visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Bihar

Home / News/ Bihar
Patna's Youtuber Khan Sir
Patna's Youtuber Khan SirPhoto Credit : Siju Kuriyedam Sreekumar

റെയില്‍വേ റിക്രൂട്ട്‌മെന്റ് പ്രതിഷേധത്തിൽ ട്രെയിൻ അഗ്നിക്കിരയാക്കിയ സംഭവത്തിൽ യൂട്യൂബര്‍ ഖാന്‍ സാറിനെതിരേ പ്രേരണ കുറ്റത്തിന് കേസെടുത്ത് ബിഹാര്‍ പോലീസ്

By - Siju Kuriyedam Sreekumar -- Thursday, January 27, 2022 , 10:30 PM

പട്​ന: ബിഹാറില്‍ ഉണ്ടായ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട അക്രമങ്ങളേത്തുടര്‍ന്ന് യൂട്യൂബർ  ഖാന്‍ സാറിനെതിരേ കേസെടുത്ത് പോലീസ്. മത്സര പരീക്ഷകള്‍ക്ക് പരിശീലന ക്ലാസുകള്‍ നല്‍കുന്ന ഖാന്‍ സാറിനെതിരേ ആക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 

അക്രമത്തില്‍ പങ്കെടുത്തതിനേ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ നോണ്‍ ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ് (എന്‍ടിപിസി) പരീക്ഷ റദ്ദാക്കിയില്ലെങ്കില്‍ തെരുവില്‍ പ്രക്ഷോഭം നടത്താന്‍ പ്രേരിപ്പിക്കുന്ന ഖാന്‍ സാറിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനേ തുടര്‍ന്നാണ് പ്രതിഷേധത്തിനിറങ്ങിയതെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. 

അക്രമത്തില്‍ പങ്കുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ഖാന്‍ സര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിന് ഉത്തരവാദികള്‍ ആര്‍ആര്‍ബിയാണ്. ഇന്റര്‍മീഡിയറ്റ്, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ ഫലങ്ങള്‍ നല്‍കി. ഇത് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രയോജനപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം യൂടൂബറായ ഖാന്‍ സാര്‍ തന്റെ യഥാര്‍ത്ഥ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അമിത് സിംഗ് എന്നാണ് ഇയാളുടെ പേരെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടത്. അതല്ല, ഫൈസല്‍ ഖാന്‍ എന്നാണെന്നും ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശിയാണെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തുകയോ നമ്പര്‍ പങ്കിടുകയോ ചെയ്യരുതെന്ന് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടതായി ഇയാള്‍ പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്തു. 

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ ഉദ്യോഗാര്‍ഥികള്‍ ഗയ സ്റ്റേഷനില്‍ ഒരു പാസഞ്ചര്‍ ട്രെയ്ന്‍ അഗ്‌നിക്കിരയാക്കിയിരുന്നു. മറ്റു ട്രെയിനുകളുടെ കംപാര്‍ട്മെന്റുകള്‍ തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തു. ട്രെയിനിന്റെ ജനല്‍ച്ചില്ലുകളും അടിച്ചുതകര്‍ത്തു. 

പരീക്ഷാ രീതിയില്‍ മാറ്റം വരുത്തിയതാണ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധത്തിന് കാരണം. എന്‍ടിപിസി പരീക്ഷ രണ്ടു ഘട്ടങ്ങളിലായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇത് അനീതിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ജനുവരി 15-ന് നടന്ന ആദ്യഘട്ട പരീക്ഷയില്‍ വിജയിച്ചവരാണ് രണ്ടാം ഘട്ട പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരേ രംഗത്തെത്തിയത്. 

Patna's Khan Sir booked for inciting violence Railway jobs protest
Patna's Youtuber Khan Sir
Patna's Youtuber Khan SirPhoto Credit : Siju Kuriyedam Sreekumar

Gaya Railway Station violence
Gaya Railway Station violencePhoto Credit : Siju Kuriyedam Sreekumar

 



LEAVE A REPLY

Security code:

COMMENTS

Be the first to comment