visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
rahul bajaj
rahul bajajPhoto Credit : Siju Kuriyedam Sreekumar

പ്രമുഖ വ്യവസായി ബജാജ് ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു

By - Siju Kuriyedam Sreekumar -- Saturday, February 12, 2022 , 08:05 PM

പ്രമുഖ വ്യവസായി രാഹുൽ ബജാജ് (83) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 1938-ല്‍ കൊല്‍ക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ബജാജിനെ ഇന്ത്യന്‍ നിരത്തുകളിലെ പ്രധാന സാന്നിധ്യമാക്കി മാറ്റിയ ബജാജ് ഗ്രൂപ്പ് മേധാവി രാഹുല്‍ ബജാജ് (83) അന്തരിച്ചു. 

ബജാജിന്റെ വൈവിധ്യവൽക്കരണത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, 1965ലാണ് ബജാജ് ഗ്രൂപ്പിന്റെ ഭാഗമായത്. ബജാജ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുല്‍ ബജാജ്. 1986ൽ ഇന്ത്യൻ എയർലൈൻസ് ചെയർമാന്‍ പദവിയും വഹിച്ചു.  2001-ല്‍ അദ്ദേഹത്തെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. ഇതിനുപുറമെ, 2006 മുതല്‍ 2012 വരെയുള്ള കാലയളവില്‍ അദ്ദേഹം രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാജ്യം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി. 

2021 ഏപ്രില്‍ മാസംവരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. എന്നാല്‍, ബജാജ് ഓട്ടോയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കൃത്യമായ മേല്‍നോട്ടത്തിലായിരുന്നു.

1980കൾക്കു ശേഷം യുവാക്കളുടെ സ്വപ്നമായി വളർന്ന് 1990കളോടെ സാധാരണക്കാരന്റെ ഇരുചക്രയാത്രാ സ്പ്നങ്ങൾക്കു കിക് സ്റ്റാർട്ട് നൽകിയ പേരാണ് ബജാജിന്റേത്. ഒരു ഇരുചക്രവാഹനം സ്വന്തമാക്കുക എന്ന സാധാരണക്കാരന്റെ മോഹത്തിനു കോറസ് പാടിക്കൊണ്ടാണ് ആ പരസ്യവാചകം മുഴങ്ങിയത്. ഹമാരാ ബജാജ്

രാഹുല്‍ ബജാജ് ചെയർമാൻ സ്ഥാനമേൽക്കുമ്പോൾ 7 കോടി രൂപയായിരുന്നു കമ്പനിയുടെ വാർഷിക വിറ്റുവരവ്. ബജാജ് സ്കൂട്ടറുകൾ മാത്രമുണ്ടായിരുന്ന, നിയന്ത്രിത സമ്പദ്‌വ്യവസ്ഥയുടെ കാലത്തുനിന്ന്, ഒട്ടേറെ വിദേശ ബ്രാൻഡുകൾ വിപണിയിലെത്തിയ ഉദാര സമ്പദ് വ്യവസ്ഥയുടെ കാലത്തിലേക്ക് എത്തിയപ്പോഴും കമ്പനിയെ പുരോഗതിയിലേക്കു നയിക്കാൻ അദ്ദേഹത്തിനായി.

രാഹുല്‍ ബജാജ്ന്റെ മുത്തച്ഛൻ ജമ്‌നലാൽ ബജാജ് ആണ് 1926ൽ ബജാജ് കമ്പനി സ്ഥാപിച്ചത്. ഗാന്ധിജിയുമായി ഏറെ അടുപ്പമുണ്ടായിരുന്നയാൾ കൂടിയായിരുന്നു ജമ്‌നലാൽ. വാർധയിൽ ഗാന്ധിജി ആശ്രമം സ്ഥാപിച്ച സ്ഥലം സമ്മാനിച്ചതും ജമ്‌നാലാൽ തന്നെ. ഈ ആശ്രമത്തിലായിരുന്നു രാഹുൽ ബജാജിന്റെ പിതാവ് കമൽനയന്റെ പഠനവും.

ജമ്നലാലിന്റെ മരണത്തോടെ കമൽനയൻ പൂർണമായും ബജാജ് കമ്പനിയുടെ ബിസിനസ് തിരക്കുകളിലേക്ക് ഇഴുകിച്ചേരുകയായിരുന്നു.1972 ൽ കമൽനയന്റെ മരണത്തോടെയാണ് ബജാജ് ഓട്ടോയുടെ ചെയർമാൻ സ്ഥാനത്തേക്ക് രാഹുൽ ബജാജ് എത്തുന്നതും.

സ്കൂൾ കാലയളവിൽ രാഹുലിന്റെ അച്ഛൻ കമൽനയനും ഇന്ദിരാ ഗാന്ധിയും ഒരുമിച്ചായിരുന്നു. കമൽന‌യന്റെ മകന് രാഹുൽ എന്ന പേര് നിർദ്ദേശിച്ചത് നെഹ്റുവായിരുന്നു. ആ സ്നേഹത്തിനു പകരമായി രാജീവ് ഗാന്ധിയുടെ പേരു തന്നെയാണ് രാഹുൽ ബജാജ് മകന് നൽകിയതും. സോണിയയും രാജീവ് ഗാന്ധിയും മകന് രാഹുലെന്ന് പേരിട്ട് രാഹുൽ ബജാജിനോടുള്ള സ്നേഹത്തിന്റെ ഓർമ ആവർത്തിക്കുകയും ചെയ്തു.

ബജാജ് ഇലക്ട്രിക്കൽസിൽ ഡെസ്പാച്ചിലും അക്കൗണ്ട്സ് വിഭാഗത്തിലും മാർക്കറ്റിങ്ങിലുമൊക്കെ ജോലി ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ തുടക്കം. ഈ തൊഴിൽപരിചയം മുതൽക്കൂട്ടാക്കിയാണ് രാഹുൽ പിന്നീട് ഹാർവഡ് സർവകലാശാലയിൽ എംബിഎ പഠനത്തിനു പോയത്. പഠനമികവിന് ഹാർവഡ് ഏർപ്പെടുത്തിയ അലുംനി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് രാഹുൽ ബജാജ്. 
  Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    

Bajaj Group former chairman Rahul Bajaj passed away at 83



LEAVE A REPLY

Security code:

COMMENTS

Be the first to comment