visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Ansar , Ansar and  Aslam arrested by delhi police
Ansar , Ansar and Aslam arrested by delhi policePhoto Credit : Siju Kuriyedam Sreekumar

ജഹാംഗീര്‍പുരി‍ കലാപം‍ തുടങ്ങിവെച്ച അന്‍സാറും എസ്‌ ഐ യെ വെടിവച്ച അസ്ലമും ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍

By - Siju Kuriyedam Sreekumar -- Monday, April 18, 2022 , 02:55 PM

ന്യൂദല്ന്യൂദല്‍ഹി: ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ശോഭായാത്രയോടനുബന്ധിച്ച് നടന്ന അക്രമത്തോടനുബന്ധിച്ച് പൊലീസ് പിടിയിലായ അന്‍സാര്‍, അസ്ലം എന്നിവരെ ദല്‍ഹിയിലെ രോഹിണി കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു  ഉത്തരവിറക്കി . ശോഭായാത്രയ്‌ക്കെതിരായ അക്രമപ്രതിഷേധത്തിനിടെയാണ് ദല്‍ഹി പൊലീസ് സബ് ഇന്‍സ്‌പെക്ടറെ അസ്ലം വെടിവെച്ചത് ഇയാളുടെ തോക്ക് കണ്ടെടുത്തിട്ടുണ്ട് എന്ന് ഡൽഹി പോലീസ് വ്യക്തമാക്കി . 

ഹനുമാന്‍ ജയന്തി ശോഭായാത്ര ജഹാംഗീര്‍പുരിയില്‍ ലൂടെ കടന്നു പോകുമ്പോൾ   അന്‍സാര്‍  അതിനെ ചോദ്യം ചെയ്തതോടെ സംഘര്‍ഷത്തിലെത്തി .അന്‍സാര്‍ നേരിട്ട് ചെന്ന് ആണ് ചോദ്യം ചെയ്തത് . സംഘര്‍ഷത്തിനിടെ ദല്‍ഹി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നേരെ നിറയൊഴിച്ചതിനാണ് അസ്ലമിനെ കസ്റ്റഡിയിലെടുത്തത് . എന്നാൽ  ജഹാന്‍പുരിയിലെ പള്ളിയില്‍ ശോഭായാത്രക്കാര്‍ കാവിക്കൊടി ഉയർത്തി എന്നും, അതാണ്  അക്രമത്തിന് കാരണമായതെന്നുമുള്ള  വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളില്‍ ശക്തമായിരുന്നു.  ഇത് തെറ്റാണെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന തിങ്കളാഴ്ച സ്ഥിരീകരിച്ചു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു .

2020 ൽ    പൗരത്വബില്ലിനെതിരായ സമരത്തില്‍ അന്‍സാര്‍ ആണ്  ജഹാംഗീര്‍പുരി മുതല്‍ ഷഹീന്‍ബാഗ് വരെ ആളുകളെ സംഘടിപ്പിച്ചത്   . ഏതു കൂടാതെ  രണ്ട് ആക്രമണക്കേസുകളില്‍ അന്‍സാര്‍ പ്രതിയാണെന്ന് ദല്‍ഹി പൊലീസിന്റെ ക്രൈം  രേഖകളില്‍ പറയുന്നു. ചൂതാട്ടനിയമപ്രകാരവും ആയുധ നിയമപ്രകാരവും അഞ്ച് തവണ പൊലീസ് അന്‍സാറിനെതിരെ കേസെടുത്തിട്ടുണ്ട് എന്നും റിപ്പോർട്ട് ഉണ്ട് 

ജഹാംഗീര്‍പുരി അക്രമവുമായി ബന്ധപ്പെട്ട്  അൻസാറിനെയും അസ്ലമിനെയും കൂടാതെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. മൂന്ന് തോക്കുകളും അഞ്ച് വാളുകളും കുറ്റവാളികളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. അമ്പേഷണം പുരോഗമിക്കുകയാണെന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (നോര്‍ത്ത് വെസ്‌റഅറ്) ഉഷ രംഗ്നാനി പറഞ്ഞു. കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നും റിപ്പോർട്ട് ഉണ്ട് . ഇപ്പോൾ സ്ഥിഗതികൾ ശാന്തമാണ് അവിടെ . 

Jahangirpuri violence ansar and aslam arrested 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment