visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Rupa Dutta
Rupa DuttaPhoto Credit : Rupa Dutta Instagram

പുസ്തകമേളയ്ക്കിടെ പോക്കറ്റടി പ്രശസ്ത ബംഗാളി നടി രൂപാ ദത്ത അറസ്റ്റിൽ

By - SIju Kuriyedam Sreekumar -- Sunday, March 13, 2022 , 06:29 PM

കൊൽക്കത്ത∙  പ്രശസ്ത ബംഗാളി ടെലിവിഷൻ താരം രൂപാ ദത്ത കൊൽക്കത്തയിൽ നടന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെ അറസ്റ്റിൽ. പോക്കറ്റടി  ആരോപണത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നടിയെ അറസ്റ്റ് ചെയ്‍ത‌തെന്നു ബിധാനഗർ നോർത്ത് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പോക്കറ്റടിച്ച പണത്തിന്റെ കണക്കുകൾ രേഖപ്പെടുത്തുന്ന ഒരു ഡയറി ഇവരുടെ ബാഗിൽനിന്ന് കണ്ടെടുത്തെന്നും ഇതിനു മുൻപും ഇവർ മോഷണം നടത്തിയിട്ടുണ്ടെന്നും ബിധാനഗർ നോർത്ത് പൊലീസ് അറിയിച്ചു.  രൂപാ ദത്തയുടെ ബാഗിൽനിന്ന് 75,000 രൂപ പൊലീസ് കണ്ടെടുത്തു. പണം തന്റേതാണെന്നു ആദ്യം അവകാശവാദം ഉന്നയിച്ചെങ്കിലും ഒടുവിൽ പോക്കറ്റടിച്ചതാണെന്നു നടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

ചോദ്യം ചെയ്യലിനൊടുവിലാണ് ഇവർ നടിയാണെന്നു തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് കേസിനു ആസ്പദമായ സംഭവം. ഒരു സ്ത്രീ ഒരു ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ട പൊലീസുകാരുടെ ഇടപെടലാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. 

രൂപാ ദത്ത നേരത്തെ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നു ആരോപിച്ച്  രംഗത്തു വന്നിരുന്നുവെങ്കിലും അന്വേഷണത്തിൽ നടിയുടെ പരാതി വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. അശ്ലീല സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ഇവർ പങ്കുവച്ചിരുന്നെങ്കിലും അത് അനുരാഗ് എന്ന പേരിലുള്ള മറ്റൊരു വ്യക്തിയുമായി നടത്തിയ സംഭാഷണമാണെന്നും സംവിധായകൻ അനുരാഗ് കശ്യപിന്റെതല്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ബംഗാൾ കർണി സേനയുടെ സംസ്ഥാന പ്രസിഡന്റാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. 

Bengali Actor rupa dutta Arrested For Stealing Purses At Kolkata Book Fair

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   https://twitter.com/VisumExpresso  

 



LEAVE A REPLY

Security code:

COMMENTS

Be the first to comment