visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

India

Home / Health/ India
Nurse Hiring

കേരളത്തിലെ നഴ്സുമാർ വളരെ ആകാംക്ഷയോടെ അതിലേറെ ആവേശത്തോടെ കാത്തിരുന്ന ഒരു സന്തോഷവാർത്ത

By - Siju Kuriyedam Sreekumar -- Saturday, February 26, 2022 , 05:40 PM

കേരളത്തിലെ നഴ്സുമാർ വളരെ ആകാംക്ഷയോടെ അതിലേറെ ആവേശത്തോടെ കാത്തിരുന്ന ഒരു സന്തോഷവാർത്തയാണ്  ഇവിടെ ഞാൻ നിങ്ങളെ അറിയിക്കുന്നത്.

കാത്തിരിപ്പിന് വിരാമം. നോർക്ക നടത്തുന്ന സെക്കന്റ്‌ ഫേസ് ജർമൻ നഴ്സിംഗ് റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു.   നിരവധി ഒഴിവുകളുണ്ട്.  അപേക്ഷിക്കാൻ ജർമൻ ലാംഗ്വേജ് ടെസ്റ്റ്‌ ആവശ്യമില്ല.  ( സെലക്ഷൻ കിട്ടുന്നവർക്ക് സൗജന്യമായി ജർമൻ ലാംഗ്വേജ് പരിശീലനം നൽകുന്നതാണ് )

GNM മാത്രം ഉള്ളവർക്കും പുരുഷനഴ്സുമാർക്കും അപേക്ഷിക്കാം എന്നതാണ് ഇതിലെ ഏറ്റവും വലിയ ആകർഷണീയഘടകം. റിക്രൂട്ട്മെന്റ് 100% സൗജന്യം. ജർമൻ ഭാഷാപരിശീലനവും സൗജന്യം.

എല്ലാവരും നിർബന്ധമായും ഇത്‌ നിങ്ങളുടെ കൂട്ടുകാർക്കായി  മാക്സിമം ഷെയർ ചെയ്യണം എന്നുണർത്തുന്നു. കാരണം ഇത്തരം അവസരങ്ങൾ വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്നതാണ്.

നിങ്ങളുടെ ഇതുവരെയുള്ള  നഴ്സിംഗ് ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു സർക്കാർ ഏജൻസി ജർമനിയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നതായി കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ? ഇല്ലല്ലോ...

അതുകൊണ്ട് തന്നെ ഇത്തരം അവസരങ്ങൾ ലഭിക്കുന്ന സമയത്ത് മാക്സിമം ഉപയോഗപ്പെടുത്തണം. നിങ്ങൾ കാത്തിരുന്ന നോർക്കയുടെ സെക്കന്റ്‌ ഫേസ് ജർമൻ റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു. നമ്മൾ മുൻപ് അറിയിച്ചിരുന്നത് പോലെ രണ്ടാംഘട്ടത്തിൽ ജർമൻ ലാംഗ്വേജ് പരീക്ഷകൾ പാസ്സാക്കാത്തവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമൻ ലാംഗ്വേജ് പഠനം ഉൾപ്പെടെ എല്ലാം സൗജന്യമാണ്.നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും തമ്മിൽ ഒപ്പ് വച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമാണ് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്.

GNM അല്ലെങ്കിൽ BSc നഴ്സിംഗ് പാസ്സായ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള സ്ത്രീ പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 45 വയസ്സാണ് ഉയർന്ന പ്രായപരിധി.  നോർക്കയുടെ വെബ്സൈറ്റ് വഴി അപേക്ഷ നൽകാവുന്നതാണ്. വെബ്സൈറ്റ് വിലാസം കമന്റ്‌ ആയി കൊടുത്തിട്ടുണ്ട്.അപേക്ഷ നൽകേണ്ട അവസാനതീയതി 2022 മാർച്ച്‌ 10 ആണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. 

നിലവില്‍ ജോലി ചെയ്യുന്ന മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍, ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍ / നഴ്‌സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍, തീവ്ര പരിചരണം / ജറിയാട്രിക്‌സ് / കാര്‍ഡിയോളജി / ജനറല്‍ വാര്‍ഡ്/ സര്‍ജിക്കല്‍ - മെഡിക്കല്‍ വാര്‍ഡ് / നിയോനാറ്റോളജി / ന്യൂറോളജി / ഓര്‍ത്തോപീഡിക്‌സും അനുബന്ധ മേഖലകളും / ഓപ്പറേഷന്‍ തീയറ്റര്‍ / സൈക്യാട്രി എന്നീ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. 

 തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാട്ടില്‍ തന്നെ ജര്‍മന്‍ ഭാഷയില്‍ എ1/ എ2 / ബി1 ലെവല്‍ പരിശീലനം  നല്‍കും.  എ2  ലെവലും ബി1 ലെവലും ആദ്യ ശ്രമത്തില്‍ വിജയിക്കുന്നവര്‍ക്ക് 250 യൂറോ വീതം ബോണസ്സും ലഭിക്കും. ശേഷം ജര്‍മ്മനിയിലെ ആരോഗ്യമേഖലയില്‍ പ്രാക്റ്റിക്കൽ നഴ്‌സ്‌ ആയി ജോലിയില്‍ പ്രവേശിക്കാം.

 ജര്‍മനിയില്‍ എത്തിയ ശേഷം തൊഴില്‍ദാതാവിന്റെ സഹായത്തോടെ ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ പരിശീലനത്തിന്  അവസരം ലഭിക്കും.
 ബി 2 ലെവല്‍ വിജയിച്ച് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് രജിസ്റ്റേഡ് നഴ്‌സായിനിയമനം ലഭിക്കും. രജിസ്റ്റേഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യൂറോയും പിന്നീട്  ഓവര്‍ടൈം അലവന്‍സുകള്‍ക്ക് പുറമെ 2800 യൂറോയുമാണ്  ശമ്പളം.

     ഈ പദ്ധതിയിലേക്ക് മുമ്പ് അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-3939 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഇമെയില്‍ triplewin.norka@kerala.gov.in. ധാരാളം ഒഴിവുകളുണ്ട്. പോസ്റ്റ്‌ കാണുന്ന ഓരോരുത്തരും മടി കാണിക്കാതെ ഈ പോസ്റ്റ്‌ ഒന്ന് ഷെയർ ചെയ്യണം. മാക്സിമം പേരിലേക്ക് ഇത്‌ എത്തണം.

 അവസാനതീയതിയായ മാർച്ച്‌ 10 ന് മുൻപായി മാക്സിമം പേർക്ക് അപേക്ഷിക്കാൻ കഴിയണം. അതിനായി ദയവായി മടിക്കാതെ മറക്കാതെ എല്ലാ കൂട്ടുകാരും ഇതൊന്ന് ഷെയർ ചെയ്യണം. നിങ്ങൾക്ക് ആവശ്യമില്ലെങ്കിലും ആർക്കെങ്കിലുമൊക്കെ  ഇത്‌ ഉപകാരപ്പെടട്ടെ..


Thiruvananthapuram: Qualified nurses who wish to work abroad may apply now for the Triple Win programme sponsored jointly by the state-run overseas recruitment agency NORKA Roots and the Federal Employment Agency (Bundesagentur für Arbeit or BA) of the German Government. Nursing graduates or diploma holders, who have an experience of at least a year, may submit applications.

Selected candidates would be trained in German language (up to B1 level) and recruited. Male and female candidates who are not above 45 years can apply for this programme. Language training and recruitment are totally free of cost.

Preference would be given to those who are already working and has an experience of over 3 years, those who are fluent in German language, experienced home care/nursing professionals and those who are experienced in intensive care/geriatric/cardiology/general ward/surgical–medical ward/neonatology/orthopedics and related areas/operation theatre/psychiatry departments.

Interested candidates should apply at www.norkaroots.org within 10 March. Those who have applied earlier need not apply again. Call toll-free number 1800–425–3939 for more information. Email: triplewin.norka@kerala.gov.in.

The German recruitment project named Triple Win is the first government-level migration project of the European giant.

Hundreds of new vacancies for nurses are expected in Germany in the coming years. Meanwhile, more than 8,500 nursing graduates qualify every year in Kerala. Usually, those who have passed a B2 level qualification in German language is recruited. However, the candidates require only the B1 level qualification if they are recruited by the NORKA. They could acquire the B2 qualification within a year of reaching Germany.

The interview would be held in Kerala. The selected candidates would get a chance to undergo free training in German at the various German cultural centers. The certificate attestation and legalization processes would begin during the training period itself.

Candidates passing the B1 and B2 levels in German language would be awarded an incentive of 250 euro. The visa processes would begin as soon as they complete the B1 level. Meanwhile, the employer in Germany would provide the B2 level training and coaching for the licensing exam that the candidate has to take in Germany.

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു



LEAVE A REPLY

Security code:

COMMENTS

Be the first to comment