visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Thought Of The Day

Home / Articles/ Thought Of The Day
Moon shaped resort in Dubai
Moon shaped resort in DubaiPhoto Credit : Twitter

ആഡംബരത്തെ പുച്ഛിക്കുന്നവർ ഒന്നറിയുന്നില്ല ആഡംബരം ഇല്ലാതായാൽ ഈ ലോകത്തിനു എന്ത് സംഭവിക്കും എന്ന്

By - Siju Kuriyedath Sreekumar -- Monday, December 19, 2022 , 08:12 PM
സത്യം പറഞ്ഞാൽ ആഡംബരം എന്ന് പറയുന്ന പലതും ആഡംബരം അല്ല അത് നോക്കി കാണുന്നവന്റെ സമൂഹത്തിലെ  നിലവാരവും വലിപ്പവും മനസും അനുസരിച്ചു ആണ് അത് ആഡംബരം ആയി തോന്നുന്നത് . ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഒരു മാനസിക വലിപ്പ ചെറുപ്പത്തിലൂടെ ആണ് ആഡംബരം എന്ന വാക്ക് തന്നെ ഉടലെടുത്തത് എന്ന് ചരിത്രം കാണിച്ചു തരുന്നു. ഉള്ളവനെ പോലെ ചെയ്യാൻ ഇല്ലാത്തവൻ  കാണിക്കുന്ന ഒരു തരം കാട്ടികൂട്ടൽ ആണ് സത്യത്തിൽ ആഡംബരം. അപ്പോൾ ഉള്ളവൻ ചെയ്യുമ്പോൾ ആഡംബരം ആകില്ലേ ? ഇല്ല എന്നല്ല , ഉള്ളപോലെ ചെയ്യുമ്പോൾ ആകുന്നില്ല എന്ന് തന്നെ ആണ്. ഉള്ളപോലെ എല്ലാവരും ചെയ്യണം അല്ലാത്ത പക്ഷം ഇല്ലാത്തവൻ എന്നും ഇല്ലാത്തവനായി തന്നെ ജീവിക്കേണ്ടി വരും. ഉള്ളവൻ ചിലവാക്കുമ്പോൾ മാത്രമേ ക്യാഷ് ഫ്ളോ ഉണ്ടാകു. ഇല്ലാത്തവൻ ഉള്ളവൻ ചെയ്യുന്നത്  അനുകരിക്കാതെ ഉള്ളവൻ ആകാൻ ശ്രമിക്കുക എന്നിട്ടു ഉള്ളവനെപോലെ ചെയ്യുക . അവനവനു ആകും വിധം മാത്രമേ  എന്തും ചെയ്യാവു  അല്ലാതെ കാട്ടിക്കൂട്ടൽ ആകരുത് . 

ആഡംബരം എന്നത്  വ്യക്തികളെ അനുസരിച്ചു ആണ് അതിനു കൃത്യമായ നിർവചനം ഇല്ല  .അവൻ ആഡംബര ജീവിതം നയിക്കുന്നു എന്ന് ചിലർ  പറയുന്ന കേൾക്കാം സത്യത്തിൽ എന്താണ് ആഡംബര ജീവിതം ?. ആഡംബര ജീവിതം എന്നൊന്ന് ഇല്ല അത്  നോക്കിക്കാണുന്ന വ്യക്തികളുടെ മനോഭാവവും  മനസും  ആണ് . സൂക്ഷിച്ചു വക്കുക എന്നത് ഏഷ്യൻ രീതി പ്രത്യേകിച്ച്  ഇന്ത്യൻ രീതി ആണ്. എന്നാൽ വെസ്റ്റേൺ രീതി ഉള്ളത് ചിലവാക്കുക എന്നതാണ് അതിനാലാണ് അവിടെ കൂടുതൽ പണം കൂടുതൽ ആളുകളിലേക്ക്‌ എത്തുന്നത് . അവർക്കു പൊതുവെ സമ്പാദ്യ ശീലം ഇല്ല . ചില സാഹചര്യങ്ങളിൽ അത് വിനയാകാറുണ്ട് ഇല്ല എന്നല്ല . പക്ഷെ അവർ എല്ലാത്തിനും  ഇൻഷുറൻസ് എടുക്കും അതിനാൽ ഭാവിയെ ഓർത്തു അവർ വ്യാകുലരല്ല . കൂടാതെ കിട്ടിയത് അടിച്ചുപൊളിക്കും കാരണം ജീവിതം ഒരിക്കലേ ഉള്ളു എന്നത് തന്നെ . ഇപ്പോൾ ജീവിക്കാതെ മക്കൾക്ക് ജീവിക്കാൻ വേണ്ടി ഉണ്ടാക്കിട്ടു എന്ത് കാര്യം . അവസാനം പത്തേമാരിയിലെ നാരായണനെപ്പോലെ (മമ്മുട്ടി) ജീവിതകാലം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുകയും   അദ്ധ്വാനിച്ചു സ്വന്തമായി  ഉണ്ടാക്കിയ വീട് കാണാൻ പോയിട്ട്  മരണ ശേഷം വീട്ടിൽ സ്വന്തം ശരീരം പോലും വക്കാൻ  പറ്റാതെ എന്നേക്കുമായി യാത്ര ആകേണ്ടി വരും . സ്വന്തം  എന്നൊന്ന് ഇല്ല എല്ലാം ആപേക്ഷികം ആണ് . വന്ന പോലെ തന്നെ ഒരുനാൾ തിരിച്ചു പോകണം എല്ലാവർക്കും അപ്പോൾ ഉള്ള അത്ര കാലം അവനവനു  പറ്റുന്നത്ര ആസ്വദിച്ചു അനുഭവിച്ചു  സുഖിച്ചു ജീവിക്കുക .

അദ്ധ്വാനിച്ചു പത്തു പുത്തൻ ഉണ്ടാക്കിയവനെ കണ്ടാൽ ഉടനെ പറയും അവൻ ആഡംബരജീവിതം നയിക്കുന്നവനാണ് എന്ന് അതാണ്  നമ്മുടെയൊക്കെ ശീലം. അവൻ പഴങ്കഞ്ഞി മാറ്റി  പിസയിലേക്കും പെപ്സിയിലേക്കും പ്രമോഷൻ നേടിയാൽ , പണ്ട്  പട്ടയടിച്ചിരുന്നതിന് പകരം സ്കോച്ചിലേക്കു മാറിയാൽ, കടപ്പുറത്തു പോയിരുന്നതിനുപകരം യൂറോപ്യൻ ആക്കിയാൽ , പാർക്കിൽ വായനോക്കാൻ പോയതിനു പകരം പട്ടായയിൽ പോയി സുഖിച്ചാൽ ഒക്കെ  പറയും അവൻ ആഡംബരജീവിതം നയിക്കുന്നു എന്ന് . അവനു മാൾബൊറോ വലിക്കാനോ പണ്ടത്തെ പൊട്ടിയ വാച്ചിന് പകരം  കൈത്തണ്ടയിൽ ലൂയിസ് മൊയ്‌നെറ്റോ , റോളക്‌സൊ, പട്ടേക് ഫിലിപ്പോ  കെട്ടാൻ പാടില്ല ,എന്തിനു അവന്റെ പൈസ കൊണ്ട് വീടിനും പാരമ്പര്യങ്ങൾക്കും ഒരു പ്രൗഢി ഉണ്ടാക്കാൻ പഴയൊരു മോറിസ് അല്ലെങ്കിൽ ബെൻസ് കാറോ  വാങ്ങി വെറുതേ വാങ്ങി ഇടാൻ  വരെ പാടില്ല . ആന്റിക്കായ പിത്തള  സാധനങ്ങൾ   തേച്ചുമിനുക്കി വീടിന്റെ സ്വീകരണ മുറിയിൽ വക്കാൻ പാടില്ല . 

ആഡംബരം ഇല്ലാതായാൽ ഉള്ള  അവസ്ഥ ശരിക്കും നേരിൽ നമ്മളിൽ പലരും അനുഭവിച്ചറിഞ്ഞതാണ് . കോവിഡ് കാലത്തു ലക്ഷുറി വ്യവസായത്തിന്റെ അടിവേര് അറുത്തു മാറ്റപ്പെട്ടു ഇപ്പോൾ ഒന്ന് ശരി ആയി വരുന്നേ ഉള്ളു . അതിൽ നിന്ന് കരകയറാനാവാതെ പലരും ആത്മഹത്യാ ചെയ്തു പലരും ഓടി ഒളിച്ചു  . ചില ഉദാഹരണങ്ങൾ നോക്കാം . സാറാ എന്ന റെഡിമെയ്ഡ് വസ്ത്രബ്രാൻഡ് ലോകമാകെ 1200 സ്റ്റോറുകൾ പൂട്ടി, സ്റ്റാർബക്സ് 400 കാപ്പിക്കടകൾ പൂട്ടി, റോളക്സും , പടേക് ഫിലിപ്പും വാച്ച് നിർമാണം താൽക്കാലികമായി  നിർത്തി, നൈക്കി ജീവനക്കാരെ ലേ ഓഫ് ചെയ്തു , വാൾമാർട്ട് ജീവനക്കാരെ പിരിച്ചു വിട്ടു , അവരുടെ പാർക്കിങ് കേന്ദ്രങ്ങൾ ഡ്രൈവ് ഇൻ സിനിമ തിയറ്ററുകളാക്കി എന്തിനു ഏറെ ഏത് ദുരിതകാലത്തും ഓഹരി വിപണിയിൽ ലാഭം കൊയ്തിരുന്ന വോറൻ ബഫെറ്റിനു വന്ന നഷ്ടം 5000 കോടി ഡോളറാണ് ഏകദേശം 4.12 ലക്ഷം കോടി രൂപ ഇന്ത്യയുടെ ഒരു കൊല്ലാതെ ബഡ്ജറ്റ് നടത്താനുള്ള തുകയുടെ ഒമ്പതിലൊന്നു ഉണ്ടത്  എന്ന് ഓർക്കുക .പത്തു ലക്ഷം മുതൽ ഒരു കോടി  വാടകയുള്ള കൺവൻഷൻ സെന്ററുകൾ  കല്യാണത്തിനു ബുക്ക് ചെയ്തിരുന്ന ആളുകൾ  ലോക്ഡൗൺ കാലത്ത് 50 മുതൽ 100 പേരെ മാത്രം വച്ച് കല്യാണം നടത്തിയപ്പോൾ സദ്യയും സർവതും ചേർത്ത് ചെലവ് 1 ലക്ഷം പോലുമില്ല. അതിന്റെ എത്രയോ ഇരട്ടി  തുക പലരുടെ പോക്കറ്റുകളിൽ ചെന്നെത്തേണ്ടതായിരുന്നു. അതിൽ നിന്ന് ജീവിച്ചിരുന്ന  പലരും പട്ടിണി ആയി. അപ്പോൾ ആർഭാടാതെ അല്ലെങ്കിൽ ആഡംബരത്തെ പുച്ഛിക്കുന്നവർ ഒന്ന് ഓർക്കുക അതും ആവശ്യമാണ് എന്ന്. 

  ആഡംബരത്തെ പറ്റി വാതോരാതെ പറയുന്നവർ തങ്ങളുടെതായ രീതിയിൽ സുഖിച്ചു ജീവിക്കുന്നു, ഒന്നും ഇല്ലാത്തവന്റെ കാഴ്ചപ്പാടിൽ  അത് ആഡംബരം അല്ലെ . ഒരു നേരത്തെ ഭക്ഷണം ഇല്ലാത്തവന് മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവർ ആഡംബര ജീവിതം നയിക്കുന്നവർ ആണ് . മൂന്നു നേരം ഭക്ഷണം കഴിച്ചു ജീവിക്കുന്നവന് ഇടക്ക്  ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നവർ ആഡംബര ജീവിതം നയിക്കുന്നവർ ആണ് . പഠിക്കാൻ ബുക്ക് പോലും വാങ്ങാൻ പൈസ  ഇല്ലാത്തവന് ഇറങ്ങുന്ന എല്ലാ ബുക്കും വാങ്ങി വായിക്കുന്നവർ ആഡംബര ജീവിതം നയിക്കുന്നവർ ആണ് . അസുഖം വന്നാൽ ചികിത്സക്കാൻ  പൈസ ഇല്ലാത്തവർക്ക് കൃത്യമായ ചികിത്സ നടത്തുന്നവർ ആഡംബര ജീവിതം നയിക്കുന്നവർ ആണ് . കൃത്യമായ ചികിത്സ നടത്തുന്നവർക്ക്   സുഖ ചികിത്സ നടത്തുന്നവർ   ആഡംബര ജീവിതം നയിക്കുന്നവർ ആണ് . അടുത്ത ആളുകളെ കാണാൻ പോകാൻ ബസ്സിന്‌ പൈസ കൊടുക്കാൻ ഇല്ലാത്തവർക്ക് ഇടക്ക് വിവാഹങ്ങൾക്കും ബന്ധുക്കളുടെ വീട്ടിലേക്കും  യാത്ര പോകുന്നവർ ആഡംബര ജീവിതം നയിക്കുന്നവർ ആണ് . ഇടക്ക് യാത്ര പോകുന്നവർക്ക് കടമെടുത്തു ലോക യാത്ര നടത്തുന്ന ചായപ്പീടികക്കാരൻ ആയ  കെ ആർ വിജയൻ ചേട്ടനും മോഹന ചേച്ചിയും  ആഡംബര ജീവിതം നയിക്കുന്നവർ ആണ് . കടമെടുത്തു യാത്ര പോകുന്നവന് കടമെടുക്കാതെ യാത്ര പോകുന്ന  സന്തോഷ് ജോർജും സുജിത്  ഭക്തനും മറ്റും ആഡംബര ജീവിതം നയിക്കുന്നവർ ആണ് . കടമെടുക്കാതെ യാത്രപോകുന്നവർക്കു സർക്കാർ ചിലവിൽ ചികിത്സക്കും മറ്റും അമേരിക്കയിൽ വരെ യാത്ര പോകുന്ന പാവങ്ങളുടെ രക്ക്ഷകർ ആഡംബര ജീവിതം നയിക്കുന്നവർ ആണ് . സർക്കാർ ചിലവിൽ യാത്ര പോകുന്നവർക്ക് കഠിനാദ്ധ്വാനം ചെയ്തു  പണം ഉണ്ടാക്കി മുതലാളി ആയ സാബു ജേക്കബും ,  അദാനിയും , അംബാനിയും , ടാറ്റയും,  ബിൽഗേറ്സും , എലോൺ  മസ്ക്കും , സുക്കർബർഗ് തുടങ്ങിയവരുടെ  ജീവിതം തന്നെ ആഡംബരം ആണ് .

 അപ്പോൾ ആഡംബരം എന്ന വാക്കിന്റെ നിർവചനം  നോക്കി കാണുന്ന വ്യക്തിക്കനുസരിച്ചു മാറുന്നു എന്ന് സാരം . ഒരിക്കലും ഉയർന്ന നിലയിൽ ജീവിക്കുന്ന ആരും താഴെ തട്ടിൽ ജീവിക്കുന്ന ആളുകൾ എന്ത് ചെയ്താലും അതിനെ   ആഡംബര ജീവിതം നയിക്കുന്നു എന്ന് പറഞ്ഞു കാണാറില്ല . എന്നാൽ താഴെ തട്ടിൽ ഉള്ളവർക്ക്  തങ്ങളേക്കാൾ ഒരു പടി  മുകളിൽ ഉള്ളവർ  ചിലവാക്കുന്ന ഓരോ കാര്യത്തിലും വ്യാകുലരാണ് അതിനെ ആഡംബര ജീവിതം നയിക്കുന്നവർ എന്ന് ചാപ്പ കുത്തി ആക്ഷേപിക്കുന്നു . അത്തരം ആളുകൾ ഉള്ളത് കൊണ്ടല്ലേ ഈ ലോകം തന്നെ നില നിൽക്കുന്നത് എന്ന് ആരും ചിന്തിക്കുന്നില്ല .  ചെരുപ്പ് ഒരു ആഡംബരം ആണ് എന്ന് പറഞ്ഞു  എല്ലാവരും ഇടാതെ നടക്കാൻ  തുടങ്ങിയാൽ , പുറത്തു ഭക്ഷണം കഴിക്കുന്നത് ആഡംബരം ആണ് എന്ന് പറഞ്ഞു  എല്ലാവരും പുറത്തുനിന്നു ഭക്ഷണം കഴിക്കാതിരുന്നാൽ , യാത്ര പോകുന്നത് ആഡംബരം ആണ് എന്ന് പറഞ്ഞു  എല്ലാവരും യാത്ര പോകാതിരുന്നാൽ , വിവാഹങ്ങൾക്ക് സദ്യ , പുതിയ  ഡ്രസ്സ് , അലങ്കാരങ്ങൾ വാദ്യങ്ങൾ എല്ലാം ആഡംബരം ആണ് എന്ന് പറഞ്ഞു  എല്ലാവരും അത് ഉപേക്ഷിച്ചാൽ ,പുസ്തങ്ങൾ വായിക്കുന്നത് ആഡംബരം എന്ന് പറഞ്ഞു വാങ്ങാതിരുന്നാൽ ,  ഉത്സവങ്ങൾക്ക് ആഘോഷങ്ങൾ ആഡംബരം ആണ് എന്ന് പറഞ്ഞു  എല്ലാവരും അത് ഉപേക്ഷിച്ചാൽ ഈ മേഖലയിൽ  ജോലി ചെയുന്ന ആളുകൾ പട്ടിണി ആകില്ലേ? . അപ്പോൾ എല്ലാം അതിന്റെതായ രീതിയിൽ തന്നെ ചെയ്യണം . അതാതു സ്ഥലത്തെ രീതിക്കു അനുസരിച്ചാകണം അത് എന്നും കൂടി ഓർക്കണം . നമ്മുടെ രാജ്യത്തു കുറച്ചുപണം നീക്കി വച്ച് ബാക്കി ചിലവാക്കി ജീവിക്കുമ്പോൾ യൂറോപ്യൻസും അമേരിക്കക്കാരും നീക്കി വെക്കുന്നതിനു പകരം അതുകൊണ്ടു തങ്ങളെയും തങ്ങളുടെ വേണ്ടപെട്ടതും ഇൻഷുർ ചെയ്തു ഭാവി സുരക്ഷിതമാക്കികിട്ടുന്ന പൈസ കൊണ്ട്   സുഖിച്ചു ജീവിക്കുന്നു .

 അപ്പോൾ ഒരു കാര്യം ഉറപ്പായി താഴെ ഉള്ളവന് തന്നെക്കാൾ  മുകളിൽ ഇരിക്കുന്ന ആളുകളിൽ ആണ് ഈ ആഡംബരം തോന്നാറുള്ളു . ഇതിൽ നിന്ന് എല്ലാം മനസിലാകുന്നത് ആഡംബരം എന്നത് വെറും തോന്നൽ ആണ് അത് വ്യക്തികളുടെ മനസാണ് തീരുമാനിക്കുന്നത് അല്ലാതെ അതിനു ഒരു അളവുകോൽ ഇല്ല . തനിക്കില്ലാത്ത ജീവിതരീതി മറ്റൊരാൾക്ക് ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ഒരു വികാരം മാത്രമാണ് അത് . തന്റെ ജീവിത രീതി മറ്റുള്ളവനെക്കാൾ മെച്ചപ്പെട്ടതാണ് എന്ന അഹംഭാവവും ഇല്ലാത്തവനോട്  പുച്ഛവും ഉണ്ടാകരുത് അതും തെറ്റാണ്. ചുരുക്കി പറഞ്ഞാൽ ആഡംബരം എന്നത് ആപേക്ഷികം മാത്രം ആണ് . അതിനു ഒരു അളവുകോലോ  നിർവചനമോ ഇല്ല . തങ്ങളുടെ വരവിനേക്കാൾ ചെലവ് കൂടുമ്പോൾ മാത്രമാണ് അത് പ്രശ്‌നം ആകുന്നുള്ളു . 

  വരുമാനം കുറഞ്ഞവർ കടം എടുത്തു യാത്ര നടത്തി തിരികെ എത്തി കടം വീട്ടി വീണ്ടും കടം എടുത്തു യാത്ര നടത്തുന്നു. അത് കൊക്കിൽ ഒതുങ്ങാത്തതാണ് എന്നും ആഡംബരം ആണ് എന്നും പറയുന്നവർ ഒരു കാര്യം മനസിലാക്കണം അത് അവന്റെ ഇച്ഛാ ശക്തി ആണ് നിങ്ങൾക്ക് ഇല്ലാതെ പോയത് അതിനോടുള്ള പുച്ഛമാണ് നിങ്ങൾ ആഡംബരം എന്ന് പറഞ്ഞു മാറ്റി നിർത്തുന്നത് . അതുപോലെ ഇച്ഛാശക്തി കൊണ്ട് ഓരോന്ന് ഓരോന്ന് ആയി പയ്യെ  പയ്യെ  വാങ്ങി തന്റെ ജീവിതം മെച്ചപ്പെടുത്തുന്നവനെയും പുച്ഛിച്ചു തള്ളാതെ അവനെപ്പോലെ ആവാൻ ശ്രമിക്കുക . ഇന്നത്തെ കാലത്തു വല്ലപ്പോഴും മാത്രം യാത്ര ചെയ്യുന്നവൻ  കാറ് വാങ്ങുന്നതോ മൂന്നു  പേര് മാത്രം ഉള്ളവർ   നാലു മുറിയുള്ള 3000 ചതുരശ്ര അടി വലിപ്പം ഉള്ള   വീട് വക്കുന്നതോ ഒരു ധാരാളിത്തത്തിന്റെ പ്രതീകം അല്ല . അത് വ്യക്തിയുടെ ഇച്ഛാശക്തിയും പലതും  മുൻകൂട്ടി കണ്ടു കൊണ്ട് ചെയ്യുന്നതും ആകാം. പുര  കത്തുമ്പോൾ വാഴ വെട്ടാൻ ഓടിട്ടു കാര്യം ഇല്ലല്ലോ. ആവശ്യം മുൻകൂട്ടി കണ്ടു ചെയ്യാനും അറിയണം അത്തരക്കാർക്കു മാത്രമേ  നിലനിൽപ്പുള്ളൂ അല്ലാത്തവർ എന്നും ആഡംബരം എന്നും പറഞ്ഞു മാറി നിന്ന് ഉള്ളതു എടുത്തുവച്ചു  മുണ്ടു മുറുക്കി ഉടുത്തു  അഷ്ടിക്ക് വകയില്ലാത്തവനെപോലെ കഴിഞ്ഞു ആർക്കോ വേണ്ടി കുറെ ബാങ്കിൽ ഇട്ടു വക്കും. എന്നിട്ടു ഒന്നും  ഇല്ലാത്തവനെപോലെ ജീവിച്ചു ഉള്ളവനെ കുറ്റവും പറഞ്ഞു കഴിയും അതിനു ഉപയോഗിക്കുന്ന വാക്ക് മാത്രം ആണ് ആഡംബരം . 

ഈ പുച്ഛിക്കുന്നവർ ഒന്ന് മറക്കുന്നു അവരുടെ മക്കൾക്ക് വലിയ വലിയ പാക്കേജ് സാലറി കിട്ടാൻ കാരണം ഈ ആഡംബരങ്ങൾ ആണ് എന്ന് . ആഡംബരം ഇല്ല എങ്കിൽ എല്ലാം നിശ്ചലം ആണ് . അല്ല എങ്കിൽ മനുഷ്യൻ വീണ്ടും കുറഞ്ഞത്  ആയിരം  കൊല്ലം പിന്നിലേക്ക് പോകേണ്ടി വരും . അത് സാധ്യമല്ല എന്ന് എല്ലാവര്ക്കും അറിയാം . പതിനായിരങ്ങൾ അല്ലെങ്കിൽ ലക്ഷങ്ങൾ മാസ സാലറി വേണം എങ്കിൽ പൈസ ഇറക്കാനും ആളുകൾ വേണം അതിനെ നിങ്ങൾ ആഡംബരം എന്ന് പുച്ഛിക്കുന്നു എങ്കിൽ നിങ്ങൾ ഒന്ന് ഓർക്കുക നിങ്ങൾ നിങ്ങൾക്കുള്ള  കുഴിയാണ് വെട്ടുന്നത് എന്ന്,  ഇന്നല്ല എങ്കിൽ നാളെ നിങ്ങളെ അതിൽ മൂടി കളയും . "ആഡംബരം എന്നത് നിങ്ങൾക്ക് നിഷേധിക്കപ്പെട്ട ഒന്നായിരുന്നില്ല നിങ്ങൾ പുറംകാലുകൊണ്ടു തട്ടിമാറ്റി പുച്ഛിച്ച ഒന്നാണ്" . അത്  മനസിലാകുമ്പോഴേക്കും നിങ്ങളെ പത്തേമാരിയിലെ നാരായണനെ പോലെ ,അനാഥ പ്രേതം പോലെ  മുറ്റത്തു വെള്ള പുതപ്പിച്ചു കിടത്തിട്ടുണ്ടാകും.  


Those who despise luxury do not know what will happen to this world if luxury ceases

 LEAVE A REPLY

Security code:

COMMENTS

Be the first to comment