ രാജ്യങ്ങൾ കയ്യടക്കി ഭരിച്ചിരുന്ന രാജവംശം ആയിരുന്നു ചോള സാമ്രാജ്യം . ഇന്ത്യ ,ശ്രീലങ്ക ,ബംഗ്ലാദേശ്, മ്യാന്മർ,തായ്‌ലന്റ് , മലേഷ്യ , കംബോഡിയ ,ഇന്തോനേഷ്യ ,വിയറ്റ്നാം , സിംഗപ്പൂർ , മാലദ്വീപ് എനീ രാജ്യങ്ങളിൽ ഒട്ടു മിക്ക ഭാഗവും ചോളമാരുടെ ആയിരുന്നു എന്ന് പറയുമ്പോൾ തന്നെ ചോള സാമ്രാജ്യത്തിന്റെ വിസ്തൃതി മനസിലാക്കാം .
ഇനി സിനിമയിലെ കഥയിലേക്ക് വരാം . ഇടക്കാലത്തു ചോളരാജ്യം ഭരിച്ചിരുന്ന കണ്ടരാദിത്യൻ എന്ന രാജാവിൽs നിന്ന് തുടങ്ങാം .അദ്ദേഹത്തിന്‍റെ അനുജനായിരുന്നു അരിഞ്ജയ .ഈ അരിഞ്ജയയുടെ മകനാണ് സുന്ദര ചോളന്‍ (പ്രകാശ് രാജ്) . രാജാവായ കണ്ടരാദിത്യൻന്‍റെ മകനാണ് മധുരാന്തകന്‍ (റഹ്മാന്‍). കണ്ടരാദിത്യൻ മറിക്കാൻ കാലത്തു മധുരാന്തകന്‍ വളരെ ചെറിയകുട്ടി ആയിരുന്നു . അതിനാൽ കണ്ടാരിദിത്യന്‍ മരിക്കുന്നതിനു മുന്നേ അനുജന്‍ അരിഞ്ജയയെ രാജാവാക്കുകായും .എന്നിട്ട് അരിഞ്ജയയുടെ തലമുറ രാജ്യം ഭരിക്കണമെന്ന് അവകാശപ്പെടുകായും ചെയുന്നു .അപ്രകാരം ഭരണം അരിഞ്ജയയുടെ മകനായ സുന്ദരചോളനു ലഭിക്കുന്നു. തന്‍റെ മകന്‍ കൈ കുഞ്ഞ് ആയതിനാല്‍ അവനു രാജഭരണം ആവശ്യമില്ലെന്നും അവനെ ഒരു ശിവ ഭക്തനായി വളര്‍ത്തണമെന്നും കണ്ടാരിദിത്യന്‍ ഭാര്യയോട് ആവശ്യപ്പെടുകയും ചെയുന്നു .അങ്ങനെയാണ് മകനായ മധുരാന്തകന്‍ (റഹ്മാന്‍) ശിവ ഭക്തനായി നാട് വിട്ടത് എന്ന് പറയപ്പെടുന്നു .
രാജ രാജ ചോളന്‍ - അരുൾ മൊഴി വർമ്മൻ - പൊന്നിയിന്‍ സെല്‍വന്‍
അരിഞ്ജയയുടെ മകനായ സുന്ദര ചോളനു മൂന്ന് മക്കളാണ്. ആദിത്യ കരികാലന്‍ (വിക്രം) , കുന്തവൈ (തൃഷ) , അരുൾ മൊഴി വർമ്മൻ (ജയം രവി) .സുന്ദരചോളന്‍റെ ഇളയമകനായ അരുൾ മൊഴി വർമ്മൻ തന്‍റെ കുട്ടിക്കാലത്ത് കാവേരി നദിയില്‍ വീഴുകയും, ഒരു അജ്ഞാതയായ സ്ത്രീ അവനെ രക്ഷിക്കുകയും ചെയ്തു എന്നും ആ സ്ത്രീ കാവേരി ദേവി ആണെന്ന് എല്ലാവരും വിശ്വസിച്ചു പോരുകയും ചെയ്തു . കാവേരിക്ക് പൊന്നി എന്നൊരു പേരും കൂടി ഉണ്ട് അതിനാൽ കാവേരിയുടെ മകന്‍ എന്ന അര്‍ത്ഥത്തില്‍ അരുള്‍വൊഴി വര്‍മ്മനെ പൊന്നിയിന്‍ സെല്‍വന്‍ എന്നുകൂടി വിളിക്കാൻ തുടങ്ങി ആളുകൾ . പില്‍ക്കാലത്ത് രാജ രാജ ചോളന്‍ എന്ന പേരില്‍ പ്രശസ്തി നേടിയത് ഈ അരുള്‍വൊഴി വര്‍മ്മനായിരുന്നു എന്ന് ചരിത്രം പറയുന്നു .നല്ല ഒരു യോദ്ധാവാണ്, സര്‍വ്വ കലകളിലും അഗ്രഗണ്യനാണ്, അതോടൊപ്പം ആനകളെ മെരുക്കുന്നതില്‍ അതിസമര്‍ത്ഥനാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന അരുൾ മൊഴി വർമ്മൻ എന്ന് ചരിത്ര രേഖകൾ പറയുന്നു .
ആദിത്യ കരികാലന്‍
സുന്ദര ചോളന്‍റെ മൂത്ത മകനായ ആദിത്യ കരികാലന്‍ (വിക്രം) അതി വീരനായിരുന്നു എന്നും ഇദ്ദേഹത്തിനു ഒരു പ്രണയം ഉണ്ടായിരുന്നു , അതാണ് നന്ദിനി (ഐശ്വര്യറായ്).എന്നാല്‍ വിധി അവരെ തമ്മില്‍ പിരിച്ചു ( അതിന്റെ കാരണം ഇവിടെ കൃത്യമായി ഞാൻ പറയുന്നില്ല , മൂവിയുടെ ആദ്യഭാഗത്തിൽ പറയുന്നും ഇല്ല രണ്ടാം ഭാഗത്തിൽ ആണ് വരുന്നത് അത് ) .എന്ന് മാത്രമല്ല, നന്ദിനിക്ക് ആദിത്യകരികാലനോട് വിരോധം വരുന്ന രീതിയില്‍ ചില കാര്യങ്ങള്‍ സംഭവിച്ചു. സിനിമയുടെ ആദ്യപകുതിയുടെ അവസാനം ആണ് അത് പറയുന്നത് .പിന്നെ വേറെ ഒരു കാരണം നാടിന്‍റെ നന്മ മാത്രം മനസില്‍ കണ്ട കുന്തൈവി (തൃഷ) നന്ദിനിക്ക് എതിര് ആയതാണ് .അതിനാല്‍ തന്നെ ചോള സാമ്രാജ്യത്തെ നശിപ്പിക്കുക എന്നതായി തീര്‍ന്നു നന്ദിനിയുടെ ജീവിത ലക്ഷ്യം.അതിനായി വളരെ പ്രായം കൂടിയ, ഒരു രാജാവായ പെരിയ പഴുവേട്ടരെ (ശരത്ത് കുമാറിനെ) വിവാഹം കഴിച്ചു ( ഹിന്ദിയിൽ പർവതേശ്വർ ) .ചോള സൈന്യത്തിന്‍റെ എല്ലാം ചിലവും നോക്കിനടത്തിയിരുന്ന വിഭാഗത്തിന്‍റെ അധികാരി കൂടിയാണ് പെരിയ പഴുവേട്ടര്‍.അതിനാല്‍ തന്നെ തലസ്ഥാനത്ത് ആണ് അദ്ദേഹവും നന്ദിനിയും താമസിക്കുന്നത്.ഈ ഒറ്റ കാരണം കൊണ്ട് ആദിത്യ കരികാലന്‍ ഒരിക്കലും തല സ്ഥാനത്തേക്ക് മടങ്ങി വരാറില്ല എന്നും സിനിമയുടെ രണ്ടാം ഭാഗത്തിൽ പറയുന്നു . പല നാടുകള്‍ യുദ്ധം ചെയ്ത് കീഴടക്കുന്നതാണ് ആദിത്യ കരികാലന് ഇഷ്ടം. തഞ്ചാവൂരില്‍ നന്ദിനിയുടെ ചതി തുടര്‍ന്ന് കൊണ്ട് ഇരുന്നു അവർ ചോള സാമ്രാജ്യം ഇല്ലാതാക്കാൻ പല കുറുക്കു വഴിയും നടത്തി കൊണ്ടിരുന്നു . നന്ദിനിയുടെ ചതിയുടെ ഭാഗമായാണ് ശിവഭക്തനായി നാട് വിട്ട മധുരാന്തകന്‍ (റഹ്മാന്‍) രാജ്യത്തിലുള്ള തന്‍റെ അവകാശം ഉന്നയിച്ച് തിരികെ അവിടെ എത്തിയതിനു പിന്നിലെന്നും കാണാം .
നന്ദിനി
പഴുവൂർ രാജകുമാരിയും പെരിയ പഴുവേട്ടരയ്യരുടെ ഭാര്യയും പ്രധാന പ്രതിനായികയുമായ കഥാപാത്രം. നന്ദിനിയുടെ ജനനവും ഉത്ഭവവും തുടക്കത്തിൽ സംശയാസ്പദമായിരുന്നു. കഥയിലെ പ്രധാന എതിരാളി. മധുരയിൽ ജനിച്ച അവർ ചെറുപ്പം വരെ പഴയരയിലെ രാജകുടുംബങ്ങൾക്കൊപ്പം ഒരു പുരോഹിത കുടുംബത്തിലാണ് വളർന്നത്. ആഴ്‌വാർകടിയൻ നമ്പിയുടെ വളർത്തു സഹോദരിയാണ് നന്ദിനി . അവളും ആദിത്യ കരികാലനും തമ്മിൽ രാജകുടുംബത്തിൽ ആരും ഇഷ്ടപ്പെടാത്ത ഒരു ഇഷ്ടം കുട്ടിക്കാലത്ത് ഉടലെടുത്തിരുന്നു. കാലങ്ങൾക്കു ശേഷം അവൾ വീരപാണ്ഡ്യനെ വിവാഹം കഴിച്ചു .യുദ്ധത്തിൽ പരിക്കേറ്റ വീരപാണ്ഡ്യനെ ആദിത്യ കരികാലൻ ശിരഛേദം ചെയ്ത ശേഷം, അവൾ പാണ്ഡ്യ ഗൂഢാലോചനക്കാരുമായി ചേർന്ന് ആദിത്യ കരികാലനെ കൊന്ന് ചോള രാജവംശത്തെ നശിപ്പിച്ച് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. തന്നെ കാമിച്ച പെരിയ പഴുവേട്ടരയ്യരെ വിവാഹം കഴിച്ച് അവനെ ഉപയോഗിച്ച് പാണ്ഡ്യ ഗൂഢാലോചനക്കാരെ സഹായിച്ചു. അവരുടെ മോശമായ പെരുമാറ്റത്തിൽ അവൾക്ക് രാജകുടുംബത്തോട് കടുത്ത വെറുപ്പും സിംഹാസനത്തോടുള്ള ആഗ്രഹവും ഉണ്ടായിരുന്നു. ബാല്യത്തിലെ കഠിനമായ അനുഭവങ്ങളാണ് അവളെ വല്ലാതെ സ്വാധീനിച്ചത്.
സാമന്ത രാജാക്കന്‍മാര്‍ മധുരാന്തകനെ മുന്നില്‍ നിര്‍ത്തി രാജ്യം ഭരിക്കാം എന്ന ഉറപ്പ് നന്ദിനി പെരിയ പഴുവേട്ടരെ ധരിപ്പിക്കുകയും അതിന് പ്രകാരം കരുക്കൾ നീക്കുകയും ചെയുന്നു .നന്ദിനിക്ക് മറ്റൊരു ലക്ഷ്യമാണ്, പാണ്ഡ്യ രാജവംശവുമായി ബന്ധമുള്ള അവള്‍ക്കും ( കാരണം സിനിമയിൽ നിന്ന് മനസിലാക്കുക ) പാണ്ഡ്യ രാജാവിന്‍റെ അനുയായികളായ മന്ത്രവാദികളുടെ സഹായത്താൽ പാണ്ഡ്യരാജനെ കൊന്ന ആദിത്യ കരികാലനെയും, അയാളുടെ സഹോദരനായ അരുള്‍വൊഴി വര്‍മ്മനെയും, പിതാവായ സുന്ദര ചോളനെയും കൊല്ലണം എന്നതാണ് .എന്നിട്ട് ആ പഴി ഈ സാമന്ത രാജാക്കന്‍മാരില്‍ ചുമത്തി ആഭ്യന്തര ലഹള ഉണ്ടാക്കി അവരെയും കൊല്ലണം.അങ്ങനെ ചോള സാമ്രാജ്യം ഇല്ലാതെ ആക്കി പാണ്ഡ്യ വംശത്തെ വാഴിക്കണം. അതിനായിരുന്നു ബുദ്ധിമതിയായ നന്ദിനിയുടെ നീക്കങ്ങള്‍.എന്നാല്‍ അതിനു ഒരു തടസമായി എതിര്‍ ചേരിയില്‍ അവളെ പോലെ ബുദ്ധിമതിയായ കുന്തൈവി ഉണ്ടായിരുന്നു എന്നതാണ് .ഇവരുടെ പരസ്പരമുള്ള കരുനീക്കത്തിലെ പങ്കാളികള്‍ മാത്രമായിരുന്നു ബാക്കി എല്ലാ കഥാപാത്രങ്ങളും.
ഇതിനിടയിൽ നന്ദിനി കൊടുത്ത മുദ്രമോതിരവുമായി രാജ കൊട്ടാരത്തില്‍ എത്തുന്ന വാന്തിയ തേവനെ തന്ത്രപരമായി ചെറിയ പഴുവേട്ടർ ( പാര്‍ത്ഥിപന്‍ ) തുറങ്കില്‍ അടയ്ക്കാന്‍ പോകുന്ന ഒരു രംഗമുണ്ട്.അത് മനസിലാക്കി ഓടുന്ന വാന്തിയ തേവനു നന്ദിനിയുടെ ഒരു തോഴി ഒരു കയര്‍ ഏണി എറിഞ്ഞ് കൊടുക്കുന്നുണ്ട്. അത് വാന്തിയ തേവനു എറിഞ്ഞു കൊടുത്ത ഏണി ആയിരുന്നില്ല.നന്ദിനിയെ കാണാന്‍ ചോളരാജ്യത്തിന്‍റെ എതിര്‍ ചേരിയിലുള്ള മന്ത്രവാദി വരുന്നുണ്ടായിരുന്നു .അയാള്‍ക്ക് ആയിട്ട് എറിഞ്ഞ് കൊടുത്ത ഏണി ആയിരുന്നു.നോവളിൽ അത് കൃത്യമായി പറയുന്നുണ്ട് ഇവിടെ പെട്ടന്നുള്ള സീൻ ആയതിനാൽ ചിലപ്പോൾ കൺഫ്യൂഷൻ വരാം . ആ ഏണി വഴി അവിടെ വാന്തിയ തേവൻ വരുകയും വന്തിയതേവൻ കയറി വന്നു മുകളിൽ എത്തുമ്പോൾ തോഴി സംശയം പ്രകടിപ്പിക്കുകയും കഴിഞ്ഞ തവണ വന്നപ്പോൾ ഉള്ള പോലെ അല്ലല്ലോ ഇപ്പോൾ എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയുന്നുണ്ട് . കൂടാതെ വന്തിയതേവൻ മുകളിൽ എത്തി കുറച്ചു കഴിഞ്ഞു വലിയ പഴുവേട്ടർ അവിടേക്കു വരുമ്പോൾ നന്ദിനി രഹസ്യ അറ വഴി വന്തിയതേവനെ വിടുമ്പോൾ രഹസ്യ അറയിൽ മന്ത്രവാദിയെ കാണുന്നുമുണ്ട്. പിന്നീട് വലിയ പഴുവേട്ടർ ചോദിക്കുമ്പോൾ വളരെ കയശാലക്കാരി ആയ നന്ദിനി അത് നമുക്ക് ഉപകാരം ഉള്ള കാര്യം അറിയാൻ ആണ് എന്ന് പറഞ്ഞു വലിയ പഴുവേട്ടരെ സമർത്ഥമായി കൈയിൽ എടുക്കുന്നു .
ആബത്തുതവികൾ
ആദിത്യ കരികാലനും ചോള സാമ്രാജ്യത്തിനും എതിരെ വീരപാണ്ഡ്യന്റെ (ആബത്തുതവികൾ) ആത്മഹത്യാ സ്ക്വാഡ് നന്ദിനി വിഭാവനം ചെയ്ത തന്ത്രം ആണ് എന്ന് മനസിലാക്കാം . ലോകത്തെ ആദ്യ ആത്മഹത്യാ സ്ക്വാഡ് ആണ് വീരപാണ്ഡ്യന്റെ ആബത്തുതവികൾ.
വന്തിയത്തേവന്‍
ചോള രാജവംശത്തിന്‍റെ കഥ പറയുന്ന സിനിമ ആണെങ്കിലും കഥയിലെ നായകന്‍ ഇവര്‍ ആരുമല്ല എന്നതാണ് രസം .അത് വന്തിയത്തേവന്‍ (കാര്‍ത്തി) ആണ്.ആദിത്യ കരികാലന്‍റെ ഉറ്റ സുഹൃത്തായ ഇദ്ദേഹം രസകരമായ ഒരു വേഷമാണ് അദ്ദേഹത്തിന് ഈ സിനിമയിൽ ഉള്ളത് . വാനർ വംശത്തിലെ ധീരനും സാഹസികനുമായ യോദ്ധാവ്. വാനവർ വംശത്തിലെ രാജകുമാരൻ. പിന്നീട് ഉത്തമചോളന്റെ ഭരണത്തിൻ കീഴിലുള്ള തെക്കൻ സേനകളുടെ അധിപനായി. പൊന്നിയിൻ സെൽവനെക്കൂടാതെ കഥയിലെ രണ്ടാമത്തെ നായകൻ. വന്തിയതേവന്റെ പ്രകടനങ്ങൾ നോവലിന്റെ ഒന്നിലധികം സ്ഥലങ്ങളിൽ അദ്ദേഹമാണ് പ്രധാന നായകനെന്ന് വായനക്കാരെ തോന്നിപ്പിക്കുന്നു. കാഞ്ചിയിലെ ആദിത കരികാലന്റെ അംഗരക്ഷകനും ഉറ്റസുഹൃത്തുമായിരുന്നു അദ്ദേഹം. കാഞ്ചിയിൽ പുതുതായി പണികഴിപ്പിച്ച സ്വർണ്ണകൊട്ടാരത്തിലേക്ക് സുന്ദരചോളനെ ക്ഷണിക്കാൻ തഞ്ചാവൂരിലെ സുന്ദരചോളന്റെ അടുത്തേക്ക് ദൂതനായും പഴയരയിലെ കുന്ദവൈയ്ക്ക് വിശ്വസ്തനായ കാവൽക്കാരനായും അയയ്ക്കുന്നു. അവന്റെ ആസൂത്രിതമല്ലാത്തതും മണ്ടത്തരം നിറഞ്ഞതുമായ പ്രവൃത്തികൾ തന്നെയും മറ്റുള്ളവരെയും അപകടത്തിലാക്കുന്നു. പക്ഷേ തന്ത്രവും ഭാഗ്യവും കൊണ്ട് അവയിൽ നിന്നെല്ലാം അവൻ പുറത്തുകടക്കുന്നു. കുന്ദവൈ രാജകുമാരിയുടെ കാമുകനാണ് വന്തിയത്തേവൻ. കണ്ടൻമാരന്റെ സഹോദരി മണിമേകലൈ അവനെ ഏകപക്ഷീയമായി സ്നേഹിക്കുന്നു.
ആഴ്‌വാർകടിയൻ നമ്പി ( അഥവാ തിരുമലയപ്പൻ )
വന്തിയത്തേവന്‍ന്‍റെയും മറ്റൊരു കഥാപാത്രയമായ ആഴ്വാര്‍ കടിയന്‍റെയും (ജയറാം) കാഴ്ചകളിലൂടെയാണ് ശരിക്കും കഥ പോകുന്നത് .പ്രധാനമന്ത്രിക്കും രാജ്ഞി മാതാവ് സെമ്പിയൻ മഹാദേവിക്കും വേണ്ടി പ്രവർത്തിക്കുന്ന വീര വൈഷ്ണവ ചാരൻ. അവൻ നന്ദിനിയുടെ വളർത്തു സഹോദരനും വന്തിയതേവന്റെ അടുത്ത സുഹൃത്തും കൂടിയാണ്. അവൻ വന്തിയതേവനുമായി അടുത്ത് പ്രവർത്തിക്കുകയും നിരവധി അപകടങ്ങളിൽ നിന്ന് വന്തിയതേവനെ രക്ഷിക്കുകയും ചെയ്യുന്നു. ചോള രാജഭരണത്തിന്റെ വിശ്വസ്ത സേവകൻ. വീരശൈവരോടും അദ്വൈതികളോടും അദ്ദേഹം പലപ്പോഴും മതപരമായ വാക്ക് യുദ്ധങ്ങൾ നടത്താറുണ്ട് .
വാനതി
കുന്തവൈയുടെ കൂട്ടുകാരി സാമന്ത ദേശമായ കൊടുമ്പാലൂർ രാജകുമാരി വാനതി ആയി പൊന്നിൻ സെൽവനിൽ ശോഭിത ധൂളിപാലയാണ് എത്തുന്നത് . അവ അരുൾ മൊഴി വർമനെ സ്നേഹിക്കുന്നുണ്ട് , കുന്തവൈക്കു വാനതിയോട് ഒരു പ്രത്യേക താൽപ്പര്യം ആയിരുന്നു അതിനാൽ അരുൾ മൊഴി വർമനെ കൊണ്ട് വാനതിയെ വിവാഹം കഴിപ്പിക്കണം എന്ന് ആണ് കുന്തവൈയുടെ ആഗ്രഹം കൂടുതൽ പറയുന്നില്ല സിനിമയിൽ കാണുക .
പൂങ്കുഴലി
ഇനി ഒരു പ്രധാന കഥാപാത്രത്തെ കൂടി മനസിലാക്കിയാല്‍ സിനിമ ധൈര്യമായി ആസ്വദിച്ച് കാണാം. അത് വേറെ ആരും അല്ല പൂങ്കുഴലി (ഐശ്വര്യ ലക്ഷ്മി) ആണ്.സമുദ്രകുമാരി എന്നറിയപ്പെടുന്ന ഇവള്‍ വഞ്ചി തുഴയുന്നതില്‍ അതി സമര്‍ത്ഥയാണ്.ശെന്തൻ അമുതനെ വിവാഹം കഴിക്കുന്നതിന് മുമ്പ് അരുൾമൊഴിവർമ്മനോട് അവൾക്ക് അതിയായ സ്നേഹമുണ്ടായിരുന്നു
. വാന്തിയ തേവന്‍റെ കൂട്ടുകാരിയായി തീരുന്ന അരുൾ മൊഴിയെ ഇഷ്ട്ടപെടുന്ന ഇവള്‍ കഥയില്‍ സമുദ്രവുമായി ചേര്‍ന്ന പല കാര്യങ്ങളിലും വളരെ സഹായി ആകാന്‍ കഴിവുള്ളവളാണ് അതും സിനിമ കണ്ടു തന്നെ മനസിലാക്കുക.
സിനിമ കണ്ടു മനസിലാകാത്തവർക്കും സിനിമ കാണാൻ പോകുന്നവർക്കും ഇത് ഉപകാരപ്പെടും എന്ന് തോന്നുന്നു.

It will be useful for those who have not understood the Ponniyan Selvan movie and those who are going to watch the movie

Chola dynasty - Ponniyin SelvanPhoto Credit : Ponniyin Selvan

Vikram as Aditha Karikalan in Ponniyin SelvanPhoto Credit : Ponniyin Selvan Movie

Jayam Ravi as Raja Raja Cholan - Arul Mozhi varman in Ponniyin SelvanPhoto Credit : Ponniyin Selvan Movie

Thrisha as Kundavai Pirattiyar in Ponniyin SelvanPhoto Credit : Ponniyin Selvan Movie

karthi as Vallavaraiyan Vandiyadevan in ponniyin selvanPhoto Credit : Ponniyin selvan Movie

Jayaram as Alwarkkadiyan Nambi in Ponniyin SelvanPhoto Credit : Ponniyin Selvan Movie

Thrisha as Kundavai Pirattiyar in Ponniyin SelvanPhoto Credit : Ponniyin Selvan Movie

Aishwarya Rai Bachchan as Nandini in Ponniyin SelvanPhoto Credit : Ponniyin selvan Movie

Sobhita Dhulipala as Vanathi in Ponniyin SelvanPhoto Credit : Ponniyin Selvan Movie

Aishwarya Lekshmi as Poonguzhali in Ponniyin SelvanPhoto Credit : Ponniyin Selvan Movie

Sarathkumar as Periya Pazhuvettarayar and Parthiban as Cheriya Pazhuvettarayar in Ponniyin SelvanPhoto Credit : Ponniyin Selvan Movie
It will be useful for those who have not understood the Ponniyan Selvan movie and those who are going to watch the movie
Tags:
- Vikram as Aditha Karikalan in Ponniyin Selvan
- Raja raja cholan
- Jayam Ravi as Raja Raja Cholan - Arul Mozhi varman in Ponniyin Selvan
- Vallavaraiyan Vandiyadevan
- karthi as Vallavaraiyan Vandiyadevan in ponniyin selvan
- Mani Ratnam
- Sarathkumar as Periya Pazhuvettarayar and Parthiban as Cheriya Pazhuvettarayar in Ponniyin Selvan
- Aishwarya Rai Bachchan as Nandini in Ponniyin Selvan
- Sobhita Dhulipala as Vanathi in Ponniyin Selvan
- Thrisha as Kundavai Pirattiyar in Ponniyin Selvan
- Sarathkumar and Parthiban in Ponniyin Selvan
- Jayaram as Alwarkkadiyan Nambi in Ponniyin Selvan
- Parantaka Chola II
- Aditha Karikalan
- Kundavai Pirattiyar
- Aditya Chola II
- Arul Mozhi varman
- Ponniyin Selvan
- Chola dynasty
- Movie Review
COMMENTS
Be the first to comment
Catagories
Sub Catagories
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

29.4°C,
Clear,
54%
LEAVE A REPLY