visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Crime

Home / News/ Crime
Communal riots after Eid prayers; Religious fundamentalists throw stones at Hindus
Communal riots after Eid prayers; Religious fundamentalists throw stones at Hindus

പെരുന്നാൾ നമസ്‌കാരത്തിന് ശേഷം വർഗീയ കലാപം; ഹിന്ദുക്കൾക്ക് നേരെ മതമൗലികവാദികൾ കല്ലെറിഞ്ഞ് ; വാഹനങ്ങൾ കത്തിച്ചു; നിരോധനാജ്ഞ

By - Siju Kuriyedam Sreekumar -- Tuesday, May 03, 2022 , 10:05 PM
ജയ്പൂർ: ഈദ് ദിനത്തിൽ പ്രാർത്ഥനയ്‌ക്ക് ശേഷം വർഗീയ കലാപം അഴിച്ചുവിട്ട് മതമൗലികവാദികൾ. പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പത്തോളം സ്ഥലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ഉദയ് മന്ദിർ, നാഗോരി ഗേറ്റ്, ഖണ്ഡ ഫൽസ, പ്രതാപ് നഗർ, ദേവ് നഗർ, സൂർ സാഗർ, സർദാർപുര എന്നിവിടങ്ങളിൽ നാളെ അർദ്ധരാത്രി വരെ കർഫ്യൂ ഏർപ്പെടുത്തിയതായി പോലീസ് കൺട്രോൾ റൂം അറിയിച്ചു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ജോധ്പൂരിൽ കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനമായത്. ജോധ്പൂരിൽ ഉടലെടുത്ത സംഘർഷം ദൗർഭാഗ്യകരമാണ്. എല്ലാ സമുദായങ്ങളിലെയും ആളുകൾ എല്ലായ്പ്പോഴും സാഹോദര്യത്തിലാണ് കഴിയുന്നത്. സമാധാനം നിലനിർത്താൻ എല്ലാ ജനങ്ങളോടും അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.


 
എല്ലാ കക്ഷികളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു, സാമൂഹിക വിരുദ്ധരെ കടുത്ത ഭാഷയിൽ തന്നെ കൈകാര്യം ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അവരുടെ പ്രദേശത്ത് സമാധാനം ഉറപ്പാക്കുക.പാർട്ടികൾക്കതീതമായി ആളുകൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കളോട് അഭ്യർത്ഥിച്ചു. വ്യജവാർത്തകൾ പ്രചരിക്കപ്പെടുന്നത് തടയാൻ ജോധ്പൂരിൽ ഇന്റർനെറ്റ് സേവനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഈദ് ദിനത്തിൽ പ്രാർത്ഥനയ്‌ക്ക് ശേഷമാണ് ഇസ്ലാമിസ്റ്റുകൾ ആക്രമണം ആരംഭിച്ചത്. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ച് തകർത്തു. പോലീസിന് നേരെയും ഇവരുടെ അതിക്രമം നടന്നു. കൂടുതൽ സേന എത്തി ലാത്തി ചാർജ് നടത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. ഇന്നലെ നടന്ന പ്രശ്നങ്ങളുടെ തുടർച്ചയായാണ് ഇവർ അക്രമം അഴിച്ചുവിട്ടത്. സ്വാതന്ത്ര്യ സമര സേനാനി ബാൽമുകുന്ദ് ബിസ്സയുടെ പ്രതിമയിൽ നിന്ന് കാവിക്കൊടി മാറ്റി ഇസ്ലാമിക പതാക സ്ഥാപിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പ്രതിമയുടെ മുഖത്ത് ടേപ്പ് ഒട്ടിച്ചുകൊണ്ട് ക്രൂരത കാണിക്കുകയും ചെയ്തു.

Communal riots after Eid prayers; Religious fundamentalists throw stones at Hindus

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment