visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Fraud And Scam

Home / News/ Fraud And Scam
Aani Rajendran arrested for  taking loan with fake gold
Aani Rajendran arrested for taking loan with fake goldPhoto Credit : Thrissur City Police FB

​​​​​​​മുക്കുപണ്ടം പണയം വച്ച് 3 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ.

By - Siju Kuriyedam Sreekumar -- Wednesday, March 30, 2022 , 10:55 AM


തൃശ്ശൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് 3 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസ്സിൽ കൊല്ലം പള്ളിക്കുന്ന് തെക്കേതിൽ ആനി രാജേന്ദ്രനെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

  2021 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. രണ്ട് തവണകളിലായി മുക്ക് പണ്ടം പണയം വെച്ച് 3 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഇവർ ഒളിവിൽ പോവുകയായിരുന്നു. ഇവരുടെ യാത്രയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കൊരട്ടിയിൽ വെച്ചാണ് പിടികൂടിയത്. 

  ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഉമേഷ്.കെ, അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ ജിനികുമാർ, സിവിൽ പോലീസ് ഓഫീസർ ഹണി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തൃശ്ശൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനിലുകളിലും സമാനമായ രീതിയിൽ നിരവധി കേസുകൾ നിലവിലുണ്ട്. ഇവരെ അറസ്റ്റുചെയ്തതറിഞ്ഞ് നിരവധി സ്വർണപണയ ധനകാര്യ സ്ഥാപനങ്ങൾ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു വരുന്നുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.


Defendant arrested for embezzling more than Rs 3 lakh through Rold gold

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    



LEAVE A REPLY

Security code:

COMMENTS

Be the first to comment