Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
Citizen of India board in the car
ടെറൻസ് പാപ്പാളിയുടേ വ്യത്യസ്തമായ പ്രതിഷേധം , കാറിൽ ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡ്
By - Siju Kuriyedam Sreekumar --
Thursday, October 07, 2021 , 08:09 PM
കൊച്ചി∙ വാഴക്കാല സ്വദേശി ടെറൻസ് പാപ്പാളിയുടേതാണ് ഈ പ്രതിഷേധം ‘‘ചെയ്യുന്നത് ശരിയല്ലെന്ന് അറിയാമായിരുന്നു, എന്നിട്ടും അതു ചെയ്തത് ഒരു പ്രതിഷേധമായിട്ടാണ്.’’ – കൊച്ചിയിൽ കഴിഞ്ഞ ദിവസം സ്വന്തം കാറിൽ സർക്കാർ വാഹനങ്ങളിലേതു പോലെ ചുവപ്പിൽ വെളളഅക്ഷരങ്ങളിൽ ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡ് വച്ചതിനു ആർടിഒയുടെ നടപടിക്കു വിധേയനായ ടെറൻസ് പാപ്പാളിയുടേതാണ് പ്രതികരണം.
‘‘ഇവിടെ നിരവധിപ്പേരാണ് നിയമവിരുദ്ധമായി സർക്കാരിന്റെ ബോർഡ് വച്ച കാറുകളുമായി സഞ്ചരിക്കുന്നത്. ഇതിനെതിരെ ഒരു ഉദ്യോഗസ്ഥരും നടപടി എടുക്കാറില്ല. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഒരു ഉദ്ദേശം. പിന്നെ, ഇന്ത്യക്കാരനാണ് എന്നത് ഞാൻ അഭിമാനമായാണ് കാണുന്നത്. അതുകൊണ്ടാണ് ദേശിയ പതാകയും ബോർഡും ഉപയോഗിച്ചത്. ഇല്ലാത്ത എന്തെല്ലാം തസ്തികകളുടെ പേരിൽ ബോർഡുവച്ച വാഹനങ്ങളാണ് ഇതിലേ പാഞ്ഞു നടക്കുന്നത്. ഒരു സാധാരണ ഇന്ത്യൻ പൗരന് ഒരു നിയമവും സ്വാധീനം ഉള്ളയാൾക്ക് മറ്റൊരു നിയമവും, അതു പാടില്ല. ഇതിനെതിരെയായിരുന്നു എന്റെ പ്രതിഷേധം. അല്ലാതെ നിയമവിരുദ്ധമാണ് ചെയ്യുന്നത് എന്ന് അറിയാതെയായിരുന്നില്ല അതു ചെയ്തത്.’’ ടെറൻസ് മനോരമ ഓൺലൈനോടു പറയുന്നു.
മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനങ്ങളിൽ എഴുതി വയ്ക്കാറുള്ള ഗവ. ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് തുടങ്ങിയവയുടെ അതേ വലിപ്പത്തിലും മാതൃകയിലുമായിരുന്നു ടെറൻസിന്റെ സ്വന്തം കാറിന്റെ മുന്നിലെയും പിന്നിലെയും ബോർഡുകൾ. എൻഫോഴ്സ്മെന്റ് ആർടിഒ ജി. അനന്തകൃഷ്ണനു വാട്സാപ്പിൽ ലഭിച്ച ഫോട്ടോ പരിശോധനയ്ക്കു വിധേയമാക്കിയാണ് ഉദ്യോഗസ്ഥർ നടപടിക്ക് ഇറങ്ങിയത്.
ഉടമയുടെ വിലാസം കണ്ടെത്തി വീട്ടിലെത്തുമ്പോൾ കാറും ഉടമയും സ്ഥലത്തുണ്ട്. ആദ്യം തർക്കം ഉന്നയിച്ചെങ്കിലും ഉദ്യോഗസ്ഥർ പറഞ്ഞതു കേട്ടു. തന്റെ ആവശ്യം ന്യായമാണെന്ന് ഉദ്യോഗസ്ഥരും സമ്മതിച്ച ശേഷമാണ് ബോർഡ് അഴിക്കാൻ അദ്ദേഹം തയാറായത്. ചെറിയൊരു തുക ഫൈനും ഉദ്യോഗസ്ഥർ ഈടാക്കിയാണ് മടങ്ങിയത്.
അതേസമയം, ഔദ്യോഗിക ചിഹ്നങ്ങളുടെയും പേര് ഉപയോഗിക്കലിന്റെ കാര്യങ്ങളിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും വലിയ വീഴ്ചകൾ വരുത്തുന്നതായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. നീല ബാരറ്റ് തൊപ്പിയും അശോക സ്തംഭവും ധരിക്കുന്നതിൽ വിലക്കുണ്ടായിട്ടും ട്രാൻസ്പോർട് ഉദ്യോഗസ്ഥർ അതു ധരിക്കുന്നത് നേരത്തെ വാർത്തയായിരുന്നു. ഇതിനെതിരെ ഒരുവിഭാഗം കോടതിയെ സമീപിച്ചതിനെ തുടർന്ന് പ്രിവൻഷൻ ഓഫ് ഇംപ്രോപ്പർ യൂസ് ആക്ട് 1950 സെക്‌ഷൻ 3 പ്രകാരം ഗസറ്റഡ് ഓഫിസേഴ്സ് ഓഫ് യൂണിഫോംഡ് സർവീസസ്(ആംഡ് ഫോഴ്സ് ഒഴികെ) പരിധിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വരുന്നില്ല എന്നു കോടതി കണ്ടെത്തി. ഇത് നടപ്പാക്കുന്നതിനെതിരെ ഉദ്യോഗസ്ഥർ ശീത സമരം പ്രഖ്യാപിച്ചതും വാർത്തയായിരുന്നു.
COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.


5.3°C,
Partly clo,
96%
LEAVE A REPLY