visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Accident

Home / News/ Accident
Nepal aircraft crash 4 missing Indian nationals, all from a family, belong to Odisha
Nepal aircraft crash 4 missing Indian nationals, all from a family, belong to OdishaPhoto Credit : SMP

നേപ്പാൾ വിമാനാപകടത്തിൽ കാണാതായ 4 ഇന്ത്യൻ പൗരന്മാർ എല്ലാവരും ഒഡീഷയിലെ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്; വിമാനവിശിഷ്ടങ്ങൾ കണ്ടിടത്തേക്ക് സൈന്യം നീങ്ങുന്നു

By - Siju Kuriyedam Sreekumar -- Sunday, May 29, 2022 , 06:58 PM
With input from local People

ന്യൂഡൽഹി: നേപ്പാളിൽ കാണാതായ വിമാനം തകർന്ന് വീണെന്ന് സ്ഥിരീകരണം. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായി ഗ്രാമീണരാണ് അറിയിച്ചത്. ഈ സ്ഥലാത്തേക്ക് സൈന്യം നീങ്ങുകയാണ്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് സൂചന. മൂന്ന് അംഗ നേപ്പാളി ക്രൂവിന് പുറമെ നാല് ഇന്ത്യൻ പൗരന്മാരും രണ്ട് ജർമ്മനികളും 13 നേപ്പാളി യാത്രക്കാരും ഉണ്ടെന്ന് എയർലൈൻസ് വക്താവ് സുദർശൻ ബർതൗള പറഞ്ഞു. കാണാതായ 4 ഇന്ത്യൻ പൗരന്മാർ എല്ലാവരും ഒഡീഷയിലെ ഒരു കുടുംബത്തിൽ  നിന്നുള്ളവരാണ് . 

വിമാനക്കമ്പനി യാത്രക്കാരുടെ പട്ടിക പുറത്തിറക്കിയത്തിൽ നിന്ന് തിരിച്ചറിഞ്ഞത്  അശോക് കുമാർ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നിങ്ങനെ നാല് ഇന്ത്യക്കാറായിരുന്നു അപകടത്തിൽ പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത്   . ഒഡീഷയിൽ നിന്നുള്ള കുടുംബത്തിൽ പെട്ടവരെല്ലാം അവധിക്ക് നേപ്പാളിലേക്ക് പോയവരാണ്.

ക്യാപ്റ്റൻ പ്രഭാകർ പ്രസാദ് ഗിമിറെയെ  കൂടാതെ  ഉത്സവ് പൊഖ്രെൽ കോ-പൈലറ്റും കിസ്മി ഥാപ്പ എയർഹോസ്റ്റസുമാണ് വിമാനത്തിലെ മൂന്നംഗ ക്രൂ, പൊഖാറ എയർപോർട്ട് ഇൻഫർമേഷൻ ഓഫീസർ ദേവ് രാജ് അധികാരിയെ ഉദ്ധരിച്ച് മൈ റിപ്പബ്ലിക്ക പത്രം റിപ്പോർട്ട് ചെയ്തു.

നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് അപകാടത്തത്തിൽപെട്ടത്. ഞായറാഴ്ച രാവിലെ 9.55 ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഇരുപത്തിരണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നേപ്പാൾ നഗരമായ പൊഖാരയിൽ നിന്ന് ജോംസോമിലേക്ക് പോകുന്നതിനിടെയാണ് വിമാനം അപ്രത്യക്ഷമായത്. സംഭവസ്ഥലത്തേയ്ക്ക് സെെന്യം നീങ്ങുന്നുവെന്ന് സെെനിക വക്താവ് പറഞ്ഞു.

മുസ്താങ് ജില്ലയിലെ ജോംസോമിന് മുകളിലുള്ള ആകാശപാതയിൽ വിമാനം എത്തിയിരുന്നു. തുടർന്ന് വിമാനം ധൗലഗിരി പർവതത്തിലേക്ക് വഴിതിരിച്ചുവിട്ടു, അതിനുശേഷം വിമാനവും കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് ചീഫ് ഡിസ്ട്രിക് ഓഫീസർ നേത്ര പ്രസാദ് ശർമ്മ നേരത്തെ പറഞ്ഞിരുന്നു.

പത്തൊൻപത് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. താരാ എയർലൈൻസിന്റെ 9 NAET ഇരട്ട എഞ്ചിൻ വിമാനമാണിത്. പ്രഭാകർ പ്രസാദ് ഗിമിരെയായിരുന്നു വിമാനത്തിന്റെ പൈലറ്റ്. യാത്രക്കാരിൽ നാല് ഇന്ത്യക്കാരുമുണ്ടായിരുന്നു.

Airplane accident in Nepal  4 missing Indian nationals, all from a family, belong to Odisha

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment