visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Kshama Bindu
Kshama Bindu

വരൻ ഇല്ലാത്ത വിവാഹം ചെയ്യാനൊരുങ്ങി യുവതി; ഒരു പക്ഷെ രാജ്യത്തെ ആദ്യ സോളോ​ഗാമി എന്ന് അവകാശവാദവും; യുവതി പറയുന്നതിങ്ങനെ

By - Siju Kuriyedam Sreekumar -- Thursday, June 02, 2022 , 10:52 AM
വഡോദര: തന്നെ തന്നെ വിവാഹം ചെയ്യാനൊരുങ്ങി യുവതി. ​ഗുജറാത്തുകാരിയായ ക്ഷമാ ബിന്ദു (24 ) ആണ് ജൂൺ 11ന് തന്റെ വിവാഹത്തിന് തയ്യാറെടുക്കുന്നത്. എല്ലാ പരമ്പരാ​ഗത ആചാരപ്രകാരങ്ങളോടെയായിരിക്കും വിവാഹ ചടങ്ങെന്ന് യുവതി പറഞ്ഞു. എന്നാൽ വരനുണ്ടായിരിക്കില്ല. ഗുജറാത്തിലെ ആദ്യത്തെ സോളോഗമി ആയിരിക്കുമിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ഞാൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എനിക്ക് വധുവാകാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു’-ക്ഷമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രാജ്യത്ത് ഏതെങ്കിലും സ്ത്രീ സ്വയം വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാൻ ഓൺലൈൻ മാധ്യമങ്ങളിൽ തിരഞ്ഞെങ്കിലും വാർത്ത കണ്ടെത്താനായില്ലെന്ന് അവർ പറഞ്ഞു. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ആത്മസ്നേഹത്തിന്റെ ആദ്യ മാതൃക താനായിരിക്കാമെന്നും ക്ഷമ പറഞ്ഞു.

“സ്വയം വിവാഹം എന്നത് തന്നോട് തന്നെ നിരുപാധികമായ സ്നേഹമാണ്. സ്വയം അംഗീകരിക്കാനുള്ള മനസ്സാണ്. ആളുകൾ അവർ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു, അതിനാൽ എന്നെ തന്നെ വിവാഹം ചെയ്യുന്നു. മാതാപിതാക്കൾ തുറന്ന മനസ്സുള്ളവരാണെന്നും അവർ വിവാഹത്തിന് സമ്മതിച്ചെന്നും അനുഗ്രഹം നൽകിയിട്ടുണ്ടെന്നും ‌യുവതി പറഞ്ഞു. ഗോത്രിയിലെ ഒരു ക്ഷേത്രത്തിൽതന്റെ വിവാഹം നടത്താനായി അപേക്ഷ നൽകിയിട്ടുണ്ട്. ഹണിമൂൺ ‌യാത്ര ​ഗോവയിലേക്കാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ക്ഷമ ബിന്ദു.

24-year-old Vadodara woman set to marry herself, May be first sologamy in the country 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment