visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Crime

Home / News/ Crime
Couple murder
Photo Credit : Siju Kuriyedath Sreekumar

ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട നിലയിൽ സൂപ്പർ ​ഗ്ലൂ വച്ച് ഒട്ടിപ്പിടിച്ച നഗ്നമായാ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ മന്ത്രവാദി പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

By - Siju Kuriyedath Sreekumar -- Wednesday, November 23, 2022 , 04:04 PM
ലൈം​ഗിക വേഴ്ചയ്ക്കിടെ സൂപ്പർ ​ഗ്ലൂ വച്ച്  ഒട്ടിച്ച സ്ത്രീയുടെയും പുരുഷ​ന്റെയും ന​ഗ്നമൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.   കൊലപാതകക്കേസിൽ മന്ത്രവാദി പിടിയിലായതോടെയാണ് കൊടും  ക്രൂരതയുടെ ചുരുളഴി‍ഞ്ഞത്. രാജസ്ഥാനിലെ ഉദയ്പൂരിൽ വനപ്രദേശത്താണ് സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നവംബർ 18 നാണ് സംഭവം. അധ്യാപകനായ രാഹുൽ മീണ ( 30),   സോനു കൻവാർ ( 28  ) എന്നിവരാണ് മരിച്ചത്.

ആദ്യം സംഭവം ദുരഭിമാന കൊലയാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങുന്നത്. എന്നാൽ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്ന്  കേസിൽ മന്ത്രവാദി പിടിയിലാകുന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രാഹുലും  സോനുവും തങ്ങളുടെ  കുടുംബ മന്ത്രവാദിയായ   ഇച്ചപൂർണ ശേഷനാഗ് ഭാവ്ജി മന്ദിറിലെ  താന്ത്രിക് ഭലേഷ് കുമാറിന്റെ  നിത്യ സന്ദർശകരാണ്.

രാഹുലും സോനുവും  മുമ്പ് വിവാഹിതരായിരുന്നു . ഇരുവരും ഇച്ചപൂർണ ശേഷനാഗ് ഭാവ്ജി മന്ദിറിലെ നിത്യ സന്ദർശകയിരുന്നു    ഇവിടെ വെച്ചാണ്  പരിചയപ്പെടുന്നത്. തുടർന്ന് പരിചയം അകലാൻ പറ്റാത്ത വിധം  പ്രണയമായി മാറി. ഇതോടെ രാഹുലിന്റെ വീട്ടിൽ ഭാര്യയുമായി നിത്യവും വഴക്കായി. തുടർന്ന് രാഹുലിന്റെ ഭാര്യ മന്ത്രവാദിയുടെ സഹായം തേടുകയായിരുന്നു. സോനുവുമായി അടുപ്പം പുലർത്തിയിരുന്ന മന്ത്രവാദി സോനുവിൽ നിന്ന് വിവരങ്ങൾ തന്ത്രപൂർവം മനസിലാക്കി  . തുടർന്ന്  രാഹുലും സോനുവും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് രാഹുലിന്റെ ഭാര്യയെ തനിക്കു വെളിപാട് കിട്ടി എന്ന മട്ടിൽ  അറിയിക്കുകയായിരുന്നു. അങ്ങിനെ രാഹുലിന്റെ ഭാര്യയുടെ വിശ്വാസം പിടിച്ചുപറ്റാം എന്നതായിരുന്നു മന്ത്രവാദിയുടെ പദ്ധതി .

ഇക്കാര്യം മനസ്സിലാക്കിയ രാഹുലും സോനുവും, കള്ള പീഡനക്കേസ് നൽകി അപകീർത്തിപ്പെടുത്തുമെന്ന് മന്ത്രവാദിയെ ഭീഷണിപ്പെടുത്തിയിരുന്നു . ഇതോടെ തന്റെ പ്രശസ്തി നഷ്ടപ്പെടുമോ എന്ന് ഭയന്ന മന്ത്രവാദി പ്രതികാരം ചെയ്യാൻ ഒരു ഗൂഢാലോചന നടത്തി. രാഹുലിന്റെയും സോനുവിന്റെയും അവിഹിത  ബന്ധം ഭാര്യ എതിർക്കാതിരിക്കാൻ ഒരു പ്രത്യേക പൂജ നടത്തിയാൽ മതി എന്ന് അവരെ തന്ത്രപൂർവം വിശ്വസിപ്പിച്ചു .   പൂജയുടെ ഭാഗമായി നവംബർ 15 ന് വൈകീട്ട് രാഹുലിനെയും സോനുവിനെയും ഒരു വനത്തിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ക്ഷണിക്കുകയും തന്റെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു . 

മന്ത്രവാദിയെ കണ്ണടച്ച് വിശ്വസിച്ചിരുന്ന രാഹുലും സോനുവും മന്ത്രവാദിയുടെ മുന്നിൽ വച്ച്  ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും . ഇതിനുമുമ്പായി മന്ത്രവാദി അൻപതോളം ട്യൂബ് സൂപ്പർ ഗ്ലൂ വാങ്ങി കുപ്പിയിൽ ഒഴിച്ചു കൈവശം വെച്ചിരുന്നു. രാഹുലും സോനുവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ മന്ത്രവാദി ഇവർക്കു മേൽ ജലം തളിക്കുകയാണ് എന്ന വ്യാജേന  സൂപ്പർ ഗ്ലൂ ഒഴിച്ചു. കുറച്ചു കഴിഞ്ഞു ശരീരം പരസ്പ്പരം മാറ്റിയപ്പോൾ മാത്രമാണ് അവർ ചതി മനസിലാക്കിയത് . നഗ്നമായി പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. പശ വീണതോടെ വേർപെടാൻ ശ്രമിച്ചതിനെത്തുടർന്ന് രാഹുലിന്റെ ജനനേന്ദ്രിയം ശരീരത്തിൽ നിന്നും വേർപെട്ടിരുന്നു. 

സോനുവിന്റെ സ്വകാര്യഭാഗങ്ങളിലും മുറിവേറ്റിരുന്നു. ഇതിനിടെ രാഹുലിന്റെ കഴുത്ത് അറുക്കുകയും സോനുവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. 50 ഓളം സിസിടിവി ക്യാമറകൾ പരിശോധിക്കുകയും, 200 ഓളം പേരെ ചോദ്യം ചെയ്തതിലൂടെയാണ് മന്ത്രവാദിയിലേക്ക് പൊലീസിന്റെ സംശയം എത്തുന്നത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സമ്മതിച്ചത്. നാടിനെ നടുക്കിയ ഈ മന്ത്രവാദവും അതോടു അനുബന്ധിച്ചു ഉള്ള കൊലപാതകവും മനസിലാക്കി തരുന്നത് മനുഷ്യൻ പിന്നോട്ടാണ് പോകുന്നത് എന്നാണ് . ഇത്തരം സംഭവങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോൾ നിത്യ സംഭവം ആണ് . കേരളത്തിലും ഇത്തരം ധാരാളം സംഭവങ്ങൾ ഈ അടുത്ത് റിപ്പോർട്ട് ചെയ്തിരുന്നതാണല്ലോ  മനുഷ്യ കുരിതിയും മനുഷ്യ മാംസ തീറ്റയും എല്ലാം അതിൽ ചിലതു മാത്രം . 


Shocking information has come out in the case where naked bodies were found 




 



LEAVE A REPLY

Security code:

COMMENTS

Be the first to comment