visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

New Inventions & Technology

Home / Defense/ New Inventions & Technology
7-storey complex built in 45 days, a landmark for DRDO
7-storey complex built in 45 days, a landmark for DRDOPhoto Credit : DRDO

ഏഴുനിലക്കെട്ടിടം 45 ദിവസംകൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകൊണ്ട് നിര്‍മിച്ച് ഡിആര്‍ഡിഓ

By - Siju Kuriyedam Sreekumar -- Thursday, March 17, 2022 , 08:30 PM

Input From ANI

ബെംഗളൂരു: ഏഴുനിലക്കെട്ടിടം 45 ദിവസംകൊണ്ട്  പണിത് റെക്കോര്‍ഡ് നേട്ടം സ്വന്തമായിക്കിയിരിക്കയാണ ഡി.ആര്‍.ഡി.ഒ.(ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍). പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഈ കെട്ടിടം വ്യാഴാഴ്ച രാജ്യത്തിന് സമര്‍പ്പിച്ചു. ഡി.ആര്‍.ഡി.ഒ ഫിഫ്ത്ത് ജനറേഷന്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന് വേണ്ടിയാണ് കെട്ടിടം നിര്‍മ്മിച്ചത്.
ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതിയില്‍ പങ്കാളികളായ എല്ലാവരെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. സാധാരണ നിലയില്‍ ഇത്തരമൊരു കെട്ടിടം പണിയാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നിരിക്കെ ഡി.ആര്‍.ഡി.ഒ ഒരു അത്ഭുതമാണ് സൃഷ്ടിച്ചതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

അഡ്വാന്‍സ്ഡ് മീഡിയം കോംപാക്ട് എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഈ കെട്ടിടത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷം നവംബര്‍ 22 നാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഫെബ്രുവരി 1 ന് പണി ആരംഭിച്ചു.

ഒരു ഏഴ് നില കെട്ടിടം 45 ദിവസം കൊണ്ട് പൂര്‍ണമമായും നിര്‍മ്മിച്ചത് രാജ്യത്തെ കെട്ടിടനിര്‍മ്മാണ മേഖലയില്‍ പുതു ചരിത്രമാണെന്ന് ഡി.ആര്‍.ഡി.ഒ പറഞ്ഞു.

Rajnath Singh inaugurates 7-storey complex built in 45 days, a landmark for DRDO


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    
 



LEAVE A REPLY

Security code:

COMMENTS

Be the first to comment