visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Asia

Home / News/ Asia
women suicide Bomb attack in karachi pakistan
women suicide Bomb attack in karachi pakistanPhoto Credit : Screengrab from University of Karachi CCTV

കറാച്ചിയിൽ പൊട്ടിത്തെറിച്ച ഷാരി ബലോച് സംഘടനയിലെ ആദ്യ വനിതാ ചാവേർ; സ്‌ഫോടനം സ്വതന്ത്ര ബലൂചിസ്ഥാന് വേണ്ടി; മൂന്ന് ചൈനീസ് പൗരന്മാരടക്കം നാല് പേരാണ് കൊല്ലപ്പെട്ടത്; വീഡിയോ കണ്ട് നടുങ്ങി ജനം

By - Siju Kuriyedam Sreekumar -- Wednesday, April 27, 2022 , 06:15 AM
Input from Pakistani Social Activist Shehroz

കറാച്ചി: പാകിസ്താനിലെ കറാച്ചി സർവകലാശാലയിൽ നടന്ന ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംഘടന രംഗത്ത്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രസ്താവനയിലൂടെ അറിയിച്ചത്. സ്വതന്ത്ര ബലൂചിസ്ഥാന് വേണ്ടി വാദിക്കുന്ന സായുധ സംഘടനയാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി.

സംഘടനയിലെ സ്ത്രീ ചാവേറായ ഷാരി ബലോച് (ബ്രാംഷ്) ആണ് പൊട്ടിത്തെറിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഘടനയിലെ ആദ്യത്തെ വനിതാ ചാവേറാണ് ഇവരെന്നും റിപ്പോർട്ടിൽ പറയുന്നു. ബലൂച് പ്രതിരോധത്തിന്റെ പുതിയ അധ്യായമാണ് ആരംഭിക്കുന്നതെന്നും സംഘടന പറയുന്നു. സർവകലാശാലയിലെ ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. 2021ലും ചൈനീസ് പൗരന്മാർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.

ചാവേർ ആക്രമണത്തിൽ മൂന്ന് ചൈനീസ് പൗരന്മാരടക്കം നാല് പേരാണ് കൊല്ലപ്പെട്ടത്. കറാച്ചി സർവകലാശാലയിൽ ചൈനീസ് ഭാഷ പഠിപ്പിക്കാനായി ചൈന സ്ഥാപിച്ച കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് ഡയറക്ടർ അടക്കം മൂന്ന് ചൈനീസ് പൗരന്മാരും പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് സർവകലാശാല വക്താവ് പറഞ്ഞു. മറ്റ് രണ്ട് ചൈനീസ് പൗരന്മർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശം ഒഴിപ്പിച്ചു.

എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഒരു സ്ത്രീ നടന്ന് വരികയും ഒരു കാർ വളവ് തിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ, സ്ത്രീ ചാവേർ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
 women suicide momb attack in karachi pakistan 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment