visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Lady police constable brings her baby to office
Lady police constable brings her baby to officePhoto Credit : SMP

പ്രസവാവധി നീട്ടിക്കിട്ടിയില്ല; പൊലീസ് കോൺസ്റ്റബിൾ ഡ്യൂട്ടിക്കെത്തുന്നത് പൊടിക്കുഞ്ഞിനെയും നെഞ്ചോടണച്ച്

By - Siju Kuriyedam Sreekumar -- Wednesday, June 08, 2022 , 03:26 PM
അസം പൊലീസിൽ കോൺസ്റ്റബിളായി ജോലി ചെയ്യുന്ന സചിത റാണി റോയ് ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. കാരണം വേറൊന്നുമല്ല തന്റെ ഏഴ് മാസം പ്രായമുള്ള മകളുമായാണ് അവൾ ദിവസവും ഓഫീസിൽ എത്തുന്നത്. സിൽചാർ പിഐ കോടതിയിൽ ഡെപ്യൂട്ടേഷനിലാണ് ഇപ്പോൾ സചിത. ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഒരു ബേബി കാരിയറിലാക്കി തന്റെ നെഞ്ചോട് ചേർത്ത് വച്ചാണ് സചിത ദിവസവും ഡ്യൂട്ടിക്ക് എത്തുന്നത്.

പ്രസവാവധി കഴിഞ്ഞപ്പോൾ, അത് നീട്ടാനുള്ള അപേക്ഷ നൽകിയിരുന്നതാണ് അവൾ. എന്നാൽ അധികാരികൾക്ക് അവധി നീട്ടി നല്കാൻ നിർവ്വാഹമുണ്ടായിരുന്നില്ല. വീട്ടിൽ കുഞ്ഞിനെ നോക്കാൻ മറ്റാരും ഉണ്ടായിരുന്നില്ല. അവൾക്കാണെങ്കിൽ ജോലി രാജി വച്ച് കുഞ്ഞിനെ നോക്കാനുള്ള സാമ്പത്തിക ഭദ്രതയും ഇല്ലായിരുന്നു. അങ്ങനെയാണ് പൊടിക്കുഞ്ഞിനെയും കൊണ്ട് ജോലിയ്ക്ക് പോകാൻ അവൾ തീരുമാനിക്കുന്നത്. സചിത രാവിലെ 10:30 ന് ജോലിസ്ഥലത്തെത്തും. വൈകീട്ട് അവളുടെ ജോലി മുഴുവൻ തീർത്തിട്ടേ അവൾ ഓഫീസിൽ നിന്ന് ഇറങ്ങാറുള്ളൂ. തന്റെ കുഞ്ഞിനെ നോക്കാൻ വീട്ടിൽ ആരുമില്ലെന്ന് 27 -കാരിയായ യുവതി എൻഡിടിവിയോട് വെളിപ്പെടുത്തി. പലപ്പോഴും കുഞ്ഞിനേയും കൊണ്ട് ജോലി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്നും, പക്ഷേ തന്റെ മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഒന്നും ഇല്ലെന്നും അവൾ കൂട്ടിച്ചേർത്തു.

അവളുടെ ഭർത്താവ് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാനാണ്. അസമിന് പുറത്താണ് അദ്ദേഹമുള്ളത്. സചിതയും കുഞ്ഞും സിൽച്ചാറിലെ മാലുഗ്രാം പ്രദേശത്തെ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. ജോലിസ്ഥലത്ത് തന്റെ കുഞ്ഞിനെ നോക്കാൻ സഹപ്രവർത്തകരും മുന്നോട്ട് വരാറുണ്ടെന്ന് സചിത പറയുന്നു. അവരുടെ നല്ല മനസിന് അങ്ങേയറ്റം നന്ദിയുണ്ടെന്നും അവൾ പറഞ്ഞു. കുഞ്ഞിന് ദിവസം മുഴുവൻ ഓഫീസിൽ ഇരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും, അത് കാരണം ചില ദിവസങ്ങൾ താൻ കുറച്ച് നേരത്തെ ഇറങ്ങുമെന്നും സചിത പറഞ്ഞു. തന്റെ ലീവ് ചോദിച്ചുള്ള അഭ്യർത്ഥന നിരസിച്ചെങ്കിലും, തന്നോടൊപ്പം കുഞ്ഞിനെ ജോലിക്ക് കൊണ്ടുവരുന്ന കാര്യത്തിൽ പൊലീസ് വകുപ്പ് വളരെ സഹിഷ്ണുത കാണിക്കുന്നുണ്ടെന്നും അവൾ കൂട്ടിച്ചേർത്തു.

കാക്കി പാന്‍റ്സും ഷർട്ടും ധരിച്ച് കൈയിൽ കുഞ്ഞുമായി അവൾ ജോലിയ്ക്ക് പോകുന്നതിന്റെ ചിത്രങ്ങൾ അടുത്തിടെ സാമൂഹ്യ മധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവളുടെ ജോലിയോടുള്ള സമർപ്പണവും, എന്നാൽ ഒരു അമ്മ എന്ന നിലയിലുള്ള കുഞ്ഞിനോടുള്ള അകമഴിഞ്ഞ സ്നേഹവും ആളുകളെ ആഴത്തിൽ സ്പർശിച്ചു. പലരും അവളുടെ അധ്വാനത്തെയും, ആത്മവീര്യത്തെയും പ്രശംസിക്കുന്നു. അതേസമയം വീണ്ടും അവധിയ്ക്ക് അവൾ അപേക്ഷ നൽകിയിട്ടുണ്ട്. അത് അംഗീകരിക്കുന്നത് വരെ ഈ രീതിയിൽ ഡ്യൂട്ടി തുടരാനാണ് അവളുടെ തീരുമാനം.


Lady police constable brings her baby to office
 



LEAVE A REPLY

Security code:

COMMENTS

Be the first to comment