visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Siddique kappan
Siddique kappanPhoto Credit : Siju Kuriyedam Sreekumar

ഇ ഡി കേസ്; സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി

By - Siju Kuriyedath Sreekumar -- Monday, October 31, 2022 , 04:45 PM
ലക്നൗ: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. ഇ ഡി കേസിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. യു.എ.പി.എ കേസിൽ കാപ്പന് സുപ്രീംകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഈ കേസിൽ ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാൻ കഴിയില്ല.

കാപ്പൻ തങ്ങൾക്കു അനുകൂലമായ  മാധ്യമ പ്രവർത്തകരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ മതവികാരം വ്രണപെടുതുന്നതും രാജ്യത്തിന് എതിരായി കലാപഹ്വനം ഉണ്ടാക്കാനും ഉതകുന്ന തരത്തിൽ മെസേജുകൾ വിട്ടു വാർത്ത ശ്രിഷ്ട്ടിച്ചു എന്നും പറയുന്നു . കൂടാതെ ഇതിനായി  വിദേശ ഫണ്ട് സ്വരൂപിച്ചിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട് . പ്രതിഷികമായി ഉണ്ടാകുന്ന സംഭവങ്ങളെ ഗവര്മെന്റിനു എതിരായി തിരിയാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന രീതിയിൽ വാർത്തകൾ കൊടുക്കാൻ ഗ്രൂപ്പിലെ മാധ്യമ പ്രവർത്തകരെ നിര്ബന്ധിച്ചിരുന്നതായും തെളിഞ്ഞിരുന്നു . 

കഴിഞ്ഞ സെപ്റ്റംബർ ഒൻപതിന് യു.എ.പി.എ കേസിൽ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം നേടി ആറാഴ്ച ദില്ലിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി ഉത്തരവിൽ അറിയിച്ചിരുന്നത്. എന്നാൽ,ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന് ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ജയിൽ മോചിതനാകാൻ സാധിക്കുകയുള്ളൂ,ഇ.ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാലാണ് കാപ്പന്റെ മോചനം നീണ്ടുപോകുന്നത്.

ഉത്തർപ്രദേശ് ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരാണ് സിദ്ദീഖ് കാപ്പനെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

യുപിയിലെ ഹാത്രസില്‍  കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റുചെയ്തത്. തുടർന്ന് കാപ്പനെയും കൂടെ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാക്കളെയും യു.എ.പി.എ ചുമത്തി ജയിലിലടക്കുകയായിരുന്നു. രാജ്യദ്രോഹം, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സമാഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കാപ്പനെതിരെ ചുമത്തിയിരിക്കുന്നത്.

രണ്ടു വർഷം ജയിലിൽ കഴിഞ്ഞ കാപ്പന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ മാസം ഉപാധികളോടെ ജാമ്യം നൽകിയെങ്കിലും ഇ.ഡി കേസ് കാരണം പുറത്തിറങ്ങാനായില്ല. ഇതേ കേസിൽ ജാമ്യം ലഭിച്ച കാപ്പൻ യാത്രചെയ്ത വാഹനത്തിന്റെ ഡ്രൈവർക്കും ഇ.ഡി കേസുള്ളതിനാൽ ജയിൽമോചനം സാധ്യമായിട്ടില്ല.

ED case; Siddique Kapan's bail plea rejected 



LEAVE A REPLY

Security code:

COMMENTS

Be the first to comment