visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Manmohan Singh
Manmohan Singh

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

By - Siju Kuriyedam Sreekumar -- Wednesday, October 13, 2021 , 08:59 PM

Click here to read in English



ന്യൂഡല്‍ഹി:   മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു ആറ് മണിയോടെ ഡല്‍ഹി എയിംസിലെ കാര്‍ഡിയോ-ന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. നേരിയ പനിയും അദ്ദേഹത്തിനുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിനിടെ രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മന്‍മോഹന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പതിവ് ചികിത്സയുടെ ഭാഗമായാണ് എയിംസിൽ വന്നതെന്നും എഐസിസി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററില്‍ അറിയിച്ചു.

മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഐസിസി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററില്‍ അറിയിച്ചു. പതിവ് പരിശോധനകള്‍ക്കായാണ് മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. 

അതേസമയം, കഴിഞ്ഞ രണ്ട് ദിവസമായി ചെറിയ രീതിയിലുള്ള പനി മന്‍മോഹന്‍ സിങ്ങിനുണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ അറിയിക്കുന്നത്. കൂടുതല്‍ മികച്ച പരിചരണത്തിനു വേണ്ടിയാണ് 89 വയസ്സുകാരനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചു. 

കോവിഡ് ബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രിലിലും മന്‍മോഹന്‍ സിങ്ങിനെ എയിംസില്‍ പ്രവേശിപ്പിരുന്നു.   



LEAVE A REPLY

Security code:

COMMENTS

Be the first to comment