visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / Health/ India
Kerala Covid Test
Kerala Covid TestPhoto Credit : Siju Kuriyedam Sreekumar

ആര്‍.ടി.പി.സി.ആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ; കോവിഡ് പരിശോധനകള്‍ക്ക് നിരക്ക് കുറച്ചു

By - Siju Kuriyedam Sreekumar -- Wednesday, February 09, 2022 , 07:47 PM

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍ വന്നു.എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 
Kerala government reduces covid test rates
Kerala government reduces covid test ratesPhoto Credit : Siju Kuriyedam Sreekumar

പി.പി.ഇ കിറ്റ് ഒരു യൂണിറ്റിന് എക്സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്സ്.എല്‍, ഡബിള്‍ എക്സ്.എല്‍ സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മാസ്ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്സ്‌പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയാണ് മുമ്പ് നിശ്ചയിച്ച നിരക്ക്.

Visum Expresso ന്യൂസ് വാട്സാപ്പ് ഗ്രൂപ്പ് ജോയിൻ ചെയ്യാൻ    ക്ലിക് ചെയ്യു   https://chat.whatsapp.com/JPiW3vuGaSu2jfmIxliyJT
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.   https://twitter.com/VisumExpresso  

Kerala state has reduced rates for Covid inspections and security  equipment 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment