visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
journalist Arfa Khan post
journalist Arfa Khan postPhoto Credit : journalist Arfa Khan FB

സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്ന മതമാണ് ഇസ്ലാമെന്ന് അർഫ ഖാൻ ;സ്ത്രീകൾ മസ്ജിദിൽ കയറുന്ന ചിത്രം പോസ്റ്റ് ചെയ്ത് ; ദീനിനെ കുറിച്ച് അറിയാതെ അഹങ്കാരം കാട്ടരുതെന്ന് ആക്രോശിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ

By - Siju Kuriyedam Sreekumar -- Sunday, May 01, 2022 , 02:21 PM

ന്യൂഡൽഹി : സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്ന മതമാണ് ഇസ്ലാമെന്ന് കാട്ടാൻ സ്ത്രീകൾ മസ്ജിദിൽ കയറുന്ന ചിത്രം പോസ്റ്റ് ചെയ്ത് അർഫ ഖാൻ. ചിത്രം വൈറലായതോടെ മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രം​ഗത്ത്. മുസ്ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് കഴിഞ്ഞ ദിവസം വയർ ജേണലിസ്റ്റ് അർഫ ഖാൻ ചിത്രവും, വീഡിയോയും ട്വീറ്റ് ചെയ്തത്. എന്നാൽ ഇത് പിന്നീട് ഇവർക്ക് വിനയായി മാറുകയായിരുന്നു.

ആർഎസ്എസിനെ വെല്ലുവിളിച്ചായിരുന്നു അർഫ ഖാൻ പോസ്റ്റ് പങ്കുവെച്ചത്. ‘ സംഘിയാകാൻ ഒരാൾക്ക് ബുദ്ധി കുറവാണോ? അതെ, മുസ്ലീം സ്ത്രീകൾക്ക് മസ്ജിദിനുള്ളിൽ ഉപവസിക്കാനും പ്രാർത്ഥന നടത്താനും കഴിയും. മുസ്ലീം സ്ത്രീകൾക്ക് പള്ളികളിൽ യാതൊരു നിയന്ത്രണവുമില്ല. ഈ വീഡിയോയിൽ, ഡൽഹി ജുമാ മസ്ജിദിൽ സ്ത്രീകൾ നമസ്കാരത്തിന് മുമ്പ് വുദൂ ചെയ്യുന്നു‘ എന്ന് എഴുതി ചേർക്കപുകയും ചെയ്തു.

എന്നാൽ സ്ത്രീകൾ പള്ളിയിൽ വരുന്നത് തെറ്റാണെന്നും, ഇതരമതസ്ഥർക്ക് മുന്നിൽ ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് തെറ്റാണെന്നുമാണ് തീവ്ര ഇസ്ലാമിസ്റ്റുകളുടെ വിമർശനം. പള്ളിയിൽ സ്ത്രീകളുടെ പ്രവേശനം തെറ്റാണെന്ന് മൗലാന പറയുന്നതിന്റെ വീഡിയോ സഹിതമാണ് ചില കമന്റുകൾ. വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് ദീനിനെ കുറിച്ച് വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നും, ഇതര മതസ്ഥർക്ക് മുന്നിൽ വുദു നടത്തി അഹങ്കാരം കാട്ടുന്നുവെന്ന് കുറ്റപ്പെടുത്തുന്ന ട്വീറ്റുകളുമുണ്ട്. ആദ്യം കാലും പിന്നെ വായും കഴുകുക എന്നതല്ല വുദുവിന്റെ രീതി , മണ്ടത്തരങ്ങൾ ആണ് കാട്ടുന്നത് എന്നും ചിലർ വിമർശിക്കുന്നുണ്ട്.

News about journalist Arfa Khan post 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment