visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Tax

Home / Finance/ Tax
Time to file income tax return till 31st of this month
Time to file income tax return till 31st of this monthPhoto Credit : Siju Kuriyedam Sreekumar

ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ സമയം ഈ മാസം 31 വരെ എന്നത് നീട്ടില്ല എന്ന് ആവർത്തിച്ച് വകുപ്പ് ;താമസിച്ചാൽ കാത്തിരിക്കുന്നത് എട്ടിന്റെ പണി

By - Siju Kuriyedam Sreekumar -- Tuesday, July 26, 2022 , 10:09 AM
ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലാവധി ഈ മാസം 31 വരെ. റിട്ടേൺ സമർപ്പിക്കുന്നതിനുള്ല തീയതി നീട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതിന് ശേഷം റിട്ടേൺ സമർപ്പിക്കുന്നവർ കാരണം ബോധിപ്പിക്കുന്നതിനൊപ്പം പിഴയും നൽകേണ്ടി വരും. കൂടുതൽ കാലതാമസം കൂടാതെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതാണ് ഉചിതമെന്ന് സാമ്പത്തിക രം​ഗത്തെ വിദ​ഗ്ധരും ചൂണ്ടിക്കാട്ടുന്നു.

പിഴ കൂടാതെ റിട്ടേൺ സമർപ്പിക്കാനുള്ള സമയം ജൂലൈ 31 ന് അവസാനിക്കുമെന്ന് റവന്യു വകുപ്പ് സെക്രട്ടറി തരുൺ ബജാജ് വ്യക്തമാക്കി. ജൂലൈ 31 ന് റിട്ടേൺ സമർപ്പിച്ചില്ലെങ്കിലും ഡിസംബർ 31 ന് മുൻപ് റിട്ടേൺ സമർപ്പിക്കാൻ സമയമുണ്ട്. എന്നാൽ റിട്ടേൺ വൈകി സമർപ്പിച്ചാൽ ഇൻകം ടാക്സ് വകുപ്പ് 10000 രൂപ പിഴ ചുമത്തും. വൈകി റിട്ടേൺ സമർപ്പിക്കുന്നതിന് വ്യക്തമായ കാരണവും ബോധിപ്പിക്കേണ്ടി വരും.

ജൂലൈ 20 വരെ ഇതിനോടകം 2.3 കോടി ആദായ നികുതി റിട്ടേൺ അപേക്ഷകളാണ് കേന്ദ്ര സർക്കാരിന് ലഭിച്ചിട്ടുള്ളത്. കാലാവധി നീട്ടുന്നത് ഒരു പതിവായതിനാൽ ജനം, ഇനിയും സമയം അനുവദിക്കുമെന്ന വിലയിരുത്തലിലാണ്. അതുകൊണ്ടാണ് റിട്ടേൺ അപേക്ഷകൾ കുറവെന്നും തരുൺ ബജാജ് പറഞ്ഞു. ഇപ്പോൾ ദിവസം 15 ലക്ഷം മുതൽ 18 ലക്ഷം വരെയാണ് ആദായ നികുതി വകുപ്പിന് റിട്ടേൺ അപേക്ഷകൾ ലഭിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് 25 ലക്ഷം മുതൽ 30 ലക്ഷം വരെയാകുമെന്ന് റവന്യൂ സെക്രട്ടറി കരുതുന്നു.

അതേസമയം ആദായ നികുതി റിട്ടേൺ നൽകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 31 ആണ്. അവസാന തിയതിക്കകം ആദായനികുതി റിട്ടേൺ (ഫയൽ ചെയ്തില്ലെങ്കിൽ പിന്നീട് പിഴ സഹിതം മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. ജൂലൈ 31 ലേക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. നാളെയാകാം എന്ന് കരുതി മാറ്റിവെച്ച്‌ അവസാന തിയതി വരെ അടയ്ക്കാതെ നിൽക്കുകയാണെങ്കിൽ, അറിയേണ്ട പ്രധാന കാര്യം അവസാന തിയതി ഞായറാഴ്ച ആണ് എന്നുള്ളതാണ്. ബാങ്ക് അവധി ആണെങ്കിലും കുഴപ്പമില്ലല്ലോ ഓൺലൈൻ വഴി പണം അടയ്ക്കാമല്ലോ എന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ആദായനികുതി പോർട്ടലിൽ കഴിഞ്ഞ ദിവസം ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ബാങ്ക് അവധിയായതിനാൽ നെറ്റ് ബാങ്കിംഗ്, പ്രവൃത്തി ദിവസങ്ങളിൽ പ്രവർത്തിക്കുന്നതുപോലെ സുഗമമായി പ്രവർത്തിക്കില്ല. അങ്ങനെ വരുമ്ബോൾ അവസാന ദിവസം വരെ കാത്തിരിക്കുന്നവർക്ക് പണി കിട്ടും. ഇനി വൈകി ഫയൽ ചെയ്താലും പ്രശനങ്ങളുണ്ട്. ജൂലൈ 31-ന് ശേഷം നിങ്ങൾ നികുതി അടയ്ക്കുകയാണെങ്കിൽ, പ്രതിമാസം 1% പ്രത്യേക പിഴപ്പലിശ ഉണ്ടായിരിക്കും. അതിനാൽ, കൂടുതൽ കാലതാമസം കൂടാതെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതാണ് ഉചിതം.

Time to file income tax return till 31st of this month
 



LEAVE A REPLY

Security code:

COMMENTS

Be the first to comment