visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Kite String  Injury
Kite String InjuryPhoto Credit : Siju Kuriyedam Sreekumar

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

By - Siju Kuriyedam Sreekumar -- Wednesday, July 27, 2022 , 07:08 PM
ന്യൂഡൽഹി: ഡൽഹിയിൽ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മൗര്യ എൻക്ലേവ് ഏരിയയിലാണ് സംഭവം. സുമിത് രംഗ എന്ന വ്യക്തിയാണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഹൈദർപൂർ ഫ്‌ളൈ ഓവറിന്റെ മുകളിലൂടെ ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പട്ടത്തിന്റെ ചരട് കഴുത്തറക്കുകയായിരുന്നു.

ഒരു ഹാർഡ്‌വെയർ ഷോപ്പ് ഉടമയാണ് സുമിത്. രക്തം വാർന്ന് ബോധമറ്റ അദ്ദേഹത്തെ വഴിയാത്രക്കാർ അടുത്തുള്ള സരോജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, രക്ഷിക്കാനായില്ല. അദ്ദേഹം മരണപ്പെട്ടതായി ആശുപത്രിയിലെ ഡോക്ടർമാർ പ്രഖ്യാപിച്ചു. അന്വേഷണത്തിനിടെ, മകൻ ബുരാരിയിൽ നിന്ന് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്നുവെന്നും, ഹൈദർപൂർ ഫ്‌ളൈഓവറിലെത്തിയപ്പോൾ ഒരു പട്ടത്തിന്റെ മൂർച്ചയുള്ള ചരട് മകന്റെ കഴുത്തറുത്തുവെന്നും സുമിത്തിന്റെ പിതാവ് പൊലീസിനോട് പറഞ്ഞു. മൗര്യ എൻക്ലേവ് പോലീസ് സ്‌റ്റേഷനിൽ സെക്ഷൻ 304 എ (അശ്രദ്ധമൂലമുള്ള മരണം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. എങ്ങനെയാണ്, എവിടെ നിന്നാണ് പട്ടത്തിന്റെ ചരട് സംഭവസ്ഥലത്ത് വന്നതെന്ന് അറിയാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്.

ഡൽഹിയിൽ ഓഗസ്റ്റ് 15 അടുക്കുന്നതോടെ ആളുകൾ പട്ടം പറപ്പിക്കുന്നത് സാധാരണമാണ് . പട്ടം പറപ്പിക്കൽ മത്സരവും ഉണ്ട് പല ഭാഗത്തും . അതിനായി ആളുകൾ മാഞ്ച എന്ന ഇനത്തിൽ പെട്ട ചരടു ഉപയോഗിക്കാറുണ്ട് . കുപ്പിച്ചില്ല് അരച്ചത് തേച്ചുപിടിപ്പിച്ച ചരടാണ്‌ മാഞ്ച . ഇത് നിരോധിച്ചതാണ്  എങ്കിലും ഇപ്പോളും സുലഭമാണ് . ഇത്തരം ചരട് കഴുത്തിൽ കുടുങ്ങി ആളുകൾ മരിക്കുന്നതും ഇല്ലാ കൊല്ലവും പതിവാണ് . എന്നിട്ടും ഡൽഹി സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ നിയമ നടപടിയും ഉണ്ടാകുന്നില്ല . പട്ടത്തിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചരട് തന്നെ വളരെ അപകടം നിറഞ്ഞതാണ് അതുകൂടാതെ മാഞ്ച ഉപയോഗിക്കുമ്പോൾ അപകടത്തിന്റെ തീവ്രത കൂടുന്നു . മനുഷ്യർക്ക് മാത്രം അല്ല പറവകൾക്കും ഇതു ഭീഷണി ആണ് . ഓരോ കൊല്ലവും നൂറു കണക്കിന് പക്ഷികളാണ് ഇതുമൂലം മരിക്കുന്നത് . 


Biker dies as kite string slits throat

 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment