visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
President of India Ram Nath Kovind
President of India Ram Nath KovindPhoto Credit : Siju Kuriyedam Sreekumar

ഇന്ത്യയുടെ ജനാധിപത്യം ലോകം മുഴുവന്‍ അഭിനന്ദിക്കുന്നത്; റിപ്പബ്ലിക്ദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു

By - Visum Expresso -- Tuesday, January 25, 2022 , 09:26 PM

ന്യൂഡല്‍ഹി: നമ്മുടെ ജനാധിപത്യത്തിന്റെ വൈവിധ്യവും ഊര്‍ജ്ജസ്വലതയും ലോകമെമ്പാടും അഭിനന്ദിക്കുന്ന ഒന്നാണെന്ന് റിപ്പബ്ലിക്​ദിന സന്ദേശത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒരു രാഷ്ട്രം എന്ന നിലയിലുള്ള ഒത്തൊരുമയാണ് എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഈ അവസരത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളെ ഓര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഒറ്റനൂലിൽ കോർക്കുന്ന ഭാരതീയരുടെ പ്രതിഫലനം കൂടിയാണ്  റിപ്പബ്ലിക് ദിനമെന്ന് രാഷ്ട്രപതി പറഞ്ഞു 

കോവിഡ് മഹാമാരി ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങള്‍ നിശബ്ദമാക്കിയേക്കാം. എന്നാല്‍ ആത്മാവ് എന്നത്തേയും പോലെ ശക്തമാണ്. സ്വരാജ് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ അസാമാന്യ ധീരത പ്രകടിപ്പിക്കുകയും അതിനുവേണ്ടി പോരാടാന്‍ ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെയും ഈ അവസരത്തില്‍ നമുക്ക് സ്മരിക്കാം.

കൊറോണയ്ക്കെതിരെ രാജ്യം ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനായതു വലിയ നേട്ടമാണ്. സാമൂഹിക അകലം കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്. നമ്മൾ പരസ്പരം എത്രമാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാനായി. ആരോഗ്യ പ്രവർത്തകർ വലിയ വെല്ലുവിളിയാണ് നേരിട്ടത്. ജീവൻ പണയപ്പെടുത്തി ഇടവേളകളില്ലാതെ ജോലി ചെയ്യേണ്ടി വന്നു. കോവിഡ് മൂലം ലോകം മുഴുവൻ ദുരിതത്തിലായി. മനുഷ്യനുമേൽ അസാധാരണമായ വെല്ലുവിളിയാണ് ഉയർന്നത്. ലോകം മുഴുവനും നിസ്സഹായരായി. രണ്ട് വർഷം കഴിഞ്ഞിട്ടും കൊറോണ വൈറസിനെതിരെ പോരാട്ടം തുടരുകയാണ്.

കഴിഞ്ഞ വർഷം ഒളിംപിക്സിൽ അഭിമാനകരമായ നേട്ടം കൊയ്യാനായി. ദശലക്ഷക്കണക്കിനാളുകൾക്ക് ഇത് പ്രചോദനമാണ്. കഴിഞ്ഞ മാസം ധീരനായ സൈനികൻ ജനറൽ ബിപിൻ റാവത്തിനേയും ഭാര്യയേയും മറ്റു ധീര സൈനികരേയും നമുക്ക് നഷ്ടമായി. ജാഗരൂകരായി രാജ്യത്തിന് സംരക്ഷണം നൽകുന്ന ജവാൻമാർക്കും രാജ്യത്തിനുള്ളിലെ സമാധാനം കാത്തുസൂക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും നന്ദി പറയുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.


നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷിക ദിനം രണ്ട് ദിവസം മുമ്പാണ് നമ്മള്‍ ആചരിച്ചത്. സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ഇന്ത്യയുടെ അഭിമാനമുയര്‍ത്താനുള്ള അഭിലാഷവും നമുക്ക് പ്രചോദനം നല്‍കുന്നതാണ്. 

ഇപ്പോള്‍ നേരിടുന്നത് പോലെ ഒരു പ്രതിസന്ധി കാലഘട്ടം ലോകത്തിന് മുമ്പ് നേരിടേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രപതി പറഞ്ഞു. രണ്ട് വര്‍ഷത്തിലേറെയായി മനുഷ്യരാശി കൊറോണ വൈറസുമായി പോരാടുകയാണ്. ലക്ഷക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും അതിന്റെ ആഘാതത്തില്‍ ലോക സമ്പദ്​വ്യവസ്ഥ ആടിയുലയുകയും ചെയ്തു. അസാധാരണമായ ദുരിതമാണ് ലോകം നേരിട്ടത്. കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനം പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്. 

നമ്മുടെ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് രാഷ്ട്രത്തിന്റെ അഭിമാനം ഉയര്‍ത്തുന്നത്. ഹിമാലയത്തിലെ അസഹ്യമായ തണുപ്പിലും മരുഭൂമിയിലെ അസഹനീയമായ ചൂടിലും കുടുംബത്തില്‍ നിന്ന് അകന്ന് അവര്‍ മാതൃരാജ്യത്തിന് കാവല്‍ തുടരുന്നു. അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്ന സായുധ സേനയുടെയും ആഭ്യന്തര സുരക്ഷ കാത്തുസൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നിരന്തരമായ ജാഗ്രത മൂലമാണ് നമ്മുടെ പൗരന്മാര്‍ സമാധാന ജീവിതം ആസ്വദിക്കുന്നത്. 

ധീരനായ ഒരു സൈനികന്‍ ഡ്യൂട്ടിക്കിടെ വീരമൃത്യുവരിക്കുമ്പോള്‍ രാജ്യം മുഴുവന്‍ ദുഃഖത്തിലാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ മാസം, നിര്‍ഭാഗ്യകരമായ ഒരു അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിനേയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി ധീരരായ സൈനികരെയും നമുക്ക് നഷ്ടപ്പെട്ടു. ദാരുണമായ നഷ്ടത്തില്‍ രാജ്യം മുഴുവന്‍ ദുഃഖത്തിലാണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  President Ram Nath Kovind's Republic day message: Diversity and vibrancy of our democracy is appreciated worldwide
 



LEAVE A REPLY

Security code:

COMMENTS

Be the first to comment