visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Crime

Home / News/ Crime
Odisha MLA's Vehicle Runs Over Crowd, 24 Including 7 Policemen and 17 BJP worker Injured
Odisha MLA's Vehicle Runs Over Crowd, 24 Including 7 Policemen and 17 BJP worker InjuredPhoto Credit : Twitter

കുറ്റാരോപിതനായ ഒഡീഷ എം.എൽ.എ ബിജെപി പ്രവര്ത്തകര്ക്ക് നേരെ വാഹനം ഓടിച്ചു കയറ്റി ഏഴ് പോലീസുകാർ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില അഗുരുതരം

By - Siju Kuriyedam Sreekumar -- Saturday, March 12, 2022 , 08:06 PM

ഭൂവനേശ്വര്‍: ഒഡീഷയില്‍ പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ ബാന്‍പുര്‍ പഞ്ചായത്ത് ഓഫീസിന് പുറത്ത് 200 ഓളം ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. ഇവരുടെ ഇടയിലേക്കാണ് പ്രശാന്ത് ജഗ്ദേവ് എസ്‌യുവിയുമായി എത്തിയതെന്ന് പോലീസ് പറഞ്ഞു. ഓഫീസിലേക്ക് ജഗ്ദേവിന്‍റെ വാഹനം എത്തിയപ്പോള്‍ പോലീസുകാരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് എംഎല്‍എ  വാഹനം  ബിജെപി പ്രവർത്തകർക്കു നേരെ  ഇടിച്ചു കയറ്റി  .  പോലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്ക്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. 

ചിലിക്ക നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ പ്രശാന്ത് ജഗ്ദേവിന്റെ വാഹനമാണ് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയത്. സംഭവത്തെ തുടർന്ന് ജനക്കൂട്ടം എംഎല്‍എയെ മർദിച്ചു. ഖുര്‍ദ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബിജെഡി) എംഎല്‍എ ആയിരുന്ന പ്രശാന്ത് ജഗ്ദേവിനെ ഒരു വർഷം മുന്‍പ് പാർട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു സസ്പെന്‍ഷന്‍

എംഎല്‍എ വാഹനത്തിനു ചുറ്റും തടിച്ചുകൂടിയ ആളുകളെ ഇടിച്ചിടുകയായിരുന്നുവെന്നും അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റെന്നും സെന്‍ട്രല്‍ റേഞ്ച് ഐജി നരസിംഗ ഭോള്‍ പറഞ്ഞു. "ബാന്‍പുര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടം എംഎല്‍എയെ മര്‍ദിച്ചു. ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്", അദ്ദേഹം പറഞ്ഞു.

ജനക്കൂട്ടത്തിന്‍റെ മര്‍ദനത്തില്‍ പ്രശാന്ത് ജഗ്ദേവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആദ്യം താംഗി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജഗ്‌ദേവിനെ പ്രാഥമിക ചികിത്സക്ക് ശേഷം ഭുവനേശ്വറിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ബാന്‍പുര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അവരെ ഭുവനേശ്വറിലെ എയിംസില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

Odisha MLA's Vehicle Runs Over  24 Including 7 Policemen and 17 BJP worker Injured 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു
 



LEAVE A REPLY

Security code:

COMMENTS

Be the first to comment