visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Asia

Home / News/ Asia
Nourah bint Saeed Al-Qahtani
Nourah bint Saeed Al-QahtaniPhoto Credit : Twitter

സൗദിയിൽ സാമൂഹ്യ മാധ്യമത്തിൽ പോ​സ്റ്റിട്ട യുവതിക്ക് 45 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി;ഒരുമാസത്തിനിടെ രണ്ടാമത്തെ സംഭവം ,സ്ത്രീ സ്വാതന്ത്രം ഉണ്ട് എന്ന് പറയുമ്പോഴും അടിച്ചമർത്തപ്പെടലുകൾ തുടർക്കഥ ആകുന്നു

By - Siju Kuriyedam Sreekumar -- Wednesday, August 31, 2022 , 04:50 PM
സാമൂഹ്യ മാധ്യമങ്ങളിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റ് ചെയ്ത കേസിൽ യുവതിക്ക് 45 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. നൗറ ബിന്ദ് സഈദ് അൽ ഖഹ്തനി എന്ന യുവതിക്കാണ് ശിക്ഷ വിധിച്ചത്. സൈബർ കുറ്റകൃത്യങ്ങളും തീവ്രവാദവും തടയുന്നതിനുള്ള നിയമങ്ങൾ പ്രകാരമാണ് യുവതിയെ ശിക്ഷിച്ചിരിക്കുന്നത്.
നൗറ സമൂഹത്തിന്റെ ഐക്യം തകർക്കുന്ന തരത്തിൽ പ്രവർത്തിച്ചെന്ന് കോടതി നിരീക്ഷിച്ചു. നൗറ എന്താണ് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതെന്നോ എവിടെയാണ് വിചാരണ നടന്നതെന്നോ വ്യക്തമായിട്ടില്ലെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. 2012 ജൂലൈ 4നാണ് നൗറയെ അറസ്റ്റ് ചെയ്തത്.

ഒരുമാസത്തിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ തടവ് ശിക്ഷയാണ് സൗദി കോടതി വിധിക്കുന്നത്. നേരത്തെ സൽമാൻ അൽ ഷെഹീബ് എന്ന മെഡിക്കൽ വിദ്യാർത്ഥിക്കും 34 വർഷത്തെ ശിക്ഷ വിധിച്ചിരുന്നു.ഗവേഷണ (phD) വിദ്യാർത്ഥിനിയ്ക്ക് 34 വര്‍ഷം തടവ് ശിക്ഷ വിധിച്ച് സൗദി ഭരണകൂടം. യുകെയിലെ (UK) ലീഡ്സ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സൗദി സ്വദേശിനിയായ സല്‍മ അല്‍-ഷെഹാബിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 34 കാരിയായ സൽമ വിമത ട്വിറ്റര്‍  അക്കൗണ്ടുകള്‍ ഫോളോ ചെയ്യുകയും അവരുടെ പോസ്റ്റുകള്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ശിക്ഷാ നടപടി.
സൗദിയിലെ വീട്ടില്‍ അവധിക്കെത്തിയപ്പോഴാണ് സല്‍മ അറസ്റ്റിലായത്. ' സമൂഹത്തിൽ അശാന്തി സൃഷ്ടിക്കുക, ദേശീയ സുരക്ഷ തകർക്കാൻ ശ്രമിക്കുക' എന്നിവയ്ക്കായി ഇന്റര്‍നെറ്റ് ഉപയോഗിച്ചു എന്നതാണ് സൽമയ്ക്കെതിരായ കുറ്റം. ആദ്യം സല്‍മയ്ക്ക് മൂന്ന് വര്‍ഷത്തെ തടവായിരുന്നു വിധിച്ചിരുന്നത്. എന്നാല്‍, പിന്നീടത് 34 വര്‍ഷമായി ഉയര്‍ത്തുകയായിരുന്നു. 34 വര്‍ഷം സല്‍മയ്ക്ക് യാത്രാവിലക്കും ഉണ്ട്.

സല്‍മയുടെ അറസ്റ്റ് രാജ്യത്തും ലോകത്തെമ്പാടുമുള്ള അവകാശ പ്രവര്‍ത്തകരില്‍ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സൗദി കിരീടവകാശി വിമതരെ ഒതുക്കാന്‍ എങ്ങനെയാണ് തന്റെ അധികാരം ഉപയോഗിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സല്‍മയുടെ കേസ്.

ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ ബയോയില്‍ ദന്ത ഡോക്ടര്‍, മെഡിക്കല്‍ അധ്യാപിക, ലീഡ്‌സ് സര്‍വ്വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി, പ്രിൻസസ് നൗറ ബിന്‍ത് അബ്ദുല്‍ റഹ്‌മാന്‍ സര്‍വ്വകലാശാലയിലെ അധ്യാപിക, നോഹയുടെയും ആദത്തിന്റെയും അമ്മ. എന്നിങ്ങനെയാണ് സല്‍മ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.

അനീതിയോട് സന്ധി ചെയ്യാത്ത ആളാണ് സല്‍മയെന്ന് അവരുമായി അടുപ്പമുള്ളവര്‍ അഭിപ്രായപ്പെട്ടു. സൗദിയിലെ പ്രമുഖ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റായ ലൗജൈന്‍ അല്‍-ഹത്ലൂലിന് സല്‍മ പിന്തുണ അറിയിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി.

ജയിലിനുള്ളില്‍ സല്‍മയ്ക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായതായി സംശയമുണ്ട്. തന്റെ അവസ്ഥയെക്കുറിച്ച് ജഡ്ജിമാരോട് പറയാനും സല്‍മയെ അനുവദിച്ചിരുന്നില്ല.

ട്വിറ്ററുമായുള്ള സൗദിയുടെ ബന്ധം

ജമാല്‍ ഖഷോഗിയുടെ മരണമാണ് ഇത്തരത്തിലുള്ള മറ്റ് കേസുകളും ചര്‍ച്ചയാകാന്‍ കാരണമായത്. എന്നാല്‍ അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി സന്ദര്‍ശിച്ചിരുന്നു. സല്‍മയുടെ അറസ്റ്റിന് പിന്നാലെ ട്വിറ്ററില്‍ സൗദി സോവറിന്‍ ഫണ്ടിനുള്ള പരോക്ഷ ഓഹരിയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് ട്വിറ്ററില്‍ ഒരു ഓഹരിയുണ്ട്. സൗദിയിലെ രാജകുമാരനായ അല്‍വലീദ് ബിന്‍ തലാലിന്റെ ഉടമസ്ഥതയിലുള്ള കിംഗ്ഡം ഹോള്‍ഡിംഗ്‌സ് വഴിയാണ് ഈ ഓഹരി നിയന്ത്രിക്കുന്നത്. കിംഗ്ഡം ഹോള്‍ഡിംഗ്‌സിന് ട്വിറ്ററില്‍ 5%ത്തിലധികം ഓഹരിയുണ്ട്. ഈ കമ്പനിയുടെ 17 ശതമാനം അടുത്തിടെ സൗദി കിരീടാവകാശി ചെയര്‍മാനായ പിഐഎഫിന് വിറ്റിരുന്നു.

അഴിമതി തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗദി രാജകുടുംബത്തിന്റെ ഭാഗം തന്നെയായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ അടക്കം 83 ദിവസം തടവിലാക്കിയിരുന്നു. ഇവരുടെ കമ്പനികള്‍ രാജകുടുംബം പിടിച്ചെടുത്തതിന് ശേഷമാണ് രാജകുമാരനെ പുറത്തു വിട്ടത്.

എന്നാല്‍, സൗദി ഭരണകൂടത്തെ വിമര്‍ശിക്കുന്ന അജ്ഞാത ഉപയോക്താക്കളെക്കുച്ചുള്ള വിവരങ്ങളോ ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് രാജകുമാരന്‍, ബദര്‍ അല്‍ അസാക്കര്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങളെക്കുറിച്ചോ ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭരണകൂടം മുന്‍കൈ എടുത്ത് നിരവധി അറസ്റ്റുകളും ഇതിനോടകം നടന്നിട്ടുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ എങ്ങനെയാണ് ലഭിച്ചതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

വിയോജിപ്പുകളെ അടിച്ചമർത്താനാണ് സൗദി ഭരണാധികാരികൾ ശ്രമിക്കുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. യാഥാസ്ഥിതിക ഇസ്ലാം നിയമങ്ങൾ നിലനിൽക്കുന്ന സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ്ങിനായുള്ള സ്വാതന്ത്ര്യം ഉൾപ്പെടെ ചെറിയ ഇളവുകൾ ലഭിച്ചത് ഈയിടയ്ക്കാണ്. സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്ന നിയമങ്ങൾ നടപ്പിലാക്കുമ്പോൾ, മറുവശത്ത് സാമൂഹ്യ മാധ്യമ ഇടപെടലിന്റെ പേരിൽ സ്ത്രീകളെ തടവിലാക്കുന്നത് ശരയില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. 

Saudi court sentences woman to 45 years in prison for social media use



LEAVE A REPLY

Security code:

COMMENTS

Be the first to comment