visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / Finance/ India
Shaktikanta Das
Shaktikanta Das

ആർബിഐ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചു ; വായ്‌പാ പലിശ ഉയരും; പുതുക്കിയ നിരക്കുകൾ നോക്കാം

By - Siju Kuriyedam Sreekumar -- Wednesday, May 04, 2022 , 03:35 PM
മുംബൈ: പണപ്പെരുപ്പ നിരക്ക് ഉയർന്ന് നിൽക്കുന്നത് പരിഗണിച്ച് റിപ്പോ നിരക്ക് 0.40 ശതമാനം വർദ്ധിപ്പിച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി. സെൻട്രൽ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി മേയ് രണ്ട് മുതൽ നാല് വരെ നടത്തിയ യോഗത്തിലാണ് തീരുമാനമായതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ആർ‌ബി‌ഐയുടെ റിപ്പോ നിരക്ക് 2020 മെയ് മുതൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതുവരെ 4 ശതമാനമായിരുന്നു റിപ്പോ നിരക്ക്.

പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ മോണിറ്ററി പോളിസി സമിതി അസാധാരണ യോഗം ചേരുകയായിരുന്നു. യോഗത്തിൽ പണനയ സമിതി ഐക്യകണ്ഠേന നിരക്ക് ഉയർത്താൻ അഭിപ്രായപ്പെടുകയായിരുന്നു. വിപണിയിലെ പണലഭ്യത കുറയ്ക്കുകയും ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുക്കിയ നിരക്കുകൾ ഉടനെ പ്രാബല്യത്തിൽ വരുമെന്ന് ഗവർണർ അറിയിച്ചു.


വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ഭൗമ – രാഷ്ട്രീയ സംഘർഷങ്ങൾ, ഉയർന്ന അസംസ്‌കൃത എണ്ണവില, ആഗോളതലത്തിൽ ചരക്കുകളുടെ ദൗർലഭ്യം എന്നിവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് വർദ്ധന. യോഗത്തിൽ പങ്കെടുത്തവരെല്ലാം തീരുമാനത്തെ പിന്തുണച്ച് വോട്ട് ചെയ്തു. 2020 മേയ് മുതൽ റിപ്പോ നിരക്ക് നാല് ശതമാനമായി തുടരുകയായിരുന്നു. ആർ ബി ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി പണപ്പെരുപ്പ നിരക്ക് തുടരുന്നത്. റിപ്പോ നിരക്ക് വർദ്ധിപ്പിച്ച സാഹചര്യത്തിൽ വായ്പ പലിശ നിരക്കും ഉയരും.

RBI hikes repo rate with immediate effect

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment