visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / Charity/ India
Bollywood actor Sonu Sood , Baby girl born with four arms and legs
Bollywood actor Sonu Sood , Baby girl born with four arms and legsPhoto Credit : Screengrab from Viral Video

നാല് കൈകളും കാലുകളുമായി ജനിച്ച പെൺകുഞ്ഞ്; രണ്ടര വയസുകാരിക്ക് ചികിത്സാ സഹായവുമായി ബോളിവുഡ് നടൻ സോനു സൂദ്

By - Siju Kuriyedam Sreekumar -- Monday, May 30, 2022 , 12:26 PM
നാല് കൈകളും നാല് കാലുകളുമായി ജനിച്ച കുട്ടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് ജനിച്ചപ്പോൾ തന്നെ നാല് കൈകളും നാല് കാലുകളുമുണ്ട്. ബീഹാറിലെ നെവാഡ ജില്ലയിൽ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് കുട്ടിയുടേത്. അവളുടെ ചികിത്സ താങ്ങാൻ കഴിയാത്തതിനാൽ മാതാപിതാക്കള്‍ നെവാഡയിലെ എസ്ഡിഒയെ സഹായത്തിനായി സമീപിച്ചു.

ട്വിറ്ററിൽ പങ്കുവെച്ച പെൺകുട്ടിയുടെ വിഡിയോ വൈറലായി മാറി. ഈ വിഡിയോ ബോളിവുഡ് നടൻ സോനു സൂദിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹം കുട്ടിയ്ക്ക് വേണ്ട സഹായം ഉറപ്പാക്കി. പെൺകുട്ടിയുടെ ചികിത്സ ആരംഭിക്കാൻ സോനു സൂദ് സഹായിച്ചു. അവളുടെ വയറിനോട് ചേർന്നിരിക്കുന്ന അധികമായ രണ്ട് കൈകളും കാലുകളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതുണ്ട്.

പെൺകുട്ടിയെ ഡോക്ടർ പരിശോധിക്കുന്ന ചിത്രത്തോടുകൂടിയ വിഡിയോയാണ് താരം ട്വീറ്റ് ചെയ്തത്. ‘ടെൻഷൻ വേണ്ട, ചികിത്സ തുടങ്ങി. പ്രാർത്ഥിക്കുക’ സോനു സൂദ് തന്റെ ട്വീറ്റിൽ കുറിച്ചു. പെൺകുട്ടിയ്ക്കായി പ്രാർഥവകളും താരത്തിന് അഭിന്ദനങ്ങളും കൊണ്ട് നിറയുകയാണ് ട്വീറ്റിന് താഴെ.
 
Baby girl born with four arms and legs; with the help of  Bollywood actor Sonu Sood  a two-and-a-half-year-old girl will come to normal life 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment