visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Tax

Home / Finance/ Tax
Fuel Price down
Fuel Price downPhoto Credit : Siju Kuriyedam Sreekumar

ഇന്ധന നികുതി ഇളവ് പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും

By - Siju Kuriyedam Sreekumar -- Thursday, November 04, 2021 , 07:15 PM
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാറിന് പിന്നാലെ വിവിധ സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറച്ചു. ഇന്ധനനികുതി കുറച്ചുകൊണ്ടുള്ള കേന്ദ്രതീരുമാനത്തിന് പിന്നാലെ വിലകുറയ്ക്കല്‍ പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും. ഉത്തര്‍പ്രദേശ്, അസ്സം, ത്രിപുര, കര്‍ണാടക, മണിപുര്‍, ഗോവ, ത്രിപുര, ഗുജറാത്ത്, സിക്കിം, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. 

ഉത്തര്‍പ്രദേശ്, ഹരിയാന  സംസ്ഥാനങ്ങള്‍ 12 രൂപ വീതവും ഉത്തരാഖണ്ഡ് രണ്ട് രൂപയും ബാക്കി സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവുമാണ് നികുതിയില്‍ കുറച്ചത്. അതേസമയം ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് ഇതുവരെ വിലകുറവ് പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ഇന്ധനവിലയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. 

പ്രതിപക്ഷം ഭരിക്കുന്ന ഡല്‍ഹി, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തമിഴ്‌നാട്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതുവരെ ഇന്ധനനികുതി കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വില കുറയ്‌ക്കേണ്ടതില്ലെന്നാണ് ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിന്റേയും നിലപാട്. അതേസമയം ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ ആന്തരികഫലമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇന്ധനികുതി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

ഇന്ധനനികുതി കുറച്ചതായി ബുധനാഴ്ച രാത്രിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. കേന്ദ്രപ്രഖ്യാപനത്തിനെതിരേ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 

ഉത്തർപ്രദേശ് 
പെട്രോൾ: 12രൂപ കുറച്ചു 
ഡീസൽ: 12രൂപ കുറച്ചു

ഹരിയാന
പെട്രോൾ: 12രൂപ കുറച്ചു 
ഡീസൽ: 12രൂപ കുറച്ചു

ഗുജറാത്ത്‌
പെട്രോൾ: 7രൂപ കുറച്ചു 
ഡീസൽ: 7രൂപ കുറച്ചു

മണിപൂർ
പെട്രോൾ: 7രൂപ കുറച്ചു 
ഡീസൽ: 7രൂപ കുറച്ചു

സിക്കിം
പെട്രോൾ: 7രൂപ കുറച്ചു 
ഡീസൽ: 7രൂപ കുറച്ചു

ത്രിപുര
പെട്രോൾ: 7രൂപ കുറച്ചു 
ഡീസൽ: 7രൂപ കുറച്ചു

ഗോവ
പെട്രോൾ: 7രൂപ കുറച്ചു 
ഡീസൽ: 7രൂപ കുറച്ചു

അസം
പെട്രോൾ: 7രൂപ കുറച്ചു 
ഡീസൽ: 7രൂപ കുറച്ചു

കർണാടക
പെട്രോൾ: 7രൂപ കുറച്ചു 
ഡീസൽ: 7രൂപ കുറച്ചു

ഉത്തരഖണ്ഡ്
പെട്രോൾ: 2രൂപ കുറച്ചു 
ഡീസൽ: 2രൂപ കുറച്ചു
 



LEAVE A REPLY

Security code:

COMMENTS

Be the first to comment