visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Asia

Home / News/ Asia
M M Akbar
M M AkbarPhoto Credit : SMP

പ്രവാചകനെയും പത്നിമാരെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വ്യാഖ്യാന ശൈലികളിൽ നിന്നും പിന്മാറണമെന്ന് എം.എം. അക്ബർ

By - Siju Kuriyedam Sreekumar -- Sunday, June 12, 2022 , 02:49 PM
ദോഹ: ഇസ്ലാം എന്ന പവിത്രമതത്തെ സമൂഹത്തിനുമുന്നിൽ താറടിച്ചുകാണിക്കുക എന്ന ദുരുദ്ദേശ്യത്തിൽനിന്നും പ്രവാചകന്മാരെയും അവരുടെ പത്നിമാരെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വ്യാഖ്യാന ശൈലികളിൽനിന്നും പിന്മാറണമെന്നും എം.എം. അക്ബർ. നിച്ച് ഓഫ് ട്രൂത്ത് ഖത്തർ ചാപ്റ്റർ ‘നബി വിവാഹങ്ങൾ എന്നും മാതൃകാപരമാണ്’എന്ന വിഷയത്തിൽ സംഘടിപ്പിച്ച തുറന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ നൂറ്റാണ്ടുകളിലെ ചരിത്രപുരുഷന്മാർ വിവാഹം കഴിച്ച സ്ത്രീകളുടെ പ്രായം പരിശോധിച്ചാൽ നബി വിവാഹപ്രായ വിവാദം അനാവശ്യമാണെന്നു ബോധ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നബിയുടെ ആദ്യ വിവാഹം തങ്ങളുടെ പ്രായത്തെക്കാൾ ഇരട്ടി പ്രായമുള്ള സ്ത്രീയുമായിട്ടായിരുന്നു എന്നത് വിമർശകർ കണ്ടില്ലെന്നു നടിക്കുന്നു. ശേഷം നടന്ന വിവാഹങ്ങൾ മുഴുവൻ പരിശോധിക്കണമെന്നും ഓരോ വിവാഹത്തിന്റെയും പശ്ചാത്തലം എന്തായിരുന്നുവെന്നു പഠിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുനീർ മങ്കട അധ്യക്ഷത വഹിച്ചു. നജീബ് അബൂബക്കർ മോഡറേറ്ററായി. മുഹമ്മദ് മിസ്ബാഹ്, ഖല്ലാദ് ഇസ്മായിൽ സംസാരിച്ചു.


M M Akbar urges people to stay away from misleading interpretations of the Prophet and his wives.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment