visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Indian Railways
Indian RailwaysPhoto Credit : Indian Railways

ടൂറിസം മേഖലയ്ക്ക് കരുത്തേകാൻ ഇന്ത്യൻ റെയിൽവേ; ഏറ്റവും പുതിയ വിനോദ സഞ്ചാര ട്രെയിൻ ഫെബ്രുവരി മുതൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

By - Siju Kuriyedath Sreekumar -- Saturday, January 14, 2023 , 06:56 PM
ന്യൂഡൽഹി : വിനോദ സഞ്ചാര മേഖലയ്ക്ക് ഇനി മാറ്റത്തിന്റെ കാലം . പുതിയ ഭാരത് ഗൗരവ് ഡ്യൂലക്‌സ് എസി ടൂറിസ്റ്റ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ . വിനോദ സഞ്ചാരമേഖലയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ് നന്ദിഗ്രാം, സീതാമർഹി, കാശി, പ്രയാഗരാജ് എന്നിവിടങ്ങൾ. ‘ശ്രീറാം ജാനകി യാത്ര – അയോദ്ധ്യ ടു ജനക്പൂർ’ എന്ന ടൂർ പാക്കേജിൽ പ്രധാനമായും അയോദ്ധ്യ, ജനകപൂർ എന്നീ രണ്ട് തീർത്ഥാടന കേന്ദ്രങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

യാത്രക്കിടയിൽ രണ്ട് രാത്രി താമസ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജനകപൂർ, വാരണാസി എന്നിവിടങ്ങളിലാണ് താമസ സൗകര്യങ്ങൾ
ഉണ്ടാവുക . അത്യാധുനിക സൗകര്യങ്ങളുളള റസ്റ്റോറന്റ്, അടുക്കള, കോച്ചുകളിലെ ഷവർ ക്യൂബിക്കിൾസ്, സെൻസറുകളുളള ബാത്ത് റൂം, ഫൂട്ട് മസാജർ എന്നിവയാണ് ദി സ്റ്റേറ്റ് ഓഫ് ആർട്ട് ഡ്യൂലക്‌സ് ട്രെയിനിലുളളത്. രണ്ട് തരത്തിലുളള താമസ സൗകര്യങ്ങളുളള ട്രെയിനിൽ വിവിധ തരത്തിലുളള സുരക്ഷ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


ഫെബ്രുവരി 17-ന് വിനോദ സഞ്ചാര ട്രെയിൻ ഡൽഹിയിൽ നിന്നും യാത്ര ആരംഭിക്കും. ഈ സംരംഭം രണ്ട് രാജ്യങ്ങൾ തമ്മിലുളള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും സാംസ്‌കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിലും നിർണായകമായ പങ്ക് വഹിക്കും .




Indian Railways to boost tourism sector ; The latest tourist train is from February; More information as follows

 



LEAVE A REPLY

Security code:

COMMENTS

Be the first to comment