visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Crime

Home / News/ Crime
Liese A Dodd and Ex-boyfriend Deundrea Holloway
Liese A Dodd and Ex-boyfriend Deundrea HollowayPhoto Credit : New York Post

അപ്പാര്‍ട്ട്‌മെന്റിലെത്തിയ അമ്മ കണ്ടത് അറുത്തു മാറ്റപ്പെട്ട മകളുടെ തല; കൊല നടത്തിയത് പ്രസവത്തിന് ഒരു മാസം ശേഷിക്കെ; നാടിനെ നടുക്കിയ കൊലപാതകത്തിൽ കാമുകൻ പിടിയിലാകുമ്പോൾ

By - Siju Kuriyedam Sreekumar -- Friday, June 17, 2022 , 09:12 PM
Input from FOx8live ,New York Post and  KSDK News 

ഇല്ലിനോയ്‌സ്: പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. അമേരിക്കയിലെ ഇല്ലിനോയ്‌സിലാണ് സംഭവം. ലീസ് എ ഡോഡ് എന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. ജൂണ്‍ ഒമ്പതിന് നടന്ന കൊലപാതകത്തി​ന്റെ വിശദ വിവരങ്ങള്‍ ഇല്ലിനോയ്‌സ് പൊലീസ് പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.


മകളെ കാണാന്‍ അപ്പാര്‍ട്ട്‌മെന്റിലെത്തിയ അമ്മയാണ് ലീസ് എ ഡോഡിനെ തല അറുത്തു മാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രസവത്തിന് ഒരു മാസം ശേഷിക്കെയാണ് യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയായ കാമുകന്‍ ഡിയാന്‍ഡ്ര ഹോളോവെയുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി ലീസിന് ബന്ധമുണ്ടായിരുന്നു. അന്വേഷണത്തില്‍ കാമുകമാണ് ക‍ത്യം ചെയാതതെന്ന് തെളിഞ്ഞതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവതി താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന് അടുത്ത് മാലിന്യമിടാന്‍ വെച്ചിരുന്ന വലിയ പാത്രത്തില്‍ ആണ് യുവതിയുടെ തല നിക്ഷേപിച്ചത്. പ്രതി തന്നെയാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. പ്രതിയുടെ പേരില്‍ രണ്ട് ഫസ്റ്റ് ഡിഗ്രി മര്‍ഡറില്‍ കേസെടുത്തിട്ടുണ്ട്. രണ്ട് മില്യന്‍ ഡോളറിന്റെ ജാമ്യം അനുവദിച്ച പ്രതിയെ ജൂണ്‍ 24ന് മാഡിസണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഹാജരാക്കും.



Deundrea Holloway beheaded pregnant ex-girlfriend Liese A Dodd , put her head in dumpster

 



LEAVE A REPLY

Security code:

COMMENTS

Be the first to comment