visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Crime

Home / News/ Crime
violence against women
violence against womenPhoto Credit : Siju Kuriyedam Sreekumar

കേരളത്തിൽ സ്ത്രീകള്‍ക്കെതിരേ അതിക്രമം 2020ല്‍ നിന്ന് 2021ല്‍ എത്തിയപ്പോള്‍ വര്‍ധിച്ചത് 3,759 , കേസുകള്‍ കുതിച്ചുയരുന്നു

By - Siju Kuriyedam Sreekumar -- Friday, April 08, 2022 , 05:22 PM

Input from Kerala police Website 

കൊച്ചി: സ്ത്രീ സുരക്ഷയില്‍ മുന്‍പന്തിയിലെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോഴും കേരളത്തിൽ  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കുതിച്ചുയരുന്നെന്നു കണക്കുകള്‍. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 16,418 കേസ്. 2020ല്‍ ഇത് 12,659 ആയിരുന്നു. ഒരു വര്‍ഷത്തിനിടെ കൂടിയത് 3,759 കേസ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഗാര്‍ഹിക അതിക്രമങ്ങള്‍, സ്ത്രീധന പീഡനം എന്നിവ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്നാണ് വസ്തുത. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ അതിക്രമം റിപ്പോര്‍ട്ട് ചെയ്തത് 2021ല്‍,  5016 കേസുകള്‍. ഇതില്‍ത്തന്നെ കൂടുതല്‍ ഭര്‍തൃവീട്ടില്‍ നിന്നുള്ള പീഡനക്കേസുകള്‍. 
violence against women in kerala
violence against women in keralaPhoto Credit : From Kerala police website

ആറു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ പീഡനക്കേസും 2021ലാണ്, 2318. കേരള പോലീസിന്റെ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സിലാണ് ഈ കണക്കുകള്‍. കൂടാതെ സ്ത്രീധനത്തിന്റ പേരില്‍ 10 സ്ത്രീകള്‍ കൊല്ലപ്പെട്ടു. 2016 മുതല്‍ 2021 വരെയുള്ള ക്രൈം റിക്കാര്‍ഡ്‌സ് പ്രകാരം 78 പേരാണ് സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്. 2016ല്‍ 25,  2017ല്‍ 12, 2018ല്‍ 17 പേര്‍ കൊല്ലപ്പെട്ടു. 2019, 2020 വര്‍ഷങ്ങളില്‍ എട്ട്, ആറ് പേരാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം രണ്ട് പേര്‍ കൊല്ലപ്പെട്ടു.
violence against women in kerala
violence against women in keralaPhoto Credit : From Kerala police website

ഭര്‍തൃവീടുകളില്‍ നിന്ന് ബന്ധുക്കളുടേയും മറ്റും ഉപദ്രവത്തെ തുടര്‍ന്ന് 2020ല്‍ 2707, 2019ല്‍ 2970, 2018ല്‍ 2046, 2017ല്‍ 2856, 2016ല്‍ 3455 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2021ല്‍ 2318 പീഡനക്കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2022ല്‍ തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ 397 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ 12,659, 2017ല്‍ 14,263, 2018ല്‍ 13,643, 2020ല്‍ 12,659 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 Crime against women increased in kerala 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment