visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

News

Home / Defense/ News
Submarine
SubmarinePhoto Credit : Siju Kuriyedath Sreekumar

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മുങ്ങിക്കപ്പൽ ഐഎൻഎസ് വഗീര്‍ കമ്മീഷൻ ചെയ്തു , നാവിക സേനക്കു അഭിമാന നിമിഷം

By - Siju Kuriyedath Sreekumar -- Monday, January 23, 2023 , 05:11 PM
മുംബൈ: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്തേകാൻ പുതിയൊരു മുങ്ങിക്കപ്പൽ കൂടി സേനയുടെ ഭാഗമാക്കി നാവികസേന. സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമനായ ഐഎൻഎസ് വഗീറിനെയാണ് കമ്മീഷൻ ചെയ്തത്. ചടങ്ങുകൾ മുംബൈയിലെ നേവി ആസ്ഥാനത്ത് നടന്നു.

ചൈനയുടെ ഭീഷണിയടക്കം നിലനിൽക്കെയാണ് കടലിലെ പ്രതിരോധത്തെ കരുത്തുറ്റതാക്കാൻ ഇന്ത്യൻ നാവിക സേനയുടെ ആവനാഴിയിൽ പുതിയൊരു അസ്ത്രം കൂടി. ഐഎൻഎസ് വഗീർ എന്നത് സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമത്തേതാണ്. സമുദ്രത്തിലെ ഇരപിടിയിൽ സ്രാവാണ് വഗീർ. പ്രൊജക്ട് 15ൻറെ ഭാഗമായി ഇതടക്കം ആറ് മുങ്ങികപ്പലുകളാണ്നാ നാവിക സേനയിലേക്ക് എത്തുക. ഏതാണ്ട് പൂർണമായും മുംബൈയിലെ ഡോക്യാർഡിൽ ഫ്രഞ്ച് കമ്പനിയായ ഡി.സി.എൻ.എസിൻറെ സഹകരണത്തോടെയാണ് നിർമ്മാണം.

സ്‌കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളുടെ ഏറ്റവും വലിയ ശക്തിയായി കണക്കാക്കുന്നത് ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം എന്നിവ ഒരുപോലെ നടത്താനുള്ള ശേഷിയാണ് . ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ എന്നിവ മൈനുകൾ ഉപയോഗിച്ച് തകർക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. ഈ ശ്രേണിയിലെ ആറ് കപ്പലുകളിൽ ആദ്യത്തേതായ ഐഎൻഎസ് കൽവാരി 2018ലും രണ്ടാമത്തെ കപ്പൽ ഐഎൻഎസ് ഖണ്ഡേരി 2019ലും മൂന്നാമത്തെ കപ്പൽ ഐഎൻസ് കരഞ്ച് 2021ലും നാലാമൻ ഐഎൻഎസ് വേല കഴിഞ്ഞ വർഷവും സേനയുടെ ഭാഗമായി. അടുത്ത വർഷം ആറാമൻ ഐഎൻഎസ് വാഗ്ഷീറും നേവിയുടെ ഭാഗമാവും.

Submarine INS Vagir commissioned; Navy chief calls it lethal platform with formidable weapons, stealth tech 


 



LEAVE A REPLY

Security code:

COMMENTS

Be the first to comment